Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Exclusive

ജഡേജയുടെ വിവാഹം വിവാദത്തില്‍

രാജ്‌കോട്ട്‌: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം രവീന്ദ്ര ജഡേജയുടെ വിവാഹം വിവാദത്തില്‍. റീവ സോളങ്കിയുമായി നടന്ന വിവാഹത്തിനിടെ താരത്തിന്റെ ബന്ധുക്കളിലൊരാള്‍ ആകാശത്തേക്കു നിരവധി തവണ വെടിവെച്ചതാണു വിവാദത്തിനു തിരികൊളുത്തിയത്‌. രാജ്‌കോട്ടിലെ ഹോട്ടലിനു പുറത്ത്‌ ജഡേജയെ വിവാഹ വേദിയിലേക്ക്‌ ആനയിക്കുന്നതിനിടെയാണ്‌ ബന്ധുക്കളിലൊരാള്‍ ആകാശത്തേക്കു നിറയൊഴിച്ചത്‌....

Read More

ഗെയ്‌ലിനെ പഠിച്ചു; സിമ്മണ്‍സ്‌ ഔട്ട്‌ ഓഫ്‌ സിലബസ്‌

എത്ര തവണയാണ്‌ കമന്ററി ബോക്‌സിലിരുന്ന്‌ ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ പറഞ്ഞില്ലേ എന്ന്‌ ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ആവര്‍ത്തിക്കുന്നത്‌. ബാറ്റ്‌സ്‌മാനാകട്ടെ ബൗളറാകട്ടെ അടുത്ത നീക്കം പ്രവചിക്കുന്നത്‌ ഗവാസ്‌കര്‍ക്ക്‌ ഒരു ഹോബിയാണ്‌....

Read More

ട്രാക്കിലെ റാണിക്ക്‌ വീടെന്ന സ്വപ്‌നം ബാക്കി

അടിമാലി : ട്രാക്കില്‍ സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‌ടിക്കുമ്പോഴും തലചായ്‌ക്കാന്‍ സ്വന്തമായൊരു വീടെന്നത്‌ അനുമോള്‍ക്ക്‌ സ്വപ്‌നമാകുന്നു. ഇന്ത്യയുടെ അഭിമാനതാരം ഒളിമ്പ്യന്‍ കെ.എം....

Read More

ഒന്നായ ഇവന്‍ രണ്ടടിച്ചു

കോഴിക്കോട്‌: 59-ാമത്‌ സംസ്‌ഥാന കായികമേളയില്‍ ആദ്യദിനം താരമായതു കോതമംഗലം മാര്‍ ബേസിലിന്റെ എം.കെ. ശ്രീനാഥ്‌. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്‌ജംപില്‍ മീറ്റ്‌ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ ശ്രീനാഥ്‌ ഇന്നലത്തെ അവസാന ഇനമായിരുന്ന 400 മീറ്റര്‍ ഓട്ടത്തിലും വെന്നിക്കൊടി പാറിച്ചു. രാവിലെ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംങ്‌ജംപില്‍ മീറ്റ്‌ റെക്കോര്‍ഡോടെയാണു ശ്രീനാഥ്‌ സ്വര്‍ണം നേടിയത്‌....

Read More

ഹ്യൂമേട്ടനല്ല, കേരളത്തിന്റെ നഷ്‌ടം പിയേഴ്‌സണ്‍

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീമില്‍ എന്തോ കുറവുണ്ടെന്ന്‌ ആരാധകര്‍ പറഞ്ഞു തുടങ്ങി. മൂന്നു മത്സരങ്ങള്‍ മാത്രം കളിച്ച ടീമിനെ വിലയിരുത്തുവാന്‍ സമയമായിട്ടില്ലെങ്കിലും എവിടെയോ എന്തോ കുഴപ്പം... ആരുടെയോ കുറവ്‌ ഇല്ലേയെന്നു സംശയം. ഒന്നാന്തരം ഗോളി. അതിനൊത്ത പ്രതിരോധം. മികച്ചതെന്നു പറയാവുന്ന മുന്നേറ്റനിര. എന്നിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അവസാന രണ്ടു മത്സരങ്ങളില്‍ ഗോളടിക്കാന്‍ പാടുപെട്ടു....

Read More

കൊച്ചി(യില്‍ കളി) കണ്ടവന്‌....

കാല്‍പന്തുകളിയുടെ ചക്രവര്‍ത്തി എഡ്‌സണ്‍ അരാന്റസ്‌ ഡി നാസിമെന്റോ എന്ന സാക്ഷാല്‍ പെലെ സാള്‍ട്ട്‌ലേക്കിന്റെ തിരുമുറ്റത്ത്‌. സിനിമാലോകത്തെ മിന്നുംതാരങ്ങള്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍. ഈ താരപ്പകിട്ടിനൊന്നും സാള്‍ട്ട്‌ലേക്കിനേയും ചെന്നൈയേയും നിറയ്‌ക്കാന്‍ കഴിയാതായപ്പോള്‍ കളിക്കമ്പത്തിന്റെ രസമാപിനിയില്‍ കാണികള്‍ ഒഴുകിയെത്തിയതു കൊച്ചിയിലെ കളികളില്‍ മാത്രം. ഇതോടെ ഐ.എസ്‌.എല്‍....

