Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ടോണ്‍സിലൈറ്റിസിന്‌ ആയുര്‍വേദം

mangalam malayalam online newspaper

അണുബാധമൂലം ഈ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കമാണ്‌ ടോണ്‍സിലൈറ്റിസ്‌. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ്‌ ഇത്‌ കൂടുതലായി കണ്ടുവരുന്നത്‌.

കണ്‌ഠനാളത്തിന്റെ ഇരുവശങ്ങളിലും അന്നനാളത്തിന്റെ തുടക്കത്തില്‍ നാവിനു പുറകിലായി സ്‌ഥിതി ചെയ്യുന്ന രണ്ട്‌ ഗ്രന്ഥികളാണ്‌ ടോണ്‍സിലുകള്‍.

നാം കഴിക്കുന്ന ആഹാരപദാര്‍ഥങ്ങളിലും ശ്വസിക്കുന്ന വായുവിലുമുള്ള രോഗാണുക്കളെ വേര്‍തിരിച്ചെടുത്ത്‌ നശിപ്പിക്കുകയും രോഗബാധയില്‍ നിന്ന്‌ രക്ഷിക്കുകയും ചെയ്യുന്ന അവയവമാണിത്‌.

അണുബാധമൂലം ഈ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കം (ശോഫം) ആണ്‌ ടോണ്‍സിലൈറ്റിസ്‌. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ്‌ ഇത്‌ കൂടുതലായി കണ്ടുവരുന്നത്‌.

ആയുര്‍വേദത്തില്‍ ടോണ്‍സിലിനെ 'ഗളതുണ്ഡി' എന്നും ടോണ്‍സിലൈറ്റിസിനെ 'തുണ്ഡികേരി' എന്നും പറയുന്നു.

കഴുത്തിന്റെയുള്ളില്‍ ഹനുസന്ധിയുടെ ചുറ്റുമുള്ള ഞരമ്പിനെ ആശ്രയിച്ച്‌ വഴുവഴുപ്പോടെ വേദനകുറഞ്ഞും സ്‌ഥിരമായുണ്ടാകുന്ന വീക്കമാണ്‌ തുണ്ഡികേരി. ത്രിദോഷജന്യമായ ഈ രോഗം കഫം, രക്‌തം, പിത്തം, വാതം തുടങ്ങിയവ കൊണ്ടുമുണ്ടാകും.

കാരണങ്ങള്‍

1. ബാക്‌ടീരിയ, വൈറസ്‌, അണുബാധ തുടങ്ങിയവ ശരീരത്തില്‍ പ്രവേശിച്ചാല്‍
2. തണുപ്പു കൂടിയ ആഹാരപദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗം. ഉദാഹരണമായി ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, പാല്‍, തൈര്‌, ഉഴുന്ന്‌
3. തലനീരിറക്കം

4. എണ്ണ തേച്ച്‌ വെയില്‍ കൊള്ളുക, എണ്ണ തേയ്‌ക്കാതെ കുളിക്കുക
5. തണപ്പ,്‌ പൊടി, മഞ്ഞ്‌ തുടങ്ങിയവയുമായുള്ള അമിത സമ്പര്‍ക്കം
6. വെയില്‍ കൂടുതലുള്ള സമയങ്ങളില്‍ പുറത്തിറങ്ങി ജോലി ചെയ്യുക, വെയിലത്ത്‌ നിന്ന്‌ കുളിക്കുക എന്നിവ കൊണ്ട്‌ തലയില്‍ വിയര്‍പ്പുതാഴ്‌ന്ന് ടോണ്‍സിലിന്‌് വീക്കം ഉണ്ടാകാം.

7. എണ്ണ പലഹാരങ്ങളുടെ അമിതമായ ഉപയോഗം
8. ആമാശയത്തിലെ അമ്ലദ്രവ്യങ്ങള്‍ വായിലേക്ക്‌ തികട്ടിവരുന്നതും ഗ്രന്ഥിവീക്കം ഉണ്ടാക്കും.

