Ads by Google

മണിയുടെ മരണം; പോലീസ് ചോദിച്ചാല്‍ പറയാം; രാമകൃഷ്ണന് മറുപടിയില്ല: ജാഫര്‍ ഇടുക്കി

mangalam malayalam online newspaper

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാനില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി. പോലീസ് വിളിച്ചാല്‍ അപ്പോള്‍ മറുപടി പറയാം. ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരാണെന്ന് തനിക്കറിയില്ല. അയാള്‍ പറയുന്നത് എന്താണെന്ന് അറിഞ്ഞ് നില്‍ക്കാനുള്ള സമയവുമില്ല. കാരണം കൂലിപ്പണി ചെയ്താണ് താന്‍ ജീവിക്കുന്നത്. കുട്ടികളും കുടുംബവുമുണ്ട്-ജാഫര്‍ പറഞ്ഞു.

രാമകൃഷ്ണന്‍ എഴുതിയിടുന്നതിനെക്കുറിച്ച് അയാളോട് തന്നെ ചോദിക്കണം. എനിക്കറിയില്ല എന്താണെന്ന് ആരോടും ഒന്നും പറയാനില്ല. പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചാല്‍ മറുപടി പറയാഗ. അല്ലാലെ ഇങ്ങനെ കിടന്ന് പറയുന്നതൊന്നും തന്നെ ബാധിക്കില്ല. തനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. പെട്രോളുള്ള ജനറേറ്റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. പെട്രോള്‍ തീരുമ്പോള്‍ അതങ്ങ് നില്‍ക്കും. രാമകൃഷ്ണന് ഇപ്പോള്‍ പെട്രോള്‍ കാണും-ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

ജാഫര്‍ ഇടുക്കിയെ മണിയുടെ സുഹൃത്തുക്കളും മാനേജരും ചേര്‍ന്ന് സത്കരിക്കുന്ന ചിത്രം പുറത്ത് വിട്ടാണ് രാമകൃഷ്ണന്‍ പുതിയ ആരോപണം ഉന്നയിച്ചത്. തന്റെ ചേട്ടന്റെ മരണത്തിന് പിന്നില്‍ ചതി നടന്നിട്ടുണ്ടെന്ന് രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു. നേരത്തെ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിന് ജാഫര്‍ ഇടുക്കിയെയും തരികിട സാബുവിനെയും ചോദയം ചെയ്യണമെന്ന് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി...‌

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍...‌