Read More

മുണ്ടുടുത്ത്‌ പീറ്റര്‍ ടെയ്‌ലര്‍; മടക്കിക്കുത്തി റാഫിയും വിനീതും

കൊച്ചി : മഞ്ഞ ജേഴ്‌സിക്കൊപ്പം വെള്ളമുണ്ടും ഉടുപ്പിച്ചായിരുന്നു കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സിനെ ടീ ം അധികൃതര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അണിനിരത്തിയത്‌. കോച്ച്‌ പീറ്റര്‍ ടെയ്‌ലര്‍ക്കും, സാഞ്ചസ്‌ വാട്ട്‌, അന്റോണിയോ ജെര്‍മെന്‍ തുടങ്ങിയ വിദേശതാരങ്ങള്‍ക്കും പലപ്പോഴും മുണ്ടില്‍ കാലുടക്കി....

Read More

ജര്‍മന്‍ ബുണ്ടസ്‌ ലിഗയില്‍ ബയേണിന്‌ തകര്‍പ്പന്‍ ജയം : ലെവന്‍ പുലിയാണു കേട്ടാ...

മ്യൂണിക്‌: പകരക്കാരനായി ഇറങ്ങി; ഒമ്പതു മിനിറ്റിനിടെ അഞ്ചു ഗോളുകള്‍......

Read More

ജയില്‍വാസം ജീവനൊടുക്കുന്നതിനെക്കുറിച്ചു പോലും ചിന്തിപ്പിച്ചു : ശ്രീശാന്ത്‌

കോട്ടയം : തിഹാര്‍ ജയില്‍ വാസത്തിനിടെ ജീവിതം ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നു ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട്‌ സെന്റര്‍, ബസേലിയോസ്‌ കോളജ്‌ നാഷണല്‍ സര്‍വീസ്‌ സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശിഷ്‌ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം....

Read More

സ്‌കോര്‍പ്പിയന്‍ കിക്കിന്‌ ഇരുപത്‌ വയസ്‌

ഫുട്‌ബോള്‍ ആരാധകര്‍ അവിശ്വാസത്തോടെ മാത്രം ഇപ്പോഴും ഓര്‍മിക്കുന്ന റെനെ ഹിഗ്വിറ്റയുടെ സ്‌കോര്‍പ്പിയന്‍ കിക്കിന്‌ (തേള്‍ കിക്ക്‌) 20 വയസ്‌ തികഞ്ഞു. ഇരുപത്‌ വര്‍ഷം മുന്‍പാണ്‌ കൊളംബിയയുടെ വിഖ്യാതനായ ഗോള്‍ കീപ്പര്‍ ഭ്രാന്തനെന്ന ഓമനപ്പേരുള്ള ഹിഗ്വിറ്റ സ്‌കോര്‍പ്പിയന്‍ കിക്ക്‌ മൈതാനത്ത്‌ പരീക്ഷിച്ചത്‌....

Read More

അന്ന്‌ ഓഫ്‌ സ്‌പിന്നര്‍; ഇന്ന്‌ ടാക്‌സി ഡ്രൈവര്‍

സിഡ്‌നി: പാകിസ്‌താന്‍ മുന്‍ ക്രിക്കറ്റ്‌ താരം അര്‍ഷദ്‌ ഖാന്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തില്‍ ടാക്‌സി ഡ്രൈവറായി ഉപജീവനം കഴിക്കുന്നു. സിഡ്‌നിയിലെ യൂബര്‍ ടാക്‌സികളില്‍ ഒന്നില്‍ കയറിയ ഗണേഷ്‌ ബിര്‍ലെ എന്ന ക്രിക്കറ്റ്‌ ആരാധകനാണ്‌ അര്‍ഷദ്‌ ഖാനെ തിരിച്ചറിഞ്ഞത്‌. പാക്‌ മുന്‍ ഓഫ്‌ സ്‌പിന്നറെ തിരിച്ചറിഞ്ഞ ഗണേഷ്‌ അപ്പോള്‍ തന്നെ ഫേസ്‌ബുക്കിലൂടെ വിവരം ലോകത്തെ അറിയിച്ചു....

Read More

മാറഡോണയും അലിയും വീണ്ടും കണ്ടുമുട്ടി

ടൂണിസ്‌: അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മാറഡോണയും ടുണീഷ്യക്കാരനായ റഫറി അലി ബെന്നാകൂറും ഒരിക്കല്‍ക്കൂടി തമ്മില്‍ കണ്ടു. 1986 ലെ ലോകകപ്പില്‍ മാറഡോണ ''കൈ കൊണ്ട്‌' ഗോളടിക്കാന്‍ കാരണക്കാരന്‍ അലി ബെന്നാകൂറായിരുന്നു. മെക്‌സിക്കോ സിറ്റിയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ്‌ മാറഡോണയെ ഒരേ സമയവും നായകനും പ്രതി നായകനുമാക്കിയ വിവാദ ഗോള്‍ പിറന്നത്‌....

Read More
Ads by Google
Ads by Google
Back to Top