Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

ഭാഷയറിഞ്ഞാല്‍ മാത്രം വിവര്‍ത്തകനാകാന്‍ കഴിയില്ല-എന്‍. മൂസക്കുട്ടി

വിവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രമുഖനാണ്‌ എന്‍. മൂസക്കുട്ടി. വൈജ്‌ഞാനികം, വിവര്‍ത്തനം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി നൂറിലേറെ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു....

Read More

മോഹനം , മുരളീരവം

നാഗസ്വര കലാകാരനും ചിത്രകാരനുമായിരുന്ന തൃശൂര്‍ പെരിങ്ങോട്ടുകരയിലെ നാരായണന്‍ മകനു മുരളീധരന്‍ എന്നു പേരിട്ടപ്പോള്‍ അതൊരു വെറും പേരിടലായിരുന്നില്ല! സംഗീതത്തെ പ്രണയിച്ച ആ കലാകാരന്‍ മകന്‍ ഏതുവിധം വളരണമെന്നു പേരിലൂടെ എഴുതിച്ചേര്‍ക്കുകയായിരുന്നു. മുരളിയില്ലാതെ കൃഷ്‌ണനില്ല. കൃഷ്‌ണനില്ലാതെ മുരളിയും. അതുകൊണ്ടുതന്നെ സ്വന്തം പേരിനൊപ്പം പിതാവിന്റെ പേരുകൂടി കൂട്ടിച്ചേര്‍ത്തു മുരളീധരന്‍....

Read More

ഭരതത്തിലെ നടന ചാരുത

ഉടുത്തുകെട്ടുകളില്ലാതെ സദസിനെ ആകര്‍ഷിക്കുന്ന ചമയങ്ങളില്ലാതെ അനുവാചകന്റെ മനസിലേക്കു വര്‍ഷം പോലെ പെയ്‌തിറങ്ങുകയാണു നൃത്തത്തിന്റെ ചടുല ഭാവങ്ങള്‍. കഥകളിയുടെ വ്യാകരണം പ്രയോജനപ്പെടുത്തി സാധാരണക്കാരനു കൂടി പ്രാപ്‌തമാക്കത്തക്ക തരത്തില്‍ കഥകളിയെ ജനകീയമാക്കാനുള്ള തീവ്രശ്രമമാണു തന്റേതായ നൃത്തശില്‍പം ഭരതത്തിലൂടെ കോട്ടയ്‌ക്കല്‍ ശശിധരന്‍ എന്ന അതുല്യ നര്‍ത്തകന്‍ ചെയ്യുന്നത്‌....

Read More

ഇതാ ഒരു 'കുടുംബ' ചിത്രം

മൂന്നു സഹോദരങ്ങള്‍. മൂവരുടെയും മനസില്‍ ചെറുപ്പത്തിലേ സിനിമയെന്ന മൂന്നക്ഷരം ഒരു പക്ഷിയെപ്പോലെ സദാസമയവും ചിറകിട്ടടിച്ചു. മൂന്നുപേരും സിനിമക്കാരനാകുമെന്ന വാശിയോടെ വളര്‍ന്നു. മിടുക്കരായി പഠിച്ച അവര്‍ വലുതായപ്പോള്‍ രണ്ടുപേര്‍ എന്‍ജിനീയര്‍മാരും ഒരാള്‍ ഡോക്‌ടറുമായി. പത്രവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിക്കുന്ന ആ കാലത്താണ്‌ 2002 ലെ നാഗാലാന്‍ഡില്‍ നടന്ന ആ വാര്‍ത്ത മനസില്‍ ഇടംപിടിച്ചത്‌....

Read More

പുണ്യതീരങ്ങളില്‍.........

മഞ്ഞും കര്‍പ്പൂരവും കൂടിക്കുഴഞ്ഞ മണമാണു ഹരിദ്വാറിന്‌. അസ്‌തമയത്തിന്റെ നിറപ്പകര്‍ച്ചയില്‍ ചിറ്റോളങ്ങളില്‍ സിന്ദൂരമണിഞ്ഞ്‌ ഗംഗ പുണ്യവതിയായി. ഗംഗാ മന്ദിറില്‍നിന്നായിരുന്നു ഡമരു നാദത്തിന്റെ തുടക്കം. പിന്നെയത്‌ ഗംഗാതീരത്തെ ആദി താളത്തില്‍ ലയിപ്പിച്ച്‌ അകലങ്ങളിലേക്ക്‌ ഒഴുകി. പൂക്കള്‍ പകര്‍ന്ന തളികയില്‍ കര്‍പ്പൂരദീപം തെളിയിച്ച്‌ പുറത്തുവന്ന പാണ്ഡേകളില്‍നിന്ന്‌ അസംഖ്യം തിരികളിലേക്ക്‌ ദീപം പകര്‍ന്നു....

Read More

ജലമൊഴുകി ഓസ്‌കറില്‍

ഓസ്‌കറിന്റെ പടിവാതില്‍ ഇതാ ആദ്യമായി ഒരു മലയാളി ഗാനരചയിതാവിനു മുന്നില്‍ തുറന്നിരിക്കുന്നു. ഡോ. മധു വാസുദേവന്‍ എന്ന ഗാനരചയിതാവിന്‌ മുന്നില്‍. ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിലെ 72 ഗാനങ്ങള്‍ക്കിടയിലാണു ഡോ. മധു വാസുദേവന്‍ രചിച്ച ജലത്തിലെ നാലുഗാനങ്ങള്‍ ഇടംപിടിച്ചത്‌. ഈ സിനിമയുടെ സംവിധായകന്‍ എം. പത്മകുമാറും തിരക്കഥാകൃത്ത്‌ എസ്‌. സുരേഷ്‌ ബാബുവുമാണ്‌....

