HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Wed, 2016-06-01 (All day)
Expiry Date: 
Wed, 2016-06-01 (All day)

ഇടുക്കി: മധ്യവേനലവധി കഴിഞ്ഞ്‌ സ്‌കൂളുകള്‍ ഇന്നു തുറക്കും. നവാഗതരെ ആഹ്ലാദപൂര്‍വം വരവേല്‍ക്കാന്‍ സ്‌കൂളുകളില്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. പ്രവേശനോത്സവ ദിനത്തില്‍ മധുര പലഹാരങ്ങളും പൂച്ചെണ്ടുകളും നല്‍കിയാകും പുതിയ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ സ്വീകരിക്കുക. റാലിയും സമ്മേളനങ്ങളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കൂടുതല്‍ കുട്ടികള്‍ ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്‌. പതിനായിരത്തിലേറെ വരുമെന്നാണ്‌ അനൗദ്യോഗിക ണക്ക്‌. ആറാം പ്രവര്‍ത്തി ദിവസമാകും തലയെണ്ണി കുട്ടികളുടെ എണ്ണി നിശ്‌ചയിക്കുക.

News Image: 
mangalam malayalam online newspaper
Vote down!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Mon, 2016-05-30 01:40
Expiry Date: 
Mon, 2016-05-30 01:40

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‌ ബലക്ഷയമില്ലെന്ന റിപ്പോര്‍ട്ടിനെ തളളിക്കളയാനാവില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന ജില്ലയിലെ ജനത ഭീതിയോടെയാണ്‌ കാണുന്നതെന്ന്‌ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. കേരളത്തിന്‌ സുരക്ഷയും തമിഴ്‌നാടിന്‌ ജലവും എന്നതാണ്‌ കേരളം സ്വീകരിച്ചിരുന്ന നയം.

Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-05-30 01:40
Expiry Date: 
Mon, 2016-05-30 01:40

തൊടുപുഴ: ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ തട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ പിടിയില്‍. വാഴക്കുളം സ്വദേശിയാണ്‌ പിടിയിലായത്‌. തൊടുപുഴ മേഖലയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ്‌ ഇയാള്‍ തട്ടിപ്പ്‌ നടത്തിയത്‌.
പ്രധാനമായും ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന മുതിര്‍ന്ന പൗരന്‍മാരായിരുന്നു ഇയാളുടെ ഇരള്‍. ബന്ധു ആശുപത്രിയിലാണ്‌ പുറത്തിറക്കാന്‍ പണമില്ല എന്ന സാഹായ ആഭ്യര്‍ഥനയുമായാണ്‌ ഇയാള്‍ പണപ്പിരിവ്‌ നടത്തുന്നത്‌.

Vote up!
1

Language: 
Malayalam
Effective Date: 
Mon, 2016-05-30 01:40
Expiry Date: 
Mon, 2016-05-30 01:40

കുമളി: മദ്യലഹരിയില്‍ അഴിഞ്ഞാടിയ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയെ പോലീസ്‌ പിടികൂടി.
തമിഴ്‌നാട്ടിലെ എന്‍ജിനീയറിംഗ്‌ കോളജിലെ വിദ്യാര്‍ഥിയും കോട്ടയം കാരപ്പുഴ സ്വദേശിയുമായ 22 കാരനാണ്‌ മദ്യലഹരിയില്‍ പരാക്രമം കാട്ടിയത്‌. ഇന്നലെ വൈകിട്ട്‌ നാലോടെ ബസ്‌ സ്‌റ്റാന്‍ഡിലാണ്‌ സംഭവം. വെള്ളാരംകുന്നിലെ സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇയാള്‍. മദ്യസേവ അല്‍പ്പം അതിരു കടന്നതിനാല്‍ ബസില്‍ കയറ്റിവിടാനായി സുഹൃത്തുക്കള്‍ എത്തിയതോടെയാണ്‌ പ്രശ്‌നം തുടങ്ങിയത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-05-30 01:40
Expiry Date: 
Mon, 2016-05-30 01:40

ഏലപ്പാറ : തോട്ടം മേഖലയില്‍ നിലനില്‍ക്കുന്ന തൊഴിലാളി പ്രശ്‌നങ്ങള്‍ക്ക്‌ ശ്വാശ്വതപരിഹാരം കാണുന്നതിനായി ഇടതുമുന്നണി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തോട്ടം പാക്കേജിന്‌ രൂപം നല്‍കുമെന്ന്‌ നിയുക്‌ത എം.എല്‍.എ. ഇ.എസ്‌. ബിജിമോള്‍. തോട്ടം തൊഴിലാളികളുടെ സ്‌ഥിതി ദയനീയമാണെന്നും എഴുപത്‌ വര്‍ഷത്തില്‍ അധികം പഴക്കമുള്ള ലയങ്ങളിലാണ്‌ ഇവര്‍ ഇപ്പോഴും താമസിക്കുന്നതെന്നും ഈ അവസ്‌ഥയ്‌ക്ക്‌ പരിഹാരം കാണുമെന്നും ബിജിമോള്‍ വ്യക്‌തമാക്കി.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Mon, 2016-05-30 01:40
Expiry Date: 
Mon, 2016-05-30 01:40

ഉപ്പുതറ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പെരിയാര്‍ തീരവാസികള്‍ക്ക്‌ ആശങ്ക നിറഞ്ഞ പ്രതിഷേധം. മുല്ലപ്പെരിയാര്‍ സമരം ആരംഭിച്ച കാലത്ത്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരായിരുന്നു ഭരണം കൈയാളിയിരുന്നത്‌. തുടര്‍ന്ന്‌ സമരം ശക്‌തിയാര്‍ജിച്ച 2011-ല്‍ എല്‍.ഡി.എഫ്‌ പ്രതിപക്ഷത്തായിരുന്നു.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Mon, 2016-05-30 01:40
Expiry Date: 
Mon, 2016-05-30 01:40

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ 20 കിലോമീറ്ററിനുള്ളില്‍ ഇന്നലെ ആറുമണിക്കൂറില്‍ അപകടത്തില്‍ പെട്ടത്‌ 14 വാഹനങ്ങള്‍. അപകടത്തില്‍ 11 പേര്‍ക്ക്‌ പരുക്കേറ്റു.

