Ads by Google

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

mangalam malayalam online newspaper

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍ അക്കാര്യം പറഞ്ഞത്‌. ഐശ്യര്യ അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല 15 വയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ്‌ അഭിനയിക്കുന്നത്‌. നില്‍ ബാട്ടേ സന്നാട എന്ന ഹിന്ദി ചിത്രത്തിന്റെ റിമേക്കാണ്‌ ഈ ചിത്രം. ധനുഷ്‌ വിളിച്ച്‌ ചിത്രത്തില്‍ അഭിനയിക്കാമോ എന്നു ചോദിച്ചു. അമ്മയും മകളും തമ്മിലുള്ള ബന്ധമാണു ചിത്രത്തിന്റെ ഇതിവൃത്തം എന്നു പറഞ്ഞു. മകളുടെ വേഷമാണോ എന്നു ഞാന്‍ ചോദിച്ചു അല്ലാ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മ വേഷമാണെന്നു പറഞ്ഞു.

കല്യാണം കഴിഞ്ഞു എന്നു കരുതി പ്രായം കൂടിട്ടില്ല എന്നാണു ധനുഷിനോട്‌ മറുപടിയായി അമല പറഞ്ഞത്‌. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ്‌ കണ്ടതോടെ തന്റെ മിഥ്യാധാരണയെല്ലാം മാറി. ഈ ചിത്രമാണ്‌ ഞാനെന്റെ പുതിയ തലമുറയ്‌ക്കു നല്‍കേണ്ടതെന്നു തോന്നി. അമലയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമാണിതെന്നു ധനുഷ്‌ പറയുന്നു. ഇത്രയും നല്ലൊരു വേഷം അമല മുമ്പും ചെയ്‌തിട്ടില്ല എന്നും ധനുഷ്‌ പറഞ്ഞു. പത്താംക്ലാസുകാരിയായ മകള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി ഒരു അമ്മ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ്‌ അമ്മ കണക്ക്‌ എന്ന ചിത്രം. ജൂണ്‍ 17 ചിത്രം റീലിസ്‌ ചെയ്യും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി...‌

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍...‌