Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ചീത്തയാകാതിരിക്കാന്‍ ഇറച്ചിക്കറികളില്‍ വ്യാപകമായി നെയ്യ്‌ നിറച്ച പ്ലാസ്‌റ്റിക്ക്‌ കവറുകള്‍ ചേര്‍ക്കുന്നു

mangalam malayalam online newspaper

ഭക്ഷണം കേടാകാതിരിക്കാന്‍ പലതരത്തിലുള്ള പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതു പുതിയ കഥയല്ല. ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കും. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണു നെയ്യ്‌ നിറച്ച പ്ലാസ്‌റ്റിക്ക്‌ കവര്‍. ഇറച്ചി പാകം ചെയ്യുന്ന സമയത്തു നെയ്യ്‌ നിറച്ച പ്ലാസ്‌റ്റിക്ക്‌ കവര്‍ കറിയില്‍ ചേര്‍ത്താല്‍ കറികള്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കും. എന്നാല്‍ ഇത്തരം കറികള്‍ കഴിക്കുന്നത്‌ ആരോഗ്യം നഷ്‌ട്ടപ്പെടാന്‍ കാരണമാകും. കേരളത്തില്‍ ഉടനീളമുള്ള ഹോട്ടലുകളില്‍ ഈ മായം ചേര്‍ക്കല്‍ വ്യാപകമാണെങ്കിലു ഒല്ലൂര്‍, കുട്ടനെല്ലൂര്‍ അഞ്ചേരി എന്നിവിടങ്ങളിലാണു പ്ലാസ്‌റ്റിക്ക്‌ പ്രയോഗം കൂടുതലായി കാണുന്നത്‌. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ ഇത്‌ കണ്ടെത്തുകയും ചെയ്‌തു. ഒറ്റനോട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും കറികളില്‍ ഉണ്ടാകില്ല എന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top