Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വേനല്‍ക്കാലം വരുന്നു ജീവിതം കരുതലോടെ

mangalam malayalam online newspaper

ശരീരത്തെ തണുപ്പിക്കുന്നതിനായുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ്‌ വിയര്‍പ്പ്‌. എന്നാല്‍ ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ്‌ നിര്‍ജലീകരണം എന്ന അവസ്‌ഥയുണ്ടാകുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്‌ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും.

ഇത്‌ പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക്‌ കുറേ വെള്ളം കുടിക്കാതെ അല്‌പാല്‌പമായി ഇടവിട്ട്‌ കുടിക്കുക. പച്ചവെള്ളം കുടിക്കരുത്‌. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം.

1.കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം ഇവ ക്ഷീണം പെട്ടെന്ന്‌ ശമിപ്പിക്കുന്നു. ലവണനഷ്‌ടം പരിഹരിക്കാനും ഇത്‌ സഹായിക്കുന്നു.
2. കൊത്തമല്ലി ചതച്ച്‌ തണുത്തവെള്ളത്തില്‍ തലേദിവസം ഇട്ടുവച്ച്‌ പിറ്റേദിവസം അരിച്ച്‌ പഞ്ചസാര ചേര്‍ത്ത്‌ കുടിക്കുന്നത്‌ അത്യുഷ്‌ണത്തിന്‌ ശമനമേകും.
3. മലര്‍പ്പൊടിയും പഞ്ചസാരയും വെള്ളത്തില്‍ ചേര്‍ത്ത്‌ കുടിക്കുന്നത്‌ ക്ഷീണമകറ്റുന്നതിന്‌ സഹായിക്കുന്നു.

മൂത്രാശയരോഗങ്ങള്‍

മൂത്രസംബന്ധ രോഗനിരക്ക്‌ വര്‍ദ്ധിച്ചു കാണുന്നത്‌ വേനല്‍ക്കാലത്താണ്‌. മൂത്രത്തിന്‌ ചൂട്‌ അനുഭവപ്പെടുക, അളവ്‌ കുറയുക, മഞ്ഞനിറം കാണുക ഇവ ചൂടുകാലത്ത്‌ കണ്ടുവരുന്ന ലക്ഷണങ്ങളാണ്‌. ശരീരത്തിന്‌ ആവശ്യമായ വെള്ളം ഇല്ല എന്നുള്ളതിന്റെ സൂചനയാണിത്‌.

1. രാമച്ചം ശുദ്ധജലത്തില്‍ ഇട്ടു കുടിക്കാന്‍ ഉപയോഗിക്കാം.
2. തഴുതാമ, ഞെരിഞ്ഞില്‍ ഇവയില്‍ ഏതെങ്കിലും ഇട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌ മൂത്രാശയരോഗങ്ങള്‍ ഒഴിവാക്കുന്നതിന്‌ സഹായിക്കുന്നു.
3. കൂവനൂറ്‌ പാലില്‍ ചേര്‍ത്ത്‌ ദിവസവും കഴിക്കുന്നത്‌ ശരീരത്തിന്റെ ചൂടും പുകച്ചിലും കുറയ്‌ക്കുന്നു.
4. വൃക്കരോഗികള്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ആഹാരാദികളില്‍ മാറ്റം വരുത്തേണ്ടതാണ്‌.

പകര്‍ച്ചവ്യാധികള്‍

വേനലില്‍ ജലാശയങ്ങള്‍ വറ്റിവരളുന്നതിനാല്‍ ശുദ്ധജലക്ഷാമം വര്‍ധിക്കുന്നു. കുടിവെള്ളസ്രോതസുകള്‍ മലിനപ്പെടുന്നു. അതിനാല്‍ കാമല (മഞ്ഞപ്പിത്തം), ഛര്‍ദ്ദി, ടൈഫോയ്‌ഡ്, അതിസാരം, കോളറ എന്നിവ പടരാനുള്ള സാധ്യത ഏറെയാണ്‌.

വായുജന്യരോഗങ്ങളായ ചിക്കന്‍പോക്‌സ്, അഞ്ചാംപനി, ചെങ്കണ്ണ്‌ എന്നിവയും വേനല്‍കാലത്ത്‌ പടര്‍ന്നുപിടിക്കാറുണ്ട്‌. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ആസ്‌ത്മ, അലര്‍ജി, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ തീവ്രത വര്‍ധിക്കുന്നു.

1. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വ്യക്‌തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്‌.
3. ഭക്ഷണത്തിനുമുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട്‌ കൈകഴുകുക.
4. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടുക. ചിക്കന്‍പോക്‌സ്, അഞ്ചാംപനി ഇവ വന്നാല്‍ രോഗിക്ക്‌ പ്രത്യേക ചികിത്സാസൗകര്യം നല്‍കുക.
5. ശുദ്ധജലം ഉപയോഗിച്ച്‌ ഇടയ്‌ക്കിടയ്‌ക്ക് കണ്ണ്‌ കഴുകുക. ഇളനീര്‍കുഴമ്പ്‌ നിത്യേന കണ്ണിലെഴുതുന്നത്‌ ചെങ്കണ്ണ്‌ ചൊറിച്ചില്‍ തുടങ്ങിയ നേത്രരോഗങ്ങള്‍ ഒഴിവാക്കുന്നതിന്‌ സഹായിക്കും.

ചര്‍മ്മരോഗങ്ങള്‍

സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്‌ഥതകള്‍ ആദ്യം പ്രകടമാകുന്നത്‌ ചര്‍മ്മത്തിലാണ്‌. ജലാംശം നഷ്‌ടപ്പെടുന്നതുമൂലം ത്വക്‌ വരളുന്നു. തൊലി നേര്‍ത്ത പാളികളായി ഇളകിപ്പോകുന്നു. പ്രത്യേകിച്ച്‌ ഉച്ചസമയത്തെ വെയില്‍ കൊള്ളുന്നതുമൂലം ത്വക്കിന്‌ കരിവാളിപ്പ്‌, നിറഭേദം, വേദന, പുകച്ചില്‍, നീര്‌ എന്നിവ പ്രകടമാകും.

സൂര്യപ്രകാശമേറ്റ്‌ 3-5 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച്‌ ചൊറിച്ചില്‍, ചുവപ്പ്‌, തടിപ്പ്‌, കുമിളകള്‍ പ്രത്യക്ഷപ്പെടുകയും എന്നീ ലക്ഷണങ്ങളും കാണപ്പെടാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top