Read More

നാടകവാരം

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യാന്തരനാടകോത്സവം 'ഇറ്റ്‌ഫോക്‌' എട്ടാം എഡിഷനിലേക്കു പ്രവേശിക്കുന്നു. പത്തുമുതല്‍ പതിനാറുവരെയുള്ള ദിവസങ്ങളില്‍ സാംസ്‌കാരികനഗരം ലോകനാടവേദിക്കായി സാംസ്‌കാരിക ജാലകങ്ങള്‍ തുറന്നിടുകയാണ്‌. നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന നാടകോത്സവം കഴിഞ്ഞാല്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ നാടകമേളയാണ്‌ ഇറ്റ്‌ഫോക്‌....

Read More

വാര്‍ത്തകള്‍ക്ക്‌ സമര്‍പ്പിച്ച ജീവിതം

കടലാസ്‌ കുത്തിനിറച്ച പ്ലാസ്‌റ്റിക്‌ സഞ്ചിയും സുഹൃത്ത്‌ സമ്മാനിച്ച ഓട്ടോഫോക്കസ്‌ ക്യാമറയുമായി അബ്‌ദു വാര്‍ത്തകള്‍ തേടിയിറങ്ങാന്‍ തുടങ്ങിയിട്ട്‌ അമ്പതു വര്‍ഷം. ഒന്നാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ഒരു മനുഷ്യന്‍ കടലാസ്‌ തുണ്ടുകളില്‍ എഴുതി നിറച്ച വാര്‍ത്തകള്‍ ഒരു ദേശത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു....

Read More

ഇന്ത്യയിലെ എഴുത്തുകാര്‍ക്ക്‌ ഇരട്ടനിലപാട്‌ -സാഗരികാ ഘോഷ്‌, സുവോജിത്‌ ബാഗ്‌ചി

ഇസ്ലാമിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മുസ്ലിം യാഥാസ്‌ഥിതികരുടെ ഭീഷണിയെത്തുടര്‍ന്ന്‌ ഇന്നും സ്വന്തം രാജ്യത്തിനു പുറത്തു കഴിയുന്ന എഴുത്തുകാരിയാണു തസ്ലിമ നസ്‌റിന്‍. 1994 മുതല്‍ ഇവര്‍ വിവിധ രാജ്യങ്ങളില്‍ അഭയം തേടി. തസ്ലിമയുടെ ജന്മദേശമായ ബംഗ്ലാദേശില്‍ സ്വതന്ത്ര ബ്ലോഗര്‍മാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ്‌ ഇവരുടെ സംഭാഷണത്തിന്റെ പ്രസക്‌തി....

Read More

മണ്ടേലയുടെ നാട്ടിലെ മലയാളി ശബ്‌ദം

കവിതയുടെ ചിറകുകളിലേറി ലോകമെമ്പാടുമുള്ള ആസ്വാദകരുടെ വിശാലഭൂമികളിലേക്ക്‌ ദേശാടനം നടത്തുകയാണ്‌ ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജേക്കബ്‌ ഐസക്‌. 2012-ല്‍ പ്രസിദ്ധീകരിച്ച 22 ഇംഗ്ലീഷ്‌ കവിതകളുടെ സമാഹാരമായ 'സെന്‍സ്‌ ഓഫ്‌ എനിഗ്മ' ഇന്ന്‌ ലോകമെങ്ങുമുള്ള അന്താരാഷ്‌ട്ര സാഹിത്യവേദികളില്‍ ചര്‍ച്ചാ വിഷയമാണ്‌....

Read More

നാഥനില്ലാതെ നന്ദിഗ്രാം

നന്ദിഗ്രാം ഒരു ഗ്രാമം മാത്രമല്ല, ചരിത്രം തിരുത്തിയ രാഷ്‌ട്രീയ പാഠം കൂടിയാണ്‌. പശ്‌ചിമ ബംഗാളിലെ അനേകം അപരിഷ്‌കൃത ഗ്രാമങ്ങളിലൊന്ന്‌. വിപ്ലവത്തിന്റെ കാലൊച്ചയ്‌ക്കായി കാതോര്‍ത്ത്‌, നഗരത്തെ വളയുന്ന പുലരിക്കായി കാത്തിരുന്ന ഗ്രാമീണരുടെ തട്ടകം. അന്നം നല്‍കുന്ന മണ്ണ്‌ ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തില്‍ അവര്‍ പഠിച്ചുറപ്പിച്ച വിപ്ലവ പാഠങ്ങള്‍ക്കു മറുപാഠം തേടി....

Read More

ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം

അഭിനേതാവാകാന്‍ അഭിനിവേശംകൊണ്ടു നടന്ന സിനിമാകാരനാണ്‌ ഷൈന്‍ ടോം ചാക്കോ. ഒമ്പതുവര്‍ഷത്തോളം കമലിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഷൈന്‍ കമലിന്റെ തന്നെ സിനിമയിലൂടെയാണ്‌ വെള്ളിത്തിരയിലെത്തുന്നത്‌. കാവ്യാമാധവന്‍ മുഖ്യകഥാപാത്രമായി അഭിനയിച്ച ഗദ്ദാമ എന്ന ചിത്രത്തിലെ ഷൈനിന്റെ വേഷപ്പകര്‍ച്ച ഷൈനിലെ അഭിനേതാവിനെ മോളിവുഡില്‍ പരിചയപ്പെടുത്തി....

Read More
Ads by Google
Ads by Google
Back to Top