Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പുരുഷനുമാത്രമല്ല, സ്ത്രീകള്‍ക്കും കരുത്തുപകരും കന്മദം

  1. kanmadam
Kanmadam

ആയുര്‍വേദ ആചാര്യന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലൈംഗിക ജീവിതം കരുത്തുള്ളതാകാന്‍ സഹായിക്കുന്ന ഉത്തമ പ്രകൃതി ഔഷധമാണ് കന്മദം. ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിലൂടെ ഊറിവരുന്ന അവസ്ഥയിലാണ് കന്മദം ലഭിക്കുന്നത്. പശപശപ്പോടുകൂടിയ കന്മദം ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.

നേപ്പാള്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നും കന്മദം ലഭിക്കുന്നുണ്ട്. നോര്‍വേയിലും ഇത് ലഭ്യമാണ്. കന്മദം ലഭിക്കുന്ന സ്ഥലങ്ങളിലുള്ള വ്യത്യാസമനുസരിച്ച് കന്മദത്തിന്റെ ഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരിക്കും. കന്മദം ഊറിവരുന്ന പാറകളുടെ വ്യത്യാസമാണിതിന് കാരണം.

ചരകസംഹിതയില്‍

സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവയാണ് കന്മദത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെന്നാണ് ചരകസംഹിതയില്‍ പറയുന്നത്. അതോടൊപ്പം ഏത് ഘടകമാണ് കൂടുതല്‍ അളവിലുള്ളത് എന്നതിനെ അടിസ്ഥാനമാക്കി സ്വര്‍ണജിത് (സ്വര്‍ണം കൂടിയ അളവില്‍),രജതശിലാജിത്(വെള്ളി കൂടുതല്‍ ഭാഗം), താമ്രശിലാജിത് (ചെമ്പിന്റെ അംശം കൂടതല്‍), ലോഹശിലാജിത്(ഇരുമ്പിന്റെ കൂടിയ അളവ്) എന്നിങ്ങനെ വിഭജിക്കുന്നുമുണ്ട്.

കന്മദം ഏതായാലും ഔഷധഗുണം എല്ല വിഭാഗത്തിനും ഉയര്‍ന്ന നില തന്നെയാണ്. സുശ്രുതാചാര്യന്‍ കന്മദത്തില്‍ രണ്ട് മൂലകങ്ങളുടെ സാന്നിദ്ധ്യം കൂടി പറയുന്നുണ്ട്. ഈയം, നാകം എന്നിവയാണവ. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കന്മദത്തില്‍ എണ്‍പത്തിയഞ്ചിലേറെ ധാതുക്കള്‍ ഉള്ളതായാണ് കാണുന്നത്. ഇതിനുപുറമെ ഫുള്‍വിക് ആസിഡ് എന്നൊരു അമ്ലവും ഇതിലടങ്ങിയിരിക്കുന്നു.

ലൈംഗിക ഉത്തേജനത്തിന്

ഭാരതത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി നൂറ്റാണ്ടുകളായി കന്മദം ഉപയോഗിച്ച് വരുന്നുണ്ട്.
വാജീകരണ ഔഷധങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് കന്മദത്തിനുള്ള സ്ഥാനം. കന്മദത്തെക്കുറിച്ച് കാമസൂത്രയില്‍ വിവരിച്ചിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗികശേഷി വളരെ ഉയര്‍ന്ന നിലയിലാക്കാന്‍ കന്മദത്തിനുള്ള കഴിവ് പ്രസിദ്ധമാണ്. പൗരുഷം നഷ്ടപ്പെട്ടവരില്‍ കരുത്ത് തിരികെ ലഭിക്കാനുള്ള ചികിത്സയില്‍ ആഗോളതലത്തില്‍ കന്മദം ഇന്നും സജീവമാണ്. ലൈംഗിക ഉത്തേജനം ഇല്ലാതിരിക്കുക, ബീജങ്ങളുടെ കുറവ്, ശീഘ്രസ്ഖലനം എന്നിവയ്ക്കും പരിഹാരമാണ് കന്മദം. നിരവധി ശ്വാസകോശരോഗങ്ങളെ ശമിപ്പിക്കാന്‍ കന്മദത്തിന് കഴിവുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്