News Image: 
mangalam malayalam online newspaper
Vote up!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Sun, 2016-05-29 01:53
Expiry Date: 
Sun, 2016-05-29 01:53

തൊടുപുഴ: ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇടവെട്ടി പഞ്ചായത്തില്‍ ആരോഗ്യ, ശുചിത്വ ദിനങ്ങള്‍ ഊര്‍ജിതമാക്കി.
റബര്‍ തോട്ടങ്ങള്‍, പാറമടകള്‍, മാര്‍ക്കറ്റുകള്‍, എസ്‌റ്റേറ്റ്‌ ലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ മാസ്‌ സോഴ്‌സ്‌ റിഡക്ഷന്‍ ക്യാമ്പയിന്‍ നടത്തും. രണ്ട്‌ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ എല്ലാ വീടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്‌തല വിലയിരുത്തലിനുമായി ജൂണ്‍ നാലിന്‌ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യശുചിത്വ ദിനമായി ആചരിക്കും.

Vote down!
1

Language: 
Malayalam
Effective Date: 
Sun, 2016-05-29 01:53
Expiry Date: 
Sun, 2016-05-29 01:53

തൊടുപുഴ: ടൗണില്‍ കാഞ്ഞിരമറ്റം ബൈപ്പാസിനു സമീപം പകല്‍ സമയം കണ്ട പുള്ളിപ്പുലിയെ കൊന്ന കേസില്‍ പ്രതികളെ വെറുതേ വിട്ടു. പൈപ്പും മരക്കമ്പും ഉപയോഗിച്ച്‌ ആക്രമിച്ചും പ്ലാസ്‌റ്റിക്‌ ചരടുകൊണ്ട്‌ കുരുക്കിട്ടും പുലിയെ കൊന്നെന്നായിരുന്നു കേസ്‌.

Vote up!
1

Language: 
Malayalam
Effective Date: 
Sun, 2016-05-29 01:53
Expiry Date: 
Sun, 2016-05-29 01:53

അടിമാലി: വ്യവസായ സ്‌ഥാപനത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ്‌ പാലിക്കാത്തതിനെ തുടര്‍ന്നു പഞ്ചായത്ത്‌ സെക്രട്ടറിയുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തടഞ്ഞ്‌ കോടതി ഉത്തരവ്‌.
ഈ മാസം 31-ന്‌ ജോലിയില്‍ നിന്നും വിരമിക്കുന്ന പഞ്ചായത്ത്‌ സെക്രട്ടറി ഇ.എ. ആന്റണിക്കെതിരെയാണ്‌ ഹൈക്കോടതി ജസ്‌റ്റിസ്‌ വി. ചിതംബരേഷിന്റെ ഉത്തരവ്‌. 200 ഏക്കര്‍ ചെത്തിമറ്റത്തില്‍ ബീന സണ്ണിയുടെ 745/2016 (എസ്‌) നമ്പര്‍ കേസ്‌ പരിഗണിച്ചുകൊണ്ടാണ്‌ വിധി. 2002 മുതല്‍ 200 ഏക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന സിമെന്റ്‌ ഉല്‍പ്പന്ന നിര്‍മാണ ശാലയ്‌ക്ക്‌ 2013 മുതല്‍ പഞ്ചായത്ത്‌ പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നില്ല.

Vote up!
1

Language: 
Malayalam
Effective Date: 
Sun, 2016-05-29 01:53
Expiry Date: 
Sun, 2016-05-29 01:53

ഉപ്പുതറ: തൊഴിലാളികളുടെ അടിസ്‌ഥാന ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയ പീരുമേട്‌ ടീ കമ്പനിക്കെതിരേ നിയമ നടപടി ആരംഭിച്ചു.

Vote up!
1

Language: 
Malayalam
Effective Date: 
Sun, 2016-05-29 01:53
Expiry Date: 
Sun, 2016-05-29 01:53

മൂലമറ്റം: അപകടക്കെണിയൊരുക്കി വൈദ്യുതി പോസ്‌റ്റ്‌. മാസങ്ങളായി വീഴാറായി നില്‍ക്കുന്ന പോസ്‌റ്റ്‌ കയറിട്ട്‌ മരത്തില്‍ കെട്ടി നിറുത്തി വൈദ്യുതി വകുപ്പിന്റെ സേവനം! അറക്കുളം അശോക കവല മൂന്നുങ്കവയല്‍ റോഡില്‍ വിശുദ്ധ അന്തോനീസിന്റെ കപ്പേളയ്‌ക്ക്‌ സമീപമാണ്‌ അപകടാവസ്‌ഥയിലായ പോസ്‌റ്റ്‌. സമീപത്തുള്ള പറമ്പിലെ തേക്കുമരത്തിലാണു കെട്ടി നിര്‍ത്തിയിരിക്കുകയാണ്‌. ഇതിന്‌ സമീപത്തായി പതിനഞ്ചു വീടുകളുണ്ട്‌.

News Image: 
mangalam malayalam online newspaper
Vote down!
1
Syndicate content