ലക്ഷണങ്ങള്‍

1. ശക്‌തമായ തൊണ്ട വേദനയും ഉമിനീരിറക്കാന്‍ പ്രയാസവുമാണ്‌ പ്രധാന രോഗലക്ഷണങ്ങള്‍.
2. തൊണ്ട വേദനയോടൊപ്പം പനിയും തലവേദനയും.
3. ഗ്രന്ഥികള്‍ക്ക്‌ വീക്കമുണ്ടാകുകയും വെള്ള, മഞ്ഞ നിറത്തിലുള്ള ആവരണം രൂപപ്പെടുകയും ചെയ്യുന്നു.
4. ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്‌, വായില്‍ കൂടി ശ്വാസമെടുക്കാന്‍ പ്രയാസം.

5. മൂക്കടപ്പ്‌, ചെവിവേദന
6. കഴുത്തിലുള്ള ഗ്രന്ഥികള്‍ക്ക്‌ വീക്കവും വേദനയും അനുഭവപ്പെടുന്നു.
7. വായ്‌ ദുര്‍ഗന്ധം, വിശപ്പില്ലായ്‌മ

ടോണ്‍സിലൈറ്റിസിന്റെ ലക്ഷണങ്ങള്‍ ഡിഫ്‌തിരിയയുമായി സാമ്യമുള്ളതാണ്‌. ടോണ്‍സിലൈറ്റിസ്‌ ബാധിച്ച രോഗിയുടെ തൊണ്ടയില്‍ കാണുന്ന കറുത്ത പാടുകള്‍ പഞ്ഞി ഉപയോഗിച്ച്‌ തുടച്ചാല്‍ മാഞ്ഞു പോകും. എന്നാല്‍ ഡിഫ്‌തീരിയ രോഗിയില്‍ ഈ പാടുകള്‍ തുടച്ചാല്‍ രക്‌തസ്രാവമുണ്ടാകും.

ചികിത്സ

1. രോഗിയുടെ അവസ്‌ഥ, ജോലി, താമസസ്‌ഥലം തുടങ്ങിയ കാര്യങ്ങള്‍ക്കനുസൃതമായി ജീവിതശൈലിയിലും ആഹാരക്രമത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക.
2. തുളസിയിലയിട്ട വെള്ളം തിളപ്പിച്ച്‌ ആവി പിടിക്കുക

3. കഴുത്തിന്റെ ഭാഗത്ത്‌ ചൂട്‌ വെയ്‌ക്കുക

കവലം (കവിള്‍കൊള്ളുക), ഗണ്ഡൂഷം (വായില്‍ നിറയ്‌ക്കുക), ലേപനം, ഔഷധ സേവനം, പഞ്ചകര്‍മ്മ എന്നിവയാണ്‌ മറ്റ്‌ ചികിത്സാരീതികള്‍

കവലവും ഗണ്ഡൂഷവും

1. ഒരു ഗ്ലാസ്‌ ഇളം ചൂടുവെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ ഉപ്പ്‌ ചേര്‍ത്ത്‌ 3 നേരമായി കവിള്‍ കൊള്ളുക.
2. ചുക്കും കുരുമുളകും ചേര്‍ത്ത്‌ തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊള്ളുക.
3. കരിങ്ങാലി കുരുമുളക്‌ ഇവ കഷായം വെച്ച്‌ കവിള്‍ കൊള്ളുക.

4. രണ്ട്‌ കപ്പ്‌ വെള്ളത്തില്‍ 1 നുള്ള്‌ ഉപ്പ്‌ 4 നുള്ള്‌ മഞ്ഞള്‍പൊടി 4 നുള്ള്‌ ആര്യവേപ്പ്‌ ഉണക്കി പൊടിച്ചത്‌ ഇട്ട്‌ വെള്ളം തിളപ്പിച്ച്‌ കവിള്‍ കൊള്ളുക.
5. ഏലയ്‌ക്കായും കറുവപ്പട്ടയും ചതച്ചിട്ട്‌ വെള്ളം തിളപ്പിച്ച്‌ കവിള്‍ കൊള്ളുക.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top