Last Updated 42 weeks 2 hours ago
Ads by Google
30
Thursday
March 2017

അര്‍ശസിന്‌ ആയുര്‍വേദ ചികിത്സ

mangalam malayalam online newspaper

മാംസാങ്കുരങ്ങളുടെ വളര്‍ച്ചയാണ്‌ അര്‍ശസ്സ്‌.

ഗുദം, നാസാദ്വാരങ്ങള്‍, ചെവികള്‍, ശിരസ്‌ എന്നീ ഭാഗങ്ങളില്‍ ഇത്തരം മാംസാങ്കുരങ്ങള്‍ ഉണ്ടായിക്കാണുന്നുണ്ട്‌. ഗുദത്തിലുണ്ടാവുന്നവയെയാണ്‌ സാധാരണ അര്‍ശസ്‌ എന്ന്‌ പറയുന്നത്‌ .

മാറിവരുന്ന ജീവിതസാഹചര്യങ്ങള്‍ കൊണ്ടും ഭക്ഷണശീലം കൊണ്ടും ഏറിവരുന്ന ഒരു മഹാവ്യാധിയാണ്‌ അര്‍ശസ്‌.

കൃത്യസമയത്ത്‌ ചികിത്സിച്ചും ആഹാരവും വ്യായാമവും ക്രമീകരിച്ചും രോഗം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ അര്‍ശസിനൊപ്പം അനുബന്ധ രോഗങ്ങളും ഉണ്ടാകാം.

മാംസാങ്കുരങ്ങളുടെ വളര്‍ച്ചയാണ്‌ അര്‍ശസ്‌. ഗുദം, നാസാദ്വാരങ്ങള്‍, ചെവികള്‍, ശിരസ്‌ എന്നീ ഭാഗങ്ങളില്‍ ഇത്തരം മാംസാങ്കുരങ്ങള്‍ ഉണ്ടായിക്കാണുന്നുണ്ട്‌.

ഗുദത്തിലുണ്ടാവുന്നവയെയാണ്‌ സാധാരണ അര്‍ശസ്‌ എന്ന്‌ പറയുന്നത്‌. മൂലക്കുരു, പൈല്‍സ്‌ തുടങ്ങിയ പേരുകളിലും ഇത്‌ അറിയപ്പെടുന്നു.

മറച്ചുവയ്‌ക്കേണ്ടതല്ല

അരി (ശത്രു) എന്ന പോലെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ എന്നാണ്‌ 'അര്‍ശസ്‌' എന്ന പദത്തിന്റെ അര്‍ഥം. രോഗത്തിന്റെ കാലപ്പഴക്കത്തിനും രോഗകാരണങ്ങള്‍ക്കുമനുസരിച്ച്‌ മാംസാങ്കുരങ്ങളുടെ ആകൃതിയും വലിപ്പവും വ്യത്യാസമായിരിക്കും.

സാധാരണ ആണി പോലുള്ള ആകൃതിയിലാണ്‌ ഈ വളര്‍ച്ച കാണപ്പെടുക. രോഗമുണ്ടാകുന്ന സ്‌ഥാനം മറ്റുള്ളവര്‍ക്ക്‌ കാണിച്ചുകൊടുക്കാനും തുറന്നു പറയാനുമുള്ള ലജ്‌ജ കാരണം പലപ്പോഴും രോഗാരംഭത്തില്‍ ചികിത്സ ലഭിക്കാതെ പോകുന്നു.

ഡോക്‌ടറെ സമീപിച്ചാല്‍ പലരും രോഗവിവരങ്ങള്‍ വ്യക്‌തമായി പറയാതിരിക്കുന്ന പതിവുമുണ്ട്‌. അര്‍ശോ രോഗികള്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദം കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌.

ഇത്തരക്കാര്‍ പൊതുവേ ക്ഷമ കുറഞ്ഞവരും ദേഷ്യം കൂടുതലുള്ളവരുമായിരിക്കും. തൊഴിലിലും മറ്റും സംതൃപ്‌തി കൈവരിക്കാനാകാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷങ്ങള്‍ ക്രമേണ രക്‌താതിസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക്‌ കൂടി കാരണമാകുന്നു.

രോഗകാരണങ്ങള്‍

പാരമ്പര്യം:

മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അര്‍ശസുണ്ടെങ്കില്‍ ഒരു പ്രായമെത്തുമ്പോള്‍ മക്കള്‍ക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. പാരമ്പര്യമായി തുടര്‍ന്നുവരുന്ന ഭക്ഷണരീതികളും ശീലങ്ങളും കുടുംബാംഗങ്ങള്‍ക്കെല്ലാം തന്നെ രോഗമുണ്ടാകുന്നതിന്‌ കാരണമാകാം.

ആഹാരരീതികള്‍:

ആഹാരം പാകം ചെയ്യുന്നതിന്‌ എരിവ്‌, പുളി എന്നീ രസങ്ങളും മസാലകളും കൂടിയ അളവില്‍ ഉപയോഗിക്കുന്നതും മലബന്ധമുണ്ടാകുന്നതിനും ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങളുടെ (ഉരുളക്കിഴങ്ങ്‌, കപ്പ, ചേമ്പ്‌, മത്സ്യമാംസങ്ങള്‍, കോഴിമുട്ട മുതലായവ) അമിതോപയോഗവും അര്‍ശസിന്‌ കാരണമാകുന്നു.

ആഹാരത്തില്‍ ദ്രവാംശം കുറയുന്നത്‌ മലബന്ധത്തിന്‌ കാരണമാകുന്നു. ആഹാരസമയത്തിലുള്ള ക്രമക്കേടുകള്‍ ദഹനക്കേടിനും മലബന്ധത്തിനും കാരണമാകുന്നു. ഭക്ഷണം അമിതമായി കഴിക്കുന്നതും ദഹനവ്യവസ്‌ഥയെ തകരാറിലാക്കും.

അവനവന്റെ ദഹനശക്‌തിയും ശാരീരികമായും പ്രായമനുസരിച്ചുമുള്ള ആവശ്യകതയും മനസിലാക്കി ആഹാരത്തിന്റെ അളവും സമയവും ക്രമീകരിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

മനുഷ്യശരീരത്തിന്റെ നില്‍പ്‌:

നാം ഭൂമിക്ക്‌ ലംബമായി കുറേ നേരം നില്‍ക്കുമ്പോള്‍ മലദ്വാരസിരയില്‍ നിന്നുള്ള രക്‌തപ്രവാഹത്തിന്റെ വേഗത കുറയുന്നതിനും രക്‌തക്കുഴലുകള്‍ ചുരുങ്ങുന്നതിനും കാരണമാകുന്നു. ഏറെ സമയം നിന്നു കൊണ്ട്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ അര്‍ശസ്‌ ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്‌.

കൂടുതല്‍ നേരം ഇരുന്നുള്ള ജോലി:

ഇത്‌ ദഹനവ്യവസ്‌ഥയ്‌ക്ക് തകരാറുണ്ടാക്കാം. ഡ്രൈവര്‍മാര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ കൂടുതല്‍ സമയം യാത്ര ചെയ്യുന്നവര്‍ക്കും അര്‍ശസ്‌ ഉണ്ടാകാന്‍ പ്രധാന കാരണമാണിത്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top