HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

മൂന്നാര്‍: അധികാരികളുടെ ഒത്താശയോടെ ടൗണിന്റെ ഹൃദയഭാഗത്തു വീണ്ടും െകെയേറ്റം. ടൗണില്‍ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിനു സമീപത്തെ പഴയ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം െകെയേറി പച്ചക്കറിക്കടയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.
പഞ്ചായത്തിന്റെയും അധികാരികളുടെയും ഒത്താശയോടെ ഈ കട ഇപ്പോള്‍ യാതൊരു തടസവുമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ബസ്‌ സ്‌റ്റാന്‍ഡായി പ്രവര്‍ത്തിക്കുകയും പിന്നീട്‌ പഞ്ചായത്ത്‌ ഏറ്റെടുക്കുകയും ചെയ്‌ത കെട്ടിടത്തിനു മുന്നിലായാണ്‌ ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

ചെറുതോണി: ജനങ്ങളുടെ സുരക്ഷയ്‌ക്ക്‌ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌. പാര്‍ട്ടിയുടെ ജില്ലാ നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്ന്‌ മുഖ്യമന്ത്രിയോ സംസ്‌ഥാന സര്‍ക്കാരോ പിന്നോട്ടു പോയിട്ടില്ല.

Vote up!
1

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

പീരുമേട്‌: ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സ്‌മാര്‍ട്ട്‌ കാര്‍ഡുമായി ചികിത്സയ്‌ക്കെത്താത്തത്‌ പദ്ധതിക്ക്‌ തിരിച്ചടിയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയ സ്വസ്‌തി ഭീമയോജന പ്രകാരമാണ്‌ 2013-ല്‍ സംസ്‌ഥാനത്ത്‌ പദ്ധതി നടപ്പാക്കിയത്‌. സംസ്‌ഥാനത്തെ 177 സ്വകാര്യ ആശുപത്രികളിലും 208 സര്‍ക്കാര്‍ ആശുപത്രികളിലും സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ചികിത്സ തേടാനാകും. ജില്ലയില്‍ ഒന്‍പത്‌ സ്വകാര്യ ആശുപത്രികളിലും എട്ട്‌ സര്‍ക്കാര്‍ ആശുപത്രികളിലുമാണ്‌ ഈ സൗകര്യം ഉപയോക്‌താക്കള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

രാജാക്കാട്‌: ഞാലിപ്പൂവന്‍ കായുടെ വില ഉയര്‍ന്നു. ഇരുപത്തിയഞ്ച്‌ രൂപയോളമാണ്‌ നിലവില്‍ കായുടെ വില.
വില കുത്തനെ ഇടിയുകയും ആവശ്യക്കാര്‍ ഇല്ലാതാവുകയും ചെയ്‌തതോടെ വാഴക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു.
എന്നാല്‍ നിലവില്‍ വില വര്‍ധിച്ചിരിക്കുന്നത്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസമാകുന്നു. നോമ്പുകാലം ആരംഭിക്കുന്നതോടെ കായ്‌ക്ക്‌ ഇനിയും വിലയുയരുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകര്‍.
ഒരുകാലത്ത്‌ ഏത്തയ്‌ക്കയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ വില കിട്ടിയിരുന്ന ഞാലിപ്പൂവന്‍ക്കൃഷിയിലേക്ക്‌ കര്‍ഷകര്‍ തിരിയുകയായിരുന്നു.
എന്നാല്‍ കര്‍ഷകര്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കി ഇതിന്റേയും വിലയിടിഞ്ഞു.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

ചെറുതോണി: ഇടുക്കി വെള്ളാപ്പാറയില്‍ സഞ്ചാരികള്‍ക്ക്‌ താമസിക്കുന്നതിന്‌ രണ്ട്‌ കോട്ടേജുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബോട്ട്‌ലാന്‍ഡിംഗിന്‌ സമീപത്തായി ഇടുക്കി റിസര്‍വോയറിനോട്‌ ചേര്‍ന്ന്‌ വനത്തിനുളളിലാണ്‌ കോട്ടേജുകള്‍ നിര്‍മിച്ചിരിക്കുന്നത്‌. പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ സ്‌ഥലത്ത്‌ ടൗണിന്റെ തിരക്കില്ലാത്തതിനാല്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുമെന്ന്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ പി.ആര്‍.സുരേഷ്‌ പറഞ്ഞു. പഴയകാലത്തെ ഏറുമാടത്തിന്റെ മാതൃകയിലാണ്‌ കോട്ടജ്‌ ഒരുക്കിയിരിക്കുന്നത്‌. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്ന കോട്ടേജിന്‌ ജംഗിള്‍ കോട്ടേജെന്നാണ്‌ പേരിട്ടിരിക്കുന്നത്‌.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Fri, 2016-06-03 (All day)
Expiry Date: 
Fri, 2016-06-03 (All day)

രാജാക്കാട്‌: കഞ്ചാവ്‌ കൃഷി നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌െസെസ്‌-വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ കേരളാ- തമിഴ്‌നാട്‌ അതിര്‍ത്തി മലനിരകളില്‍ പരിശോധന നത്തി. കഞ്ചാവ്‌ കൃഷി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വനത്തില്‍ കൂടി കഴുതപ്പുറത്തും മറ്റുമായി കേരളത്തിലേക്കും തമിഴ്‌നാട്ടിലേയ്‌ക്കും അനധികൃത കടത്തല്‍ നടക്കുന്നതായി കണ്ടെത്തി. കേരളാ-തമിഴ്‌നാട്‌ അതിര്‍ത്തി മലനിരകളിലെ വനങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ്‌ തോട്ടങ്ങളുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ മൂന്നാര്‍ െവെല്‍ഡ്‌ െലെഫ്‌ വാര്‍ഡന്റ്‌ ജി.

