Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സൗന്ദര്യ സംരക്ഷണം ആയുര്‍വേദത്തില്‍

mangalam malayalam online newspaper

ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ചിട്ടയായ ദിനചര്യയുമായി കൂട്ടിയിണക്കുമ്പോള്‍ യഥാര്‍ഥ സൗന്ദര്യം ഉണ്ടാകുന്നു. ശരിയായ ആഹാര - വിഹാരങ്ങളെ ശീലിച്ചുകൊണ്ട്‌ മനസിനെയും ശരീരത്തെയും നിര്‍മ്മലവും സുന്ദരവുമാക്കാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു.

കേരളീയര്‍ പണ്ടു മുതല്‍ക്കേ ആയുര്‍വേദത്തില്‍ അധിഷ്‌ഠിതമായ ജീവിതരീതി ആചരിച്ചുവരുന്നവരാണ്‌. പ്രകൃതിയോടിണങ്ങിയ സൗന്ദര്യസംരക്ഷണം ആഗ്രഹിക്കുന്നവരും ശീലിക്കുന്നവരുമാണ്‌ മലയാളികള്‍.

ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ചിട്ടയായ ദിനചര്യയുമായി കൂട്ടിയിണക്കുമ്പോള്‍ യഥാര്‍ഥ സൗന്ദര്യം ഉണ്ടാകുന്നു. ശരിയായ ആഹാര - വിഹാരങ്ങളെ ശീലിച്ചുകൊണ്ട്‌ മനസിനെയും ശരീരത്തെയും നിര്‍മ്മലവും സുന്ദരവുമാക്കാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു.

സൗന്ദര്യമെന്നത്‌ കാണുന്നവന്റെ മനസിലെ ഒരു ഭാവവും കാണുമ്പോള്‍ വീണ്ടും വീണ്ടും കാണണമെന്ന്‌ ആഗ്രഹം ജനിപ്പിക്കുന്നതുമായ ഒന്നാണ്‌. ബാഹ്യമോടികളേക്കാളും ആന്തരികമായ ആകര്‍ഷണമാണ്‌ ഇതിനടിസ്‌ഥാനമായി ആയുര്‍വേദം കണക്കാക്കുന്നത്‌.

സൗന്ദര്യസംരക്ഷണത്തെക്കുറിച്ച്‌ പറയുമ്പോള്‍ കേവലം സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ ഉപയോഗക്രമം മാത്രമല്ല മറിച്ച്‌ ആഹാക്രമം, വ്യായാമം, ദേഹപ്രകൃതി, ജീവിശൈലി തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്‌.

ശാരീരികവും മാനസികവുമായ ദോഷങ്ങള്‍, ധാതുക്കള്‍, മലങ്ങള്‍, അഗ്നി ഇവയുടെ പ്രവര്‍ത്തനം സ്വാഭാവികമാകുമ്പോള്‍ ആരോഗ്യവും അതിലൂടെ സ്വതസിദ്ധമായ സൗന്ദര്യവും സ്വന്തമാകുന്നു. എങ്കിലും ബാഹ്യസൗന്ദര്യ സംരക്ഷണത്തിന്‌ പണ്ടു മുതല്‍ക്കെ പ്രാധാന്യം നല്‍കിപ്പോരുന്നുണ്ട്‌.

ഉപഭോഗ സംസ്‌കാരത്തിന്റെ ഈ കാലത്ത്‌ ധാരാളം സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ നമുക്ക്‌ വിപണിയില്‍ ലഭ്യമാണ്‌. അതിന്റെ ഭാഗമായി പ്രചരിക്കുന്ന പരസ്യവാചകങ്ങളുടെ ആകര്‍ഷണ വലയങ്ങളില്‍ അകപ്പെട്ട്‌ വഞ്ചിതരാകുന്നത്‌ കൗമാര പ്രായക്കാരും യുവ സമൂഹവുമാണ്‌.

കൃത്രിമ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഇത്തരത്തിലുള്ള സൗന്ദര്യ വര്‍ധക വസ്‌തുക്കളുടെ ഉപയോഗം എത്രത്തോളം ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അറിഞ്ഞിരിക്കണം.

പാര്‍ശ്വഫലങ്ങളില്ലാത്ത, പ്രകൃതിദത്തമായ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തുന്ന ഔഷധക്കൂട്ടുകള്‍ക്ക്‌ ഇന്നത്തെ സമൂഹം ഒട്ടും തന്നെ പ്രാധാന്യം നല്‍കുന്നില്ല. ആയുര്‍വേദ ശാസ്‌ത്രം അനുസരിച്ച്‌ ഓരോ വ്യക്‌തിയുടെയും ദേഹപ്രകൃതിക്കനുസരിച്ച്‌ ആയിരിക്കണം ഓരോരുത്തരും തന്റെ ആരോഗ്യ - സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണപദാര്‍ഥങ്ങള്‍ യുക്‌തിപൂര്‍വം തിരഞ്ഞെടുക്കുകയും തയാറാക്കുകയും സംതൃപ്‌തിയോടെ കഴിക്കുകയും ചെയ്യുന്നത്‌ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന്‌ അത്യാവശ്യമാണ്‌.

മുടിയുടെ അഴകും കണ്ണുകളുടെ തിളക്കവും ത്വക്കിന്റെ മാര്‍ദവവുമെല്ലാം ആഹാരത്തിലൂടെ ഒരു പരിധിവരെ നമുക്ക്‌ കൈവരിക്കാന്‍ സാധിക്കും.
ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, അന്നജം, കൊഴുപ്പുകള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ശരിയായ അനുപാതത്തില്‍ ചേര്‍ന്നിട്ടുള്ളതായിരിക്കണം.

കൂടാതെ വിറ്റാമിന്‍ എ. ബി. സി. ഡി. കെ. ഇരുമ്പ്‌, ചെമ്പ്‌, സിങ്ക്‌, കാത്സ്യം എന്നിവ ത്വക്കിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധശക്‌തി നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്‌.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഹാനികരമായ കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും എരിവ്‌, ഉപ്പ്‌, പുളി തുടങ്ങിയവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top