HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

കട്ടപ്പന: അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സ്‌കൂളുകള്‍ക്ക്‌ മുന്നിലും നഗരത്തിലും വിദ്യാര്‍ഥികളുടെ ഗതാഗത സുരക്ഷയ്‌ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ വീഴ്‌ച.
അപകട സാധ്യതയും നിയമ ലംഘനവും നിറഞ്ഞ കാഴ്‌ചകളാണ്‌ ജില്ലയിലെ സ്‌കൂളുകള്‍ക്ക്‌ സമീപം എപ്പോഴും കാണുന്നത്‌. വിദ്യാര്‍ഥികള്‍ അശ്രദ്ധമായി റോഡിലൂടെ പോകുന്നത്‌ നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ല. നിയമം ലംഘിച്ച്‌ ഓട്ടോറിക്ഷകളില്‍ 15-ല്‍പ്പരം കുട്ടികളെ വരെ കുത്തിനിറച്ച്‌ പോകുന്നത്‌ ദുരന്ത സാധ്യത വര്‍ധിപ്പിക്കുന്നു. സ്വകാര്യ ബസുകള്‍ അതാതു സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ വിദ്യാര്‍ഥികളെ അവഗണിക്കുന്നതും പതിവാണ്‌.

Vote down!
1

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

രാജാക്കാട്‌: അക്ഷരമുറ്റങ്ങളില്‍ അറിവിന്റെ ലോകത്തിലേക്ക്‌ ചുവടുവച്ച്‌ കുരുന്നുകള്‍. രാജാക്കാട്‌ മേഖലയിലെ വിവിധ സ്‌കൂളുകളില്‍ വിപുലമായ രീതിയിലാണ്‌ പ്രവേശനോത്സവം നടന്നത്‌. രാജാക്കാട്‌ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നിയുക്‌ത എം.എല്‍.എ എം.എം മണി ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ്‌ ബേബിലാല്‍ അധ്യക്ഷത വഹിച്ചു

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Thu, 2016-06-02 (All day)
Expiry Date: 
Thu, 2016-06-02 (All day)

തൊടുപുഴ: നനുത്തമഴയില്‍ പൂക്കുട ചൂടി പുത്തന്‍ ചെരുപ്പും ബാഗുമായി അമ്മമാരുടെ കൈകളില്‍ തൂങ്ങി അവരെത്തി. പൂക്കളും മിഠായിയും ബലൂണുമൊക്കെയായി പുത്തന്‍ലോകം അവരെ കാത്തു നിന്നിരുന്നു. ചിലര്‍ അമ്മമാരെ വിട്ട്‌ സ്‌കൂളിലേക്ക്‌ കടക്കാന്‍ മടിച്ചു. ചിലര്‍ പുതിയ കൂട്ടുകാരോട്‌ പെട്ടന്നിണങ്ങി. കരച്ചിലും ചിരിയുമൊക്കെയായി അവര്‍ ക്ലാസ്‌ മുറികളെ ഉണര്‍ത്തി.

News Image: 
mangalam malayalam online newspaper
Vote down!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

കട്ടപ്പന: അമിത വേഗത്തില്‍ ആഡംബര ബൈക്കുകളില്‍ കറങ്ങിനടന്ന ഫ്രീക്കന്‍മാര്‍ക്ക്‌ പോലീസ്‌ ഉദ്യോഗസ്‌ഥന്റെ മാതൃകാ ശിക്ഷ.
കട്ടപ്പന എസ്‌.ഐ: മഹേഷ്‌കുമാറാണ്‌ വ്യത്യസ്‌തമായൊരു മാതൃക ശിക്ഷയിലൂടെ വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന 14 അംഗ സംഘത്തെ ഉപദേശിച്ചത്‌. വാഹന പരിശോധനയില്‍ പിടികൂടിയ ഇവരെ പോലീസ്‌ വാഹനത്തില്‍ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചു. പിന്നീട്‌ കഴിഞ്ഞ ദിവസം ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ മരിച്ച 15 വയസുകാരന്റെ മൃതദേഹം കാട്ടിക്കൊടുത്തു. പിടിയിലായവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരും ഹെല്‍മറ്റ്‌ ധരിക്കാതെയും അമിത വേഗത്തില്‍ വാഹനമോടിച്ചവരുമായിരുന്നു.

Vote up!
1

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

കട്ടപ്പന: ടൗണിലെ വ്യാപാരിയായ വിജയന്റെ മരണത്തില്‍ ഞെട്ടലോടെ വ്യാപാര സമൂഹവും നാട്ടുകാരും. ഇന്നലെ രാവിലെ 11 ഓടെ നരിയംപാറയിലുണ്ടായ വാഹനാപകടത്തിലാണ്‌ വിജയന്‍ മരിച്ചത്‌. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിക്കുകയായിരുന്നു. വ്യാപാരികളും നാട്ടുകാരുമടക്കം വലിയ സുഹൃത്‌വലയമുണ്ടായിരുന്നയാളാണ്‌ വിജയന്‍. അതുകൊണ്ടുതന്നെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
നഗരത്തില്‍ മൂന്ന്‌ വസ്‌ത്ര വ്യാപാര ശാലകളുള്ള വിജയന്‍ സൗമ്യമായ പെരുമാറ്റം കൊണ്ട്‌ ഏവരുടെയും പ്രിയങ്കരനായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ചെറിയ തോതില്‍ വസ്‌ത്ര വ്യാപാരം ആരംഭിച്ചാണ്‌ ബിസിനസ്‌ രംഗത്തേയ്‌ക്ക്‌ കടന്നുവന്നത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