News Image: 
mangalam malayalam online newspaper
Vote up!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

കട്ടപ്പന: സ്‌കൂളിലേക്കുള്ള പാത നന്നാക്കാത്ത അധികാരികളുടെ നടപടിക്കെതിരേ പ്രവേശനോത്സവത്തിനിടെ കുട്ടികളുടെ പ്രതിഷേധം. എഴുകുംവയല്‍ ഗവ. ഹൈസ്‌കൂളിലെ കുട്ടികളാണ്‌ കറുത്ത ബാഡ്‌ജ് അണിഞ്ഞ്‌ സ്‌കൂളിലെത്തിയത്‌. സ്‌കൂളിലേക്കുള്ള രണ്ടു പാതകളും സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്നു കിടക്കുകയാണ്‌. ഇവ നന്നാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധി നിവേദനം വിദ്യാര്‍ഥികള്‍ നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ ചെവിക്കൊണ്ടില്ല. അധികൃതരുടെ അലംഭാവത്തിനെതിരെ പ്രവേശനോത്സവത്തിന്റെ ആഘോഷത്തിനിടയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

Vote down!
1

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

രാജാക്കാട്‌: പുതിയ അധ്യായന വര്‍ഷത്തില്‍ അറിവുതേടി ഇത്തവണ വിദ്യാര്‍ഥികള്‍ കൂടുതലായി എത്തിയത്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍. പൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ഇരട്ടിയിലധികം കുട്ടികള്‍ ഒന്നാം ക്ലാസിലെത്തി.

Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

തൊടുപുഴ: സൗമ്യന്‍... ശാന്തന്‍... ജോലിയോട്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌.ഇതായിരുന്നു മുപ്പത്തിമൂന്നര വര്‍ഷത്തെ സേവനത്തിന്‌ ശേഷം ഔദ്യോഗികജീവിതത്തില്‍ നിന്നു വിരമിച്ച വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടീവ്‌എന്‍ജിനീയര്‍ പി.വി നന്ദകുമാര്‍.

Vote down!
1

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

തൊടുപുഴ: ഡയറ്റ്‌ ലാബ്‌ യു.പി.സ്‌കൂള്‍ പ്രവേശനോല്‍സവം മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ്‌ ഷാജി മുഞ്ഞാട്ട്‌, ഡയറ്റ്‌ ലക്‌ചര്‍ സതീഷ്‌കുമാര്‍, ഷാലിമോള്‍ സി.എസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുട്ടം: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോല്‍സവം പഞ്ചായത്ത്‌ മെമ്പര്‍ ഷീല സന്തോഷിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മേരിക്കുട്ടി വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ വിതരണം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ മോഹനന്‍ കുന്നോത്താന്‍, സുധീര്‍ എം.കെ, വിനേഷ്‌ വി.വി, ടോമി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

തൊടുപുഴ: കൊച്ചുകൂട്ടുകാരെ വരവേല്‍ക്കാന്‍ ചിത്രപ്രദര്‍ശനമൊരുക്കി ഏഴാം ക്ലാസുകാരന്‍. വരകളും വര്‍ണങ്ങളും കൊണ്ടു വിസ്‌മയം തീര്‍ത്ത ഈ ചിത്രപ്രദര്‍ശനം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവത്തെ കൂടുതല്‍ വര്‍ണാഭമാക്കി. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയായ വി.എസ്‌. ശ്രീകാന്താണ്‌ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചു താന്‍ വരച്ച 75 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കിയത്‌. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ്‌ ചന്ദ്രബോസ്‌, സ്വാമി വിവേകാനന്ദന്‍, മുന്‍ രാഷ്‌ട്രപതി എ.പി.ജെ.

Vote down!
1

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

കട്ടപ്പന: വാഹനാപകടത്തില്‍ മരിച്ച വ്യാപാരി പേഴുംകവല തേനൂര്‍ ടി.കെ വിജയന്‌(പുടവ വിജയന്‍-52) നാടിന്റെ യാത്രാമൊഴി. സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ നടന്നു. നഗരത്തിലെ ആതിര സില്‍ക്‌സ്‌, സ്വാതി സാരി മന്ദിര്‍, പുടവ എന്നീ സ്‌ഥാപനങ്ങളുടെ ഉടമയാണ്‌ വിജയന്‍. ചൊവ്വാഴ്‌ച കട്ടപ്പന-കുട്ടിക്കാനം സംസ്‌ഥാനപാതയില്‍ നരിയംപാറയ്‌ക്കു സമീപം വിജയന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട്‌ സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു.

Vote up!
1
Syndicate content