Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

മുടിയഴകിന്‌ ആയുര്‍വേദ ഷാംപൂകള്‍

ചിത്രാ സി. നായര്‍

mangalam malayalam online newspaper

മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും.

മുടിയുടെ അഴകിന്‌ വിലങ്ങുതടിയായി നില്‍ക്കുന്ന അനേകം പ്രശ്‌നങ്ങളുണ്ട്‌. ഇതിനു പരിഹാരമായി വിപണിയില്‍ ലഭ്യമായ ഷാംപുകളിലും ഹെയര്‍ ഓയിലുകളും പരീക്ഷിച്ച്‌ പരാജയപ്പെട്ടവരാണ്‌ ഏറെയും.

എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്ക ള്‍ മുടിയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്തും. ക്രമേണ മുടിയുടെ ആരോഗ്യത്തെയും ഇത്‌ സാരമായി ബാധിക്കുന്നു.

മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും.

മുടിയുടെ ശുചിത്വവും പ്രധാനമാണ്‌. തലയോടിനു പുറമേയുള്ള ചര്‍മ്മത്തിന്റെ ശുചിത്വം സംരക്ഷിച്ചില്ലെങ്കില്‍ മുടിയിഴകളുടെ ആരോഗ്യം ക്ഷയിക്കാന്‍ ഇടയുണ്ട്‌. ഇതോടൊപ്പം പേന്‍ മറ്റ്‌ ഫംഗസുകള്‍ തുടങ്ങിയവ ബാധിക്കാനും സാധ്യതയുണ്ട്‌.

മുടിക്കുവേണം പ്രത്യേക പരിചരണം

മുടിയുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പ്രോട്ടീനുകളും വിറ്റമിനുകളുമടങ്ങിയ സമീകൃതാഹാര ശൈലിയോടൊപ്പം തന്നെ പുറമേയുള്ള പരിചരണവും പ്രധാനമാണ്‌.

മുടിയില്‍ പൊടിയും അഴുക്കും പുരണ്ട്‌ മുടിയുടെ ആകര്‍ഷണം നഷ്‌ടമാകുന്ന ഘട്ടങ്ങളിലാണ്‌ പൊതുവേ എല്ലാവരും ഷാംപൂ ഉപയോഗിച്ചു തുടങ്ങുന്നത്‌. വിപണിയില്‍ നിന്നു വാങ്ങുന്ന ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയേറിയ ബ്രാന്‍ഡ്‌ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ഗുണമേന്മയുള്ള ഷാംപൂവില്‍ ചെറുതന്മാത്രകള്‍ അടങ്ങിയതായിരിക്കും. എന്നാല്‍ ആഴ്‌ചയിലൊരിക്കല്‍ പ്രകൃതിദത്തമായ ഷാംപൂകള്‍ ഉപയോഗിക്കുന്നത്‌ മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും.

പാര്‍ശ്വഫലങ്ങളും ഒഴിവാക്കാം. മസാജിങ്ങാണ്‌ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റൊരു ഘടകം. ഇത്‌ തലയോട്ടിയിലെ ചര്‍മ്മത്തിലേക്ക്‌ രക്‌തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ദിവസവും എണ്ണ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇടവിട്ട ദിവസങ്ങളില്‍ 5 - 10 മിനിട്ട്‌ മസാജ്‌ ചെയ്യുന്നതും കോശങ്ങള്‍ക്ക്‌ നല്ലതാണ്‌.

മനസിന്റെ സന്തോഷം മുടിയിലും

ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ്‌ പ്രധാനമായും മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത്‌. ഓരോ വ്യക്‌തിയിലും മുടിയുടെ വളര്‍ച്ച ഒരേ രീതിയിലല്ല. ആരോഗ്യമുള്ള ഒരാളുടെ മുടിയുടെ വളര്‍ച്ച മാസത്തില്‍ ഏകദേശം ഒന്നര ഇഞ്ചാണ്‌.

മാനസികവും ശാരീരികവുമായ പല ഘടകങ്ങളും ഇതിനുപിന്നിലുണ്ട്‌. നിത്യജീവിതത്തിന്റെ ഭാഗമായുള്ള സ്‌ട്രെസിന്റെ പ്രതിഫലനം മുടിയുടെ വളര്‍ച്ചയിലും കാണും. മാനസിക സംഘര്‍ഷങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ത്തുന്നതാണ്‌ നല്ലത്‌.

മാനസികമായ പ്രശ്‌നങ്ങള്‍ കൂടുമ്പോള്‍ തലയ്‌ക്ക് ചൂടുകൂടുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്‌. പാരമ്പര്യവും മുടി വളരുന്നതില്‍ പ്രധാനഘടകമാണ്‌. ഓരോ വ്യക്‌തിയുടെയും മുടിയുടെ നിറം, നീളം, ആരോഗ്യം, സ്വഭാവം തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ പാരമ്പര്യമായി കൈമാറി ലഭിക്കുന്നതാണ്‌.

കെമിക്കല്‍ ഷാംപൂ ദോഷകരം

കൃത്രിമമായി നിര്‍മിക്കുന്ന ഷാംപൂകളില്‍ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ്‌ അടങ്ങിയിരിക്കുന്നത്‌. ആരോഗ്യത്തോടെയിരിക്കുന്ന മുടിയിഴകളെ വരെ തളര്‍ത്താനും കൂടെ അലര്‍ജി പോലെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും.

കണ്ണുകള്‍, ശ്വാസകോശം തുടങ്ങി വിവിധ അവയവങ്ങള്‍ക്ക്‌ അസ്വസ്‌ഥയുണ്ടാക്കാനും വീര്യം കൂടിയ ഷാംപൂകളുടെ ഉപയോഗം ഇടയാക്കും.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top