അലര്‍ജി,ശ്വാസകോശരോഗങ്ങള്‍, ബ്രോങ്കൈറ്റിസ്, ജലദോഷം, ചുമ, ന്യൂമോണിയ, എംഫീസീമ എന്നിവയിലും കന്മദം നല്ല ഫലം നല്‍കും.
പ്രമേഹത്തിന് ഒരു ഒറ്റമൂലിയായി ഇപ്പോള്‍ കന്മദം ഉപയോഗിച്ചുവരുന്നു. രക്തത്തില്‍ പഞ്ചസാര സാന്ദ്രീകരിക്കുന്ന പ്രക്രിയ തടയാന്‍ കന്മദം സഹായിക്കുന്നു. പ്രമേഹചികിത്സയില്‍ കന്മദം പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുവാനുള്ള ആഗ്നേയഗ്രന്ഥിയുെട പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. ശരീരത്തിലെ വിഷാംശങ്ങളെ മൂത്രത്തിലൂടെ പുറത്തുകളയാന്‍ കന്മദത്തിന് കഴിവുണ്ട്. രക്തത്തിന്റെ ധാര്‍മിക ഗുണങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും.
നാഡീസംബന്ധമായ രോഗങ്ങളില്‍ വ്യക്തമായ പരിഹാരം കാണാന്‍ കന്മദത്തിന് കഴിയും. നാഡീവ്യൂഹത്തിലുണ്ടാകുന്ന പരിക്കുകളും പോരായ്മകളും പൂര്‍ണമായും പരിഹരിക്കുകയും അതിന്റെ ധര്‍മങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്യും. മറ്റ് ഏത് ഔഷധവുമായും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതിനാല്‍ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നതോടൊപ്പം ശരീരത്തിന്റെ സ്വയം രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും.
കന്മദം ശരീരത്തിലടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിന്റെ ശേഖരം കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ശരീരത്തിലെ ചയാപചയ പ്രക്രിയ മെച്ചപ്പെടുത്തുന്നു. അങ്ങനെ പൊണ്ണത്തടിക്കും അമിതശരീരഭാരത്തിനും വ്യക്തമായ പരിഹാരമാകും കന്മദം.

ഊര്‍ജസ്വലതയ്ക്കും ഓജസിനും

ഊര്‍ജസ്വലതയും ഓജസും വര്‍ധിപ്പിക്കുവാനുള്ള കന്മദത്തിന്റെ ശേഷി പ്രസിദ്ധാണ്. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനധര്‍മ്മങ്ങള്‍ മുതല്‍ ഉത്തേജിപ്പിക്കപ്പെടുകയും നഷ്ടപ്പെട്ടുപോയ കരുത്ത്, മുഴുവന്‍ വീണ്ടെടുക്കുകയും ചെയ്യുന്നു. അങ്ങനെ സ്വസ്ഥത, ആരോഗ്യം, ഉന്മേഷം, കരുത്ത്, ദീര്‍ഘകാലയൗവനം എന്നിവ സ്വന്തമാക്കുകയും ചെയ്യാം.

പല പേരുകളില്‍

കന്മദം പല പേരുകളില്‍ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ഇതിന് മിനറല്‍ വാക്‌സ് എന്നാണ് പറയുന്നത്. മിനറല്‍ പിച്ച് എന്നും പറയാറുണ്ട്. ലാറ്റിന്‍ ഭാഷയില്‍ അസ്ഫാല്‍റ്റം എന്നും കന്മദം അറിയപ്പെടുന്നു. സംസ്‌കൃതത്തില്‍ ഇതിനെ ശിലാജിത് എന്നാണ് അറിയപ്പെടുന്നത്. ശില എന്നാല്‍ പാറ, ജിത് എന്നാല്‍ വിജയി. ശരീരത്തിന് പാറപോലെ കരുത്തേകാന്‍ കന്മദത്തിന് കഴിയുമെന്നാണ് ചരകാചാര്യന്‍ പറയുന്നത്. പാറപോലെ കരുത്തുള്ള ശരീരത്തെ സ്പര്‍ശിക്കാന്‍പോലും രോഗങ്ങള്‍ക്കാവുന്നില്ല. കന്മദം ഉപയോഗിച്ച് ചികിത്സിച്ചാല്‍ ശമിക്കാത്ത രോഗമില്ലെന്ന് ആയുര്‍വേദ ആചാര്യന്‍ പറയുന്നുണ്ട്. കന്മദത്തിന്റെ ഔഷമൂല്യങ്ങളെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അറിവും അനുഭവവുമാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. കന്മദത്തിന്റെ ഔഷധമൂല്യങ്ങളില്‍ ചിലത് താഴെ പറയുന്നു.

1 ശരീരത്തില്‍ ഓക്‌സിജന്‍ പ്രവഹിപ്പിക്കാനുള്ള കഴിവ്
2. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു
3. സര്‍വരോഗസംഹാരിയായി കണക്കാക്കപ്പെടുന്ന ഇത് ഒറ്റക്കോ, മറ്റ് ഔഷധങ്ങളുമായി ചേര്‍ത്തോ ഉപയോഗിക്കാവുന്നതാണ്.
4. ശരീരത്തിനാവശ്യമുള്ള ഓരോ ഘടകങ്ങളും എത്തേണ്ട സ്ഥലങ്ങളില്‍ വേണ്ടപോലെ എത്തിക്കുന്നു.
5. രക്തം ശുദ്ധീകരിക്കുന്നു.
6. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ നല്ല നിലയിലാക്കുകയും ചെയ്യുക.
7. ശരീരത്തിന്റെ സ്വയംരോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

ഡോ. എം.പി. മണി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top