കുമളി: ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം ഒച്ചിഴയും വേഗത്തില്‍. ആദ്യഘട്ടമായി കൊളുത്തുപാലത്തെ തോട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്‌തു.
എന്നാല്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ വേണ്ടത്ര തൊഴിലാളികളില്ലാത്തത്‌ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. അട്ടപ്പള്ളം മുതല്‍ ആനവച്ചാല്‍ വരെയുള്ള തോടുകളില്‍ പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യം വലിയ തോതില്‍ കെട്ടിക്കിടക്കുകയാണ്‌.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

രാജാക്കാട്‌: അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച്‌ കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ മുരിക്കുംതൊട്ടി-ശാന്തന്‍പാറ റോഡിലെ കാടും പടര്‍പ്പും വെട്ടി നീക്കി. രാജകുമാരി- ശാന്തന്‍പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്‌ ഇത്‌.
കുറഞ്ഞ ദൂരത്തില്‍ ശാന്തന്‍പാറ, വാക്കോടസിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ എത്താമെന്നതിനാല്‍ കൂടുതല്‍ യാത്രക്കാരും വാഹനങ്ങളും ഈ പാതയാണു ഉപയോഗിക്കുന്നത്‌. എന്നാല്‍ മുരിക്കുംതൊട്ടി പാലം മുതല്‍ വാക്കോടസിറ്റി വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം ഇരുവശങ്ങളില്‍ നിന്നും കാടും പടര്‍പ്പും വളര്‍ന്നു കയറി ഗതാഗതത്തിനു യോജിക്കാതായിരുന്നു.

Vote up!
1

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

രാജാക്കാട്‌: എസേ്‌റ്ററ്റ്‌ പൂപ്പാറയിലെ ജനവാസ മേഖലയില്‍ കാട്ടാന ആക്രണണം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാന ജനങ്ങളെ ഭിതിയാലാഴ്‌ത്തി എക്കറു കണക്കിന്‌ കൃഷികള്‍ നശിപ്പിച്ചു.
ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയയാണ്‌ സംസ്‌ഥാന പാതയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന എസ്‌റ്റേറ്റ്‌ പൂപ്പാറയില്‍ വീണ്ടും ഒറ്റയാനെത്തിയത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

കട്ടപ്പന: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട്‌ വ്യക്‌തമാക്കിയതോടെ സി.പി.എം. ജില്ലാ കമ്മിറ്റിയും എല്‍.ഡി.എഫും വെട്ടിലായി. മുല്ലപ്പെരിയാര്‍ സമരം ആരംഭിച്ചപ്പോള്‍ മുതല്‍ വലിയ പിന്തുണ നല്‍കിവന്ന എല്‍.ഡി.എഫ്‌. നേതാക്കള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുകയാണ്‌.

Vote up!
1

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

തൊടുപുഴ: നഗരത്തിലും സമീപ പ്രദേശങ്ങളിലും മുന്നറിയിപ്പു ബോര്‍ഡുകളുടെ കുറവുമൂലം അപകടം ഏറുന്നു. മഴ ആരംഭിച്ചതോടെ രാപ്പകല്‍ ഭേദമില്ലാതെ വാഹനാപകടങ്ങള്‍ പതിവായി.
ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ്‌ കൂടുതലും അപായമുണ്ടാകുന്നത്‌. മഴയില്‍ റോഡും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളും കാണാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. മഴക്കാലം ആരംഭിച്ചിട്ടും റോഡുകളുടെ അറ്റകുറ്റപ്പണി ഇനിയും പല സ്‌ഥലങ്ങളിലും ഇനിയും നടത്തിയിട്ടില്ല. പ്രധാന പാതകളില്‍ പോലും റോഡിന്റെ ഒത്തനടുക്ക്‌ വന്‍ ഗര്‍ത്തങ്ങള്‍ തന്നെയുണ്ട്‌.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

രാജാക്കാട്‌: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പൊന്മുടിയിലെ കെ.എസ്‌.ഇ.ബി ക്വാര്‍ട്ടേഴ്‌സ്‌ കെട്ടിടങ്ങള്‍ തകര്‍ന്നടിയുന്നു.
ടൂറിസം പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങള്‍ നവീകരിച്ച്‌ വിനോദസഞ്ചാരികള്‍ക്കായി തുറന്ന്‌ കൊടുക്കുമെന്ന്‌ പറഞ്ഞെങ്കിലും പൊന്മുടി ഹൈഡല്‍ ടൂറിസം പദ്ധതി അനിശ്‌ചിതത്വത്തില്‍ തുടരുന്നതിനാല്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനും അധികൃതര്‍ തയാറാകുന്നില്ല. ആളൊഴിഞ്ഞ കാടുകയറി മൂടിയ കെട്ടിടങ്ങള്‍ ഇന്ന്‌ സാമൂഹികവിരുദ്ധരുടെ സങ്കേതമാണ്‌.

Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ ഉറക്കത്തില്‍. കഴിഞ്ഞ ഞായറാഴ്‌ച രാവിലെ 11.30 മുതല്‍ 6 മണിവരെ മാത്രം മൂന്നാംെമെല്‍ മുതല്‍ അടിമാലി വരെ 14 വാഹനങ്ങളാണ്‌ അപകടത്തില്‍ പെട്ടത്‌. ദിവസവും ഇത്തരത്തില്‍ നിരവധി വാഹനങ്ങളാണ്‌ അപകടത്തില്‍പെടുന്നത്‌. അപകടമരണങ്ങളും കുറവല്ല. പരുക്കോടെ രക്ഷപ്പെട്ടാലും ജീവിതകാലം മുഴുവന്‍ ദുരിതംപേറി ജീവിക്കുന്നവരും നിരവധിയാണ്‌.

News Image: 
mangalam malayalam online newspaper
Vote down!
1
Syndicate content