Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മുടിയഴകിന്‌ ആയുര്‍വേദ ഷാംപൂകള്‍

ചിത്രാ സി. നായര്‍

വിപണിയില്‍ നിന്നു വാങ്ങുന്ന ഷാംപുകളില്‍ നിറത്തിനും ഗന്ധത്തിനുമായി ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍ മുടിക്ക്‌ മാരകമായ ക്ഷതമാണ്‌ ഏല്‍പിക്കുന്നത്‌.

അതോടൊപ്പം സ്‌ഥിരമായി കെമിക്കല്‍ ഷാംപൂ ഉപയോഗിക്കുന്നവരില്‍ തൊണ്ടയിലെ കാന്‍സര്‍, മൂക്കിലെയും രക്‌തത്തിലെയും കാന്‍സര്‍ തുടങ്ങിയ മാരകമായ നിലയിലേക്കു വരെ ഇത്‌ മാറാം.

ഗന്ധം വര്‍ധിപ്പിക്കുന്നതിനായി ഇതില്‍ ഏകദേശം 3000 സിന്തറ്റിക്‌ ഫ്രാഗ്രന്‍സ്‌ വരെ ചേര്‍ത്തിരിക്കും. ഷാംപൂവിന്‌ ഒഴുക്കു ലഭിക്കുന്നതിനായി പെട്രോളിയം, മിനറല്‍ ഓയിലുകള്‍ എന്നിവ ചേര്‍ത്തിരിക്കുന്നതു കൊണ്ട്‌ മുടിയുടെ സ്വാഭാവികമായ വളര്‍ച്ചയെ അത്‌ തടസപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു.

ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കനാവും. അതുവഴി മുടി കൂടുതല്‍ ആകര്‍ക്ഷമുള്ളതാക്കാനുമാവും. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഔഷധക്കൂട്ടുകള്‍ ഇതിന്‌ സഹായകരമാവും.

കേശസംരക്ഷണത്തിന്‌ താളി ഉത്തമം

ചെമ്പരത്തി, കുറുന്തോട്ടി തുടങ്ങി പ്രകൃതിയില്‍ നിന്നുലഭ്യമാകുന്ന സസ്യങ്ങളുപയോഗിച്ച്‌ തയാറാക്കുന്ന താളി മുടിക്ക്‌ തിളക്കവും കരുത്തും നല്‍കും. മുടിയുടെ ആന്തരികമായ പോഷകവൈകല്യവും പരിചരണത്തിലെ അപാകതകളും ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ചെമ്പരത്തിയുടെ ഇലയും പൂവുമുപയോഗിച്ചുള്ള ജൈവതാളി കൊണ്ട്‌ തലകഴുകുന്നത്‌ കോശങ്ങള്‍ക്ക്‌ തണുപ്പും ഉണര്‍വും നല്‍കും. തുളസി, നെല്ലിക്ക തുടങ്ങിയവ ഉപയോഗിക്കുന്നതും നല്ലതാണ്‌്.

ഉണക്കനെല്ലിക്ക, താന്നിത്തോട്‌, ഇലഞ്ഞിത്തോല്‌ തുടങ്ങിയവ ചതച്ചച്ചെടുത്ത തിളപ്പിച്ച വെള്ളത്തിലിട്ട്‌ ശേഷം മുടികഴുകുന്നതും ഫലപ്രദമായ പ്രകൃതിദത്തമായ മാര്‍ഗമാണ്‌്.

മുടിയുടെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ ചെമ്പരത്തിക്ക്‌ പ്രഥമസ്‌ഥാനമാണുള്ളത്‌. പ്രത്യേക പരിചരണമൊന്നും കൂടാതെ തന്നെ വീടുകളില്‍ നട്ടുവളര്‍ത്താവുന്ന ചെമ്പരത്തി വളരെയേറെ ഔഷധഗുണമുള്ളതാണ്‌.

അഞ്ച്‌ ഇതളുകളുള്ള നാടന്‍ ചെമ്പരത്തിപൂവിനാണ്‌ ഔഷധഗുണം കൂടുതല്‍. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ,്‌ ഇരുമ്പ്‌, നാരുകള്‍, വിറ്റാമിന്‍ എ തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്‌.

ചെമ്പരത്തിപൂവ്‌ ഉണക്കിപ്പൊടിച്ച്‌ വെളിച്ചെണ്ണയില്‍ യോജിപ്പിച്ച്‌ ഏഴുദിവസം സൂര്യപ്രകാശത്തുവച്ച്‌ ചൂടാക്കിയ ശേഷം മുടിയില്‍ തേച്ചാല്‍ മുടിയുടെ കറുപ്പുനിറം നിലനിര്‍ത്താന്‍ സഹായിക്കും.

പ്രകൃതിദത്തമായ ഷാംപൂ യാതൊരുവിധത്തിലുമുള്ള അലര്‍ജികള്‍ ഉണ്ടാക്കുന്നില്ല. തലയിലെ കോശങ്ങള്‍ക്ക്‌ കുളിര്‍മ നല്‍കാനും ഇടതൂര്‍ന്ന മുടി വളരാനും താളിയുടെ സ്‌ഥിരമായ ഉപയോഗം കൊണ്ടു സാധിക്കും.

കുറുന്തോട്ടി താളി

പൊതുവേ ലഭ്യമായതും ഔഷധഗുണമുള്ളതുമായ സസ്യമാണ്‌ കുറുന്തോട്ടി. ഇതിന്റെ വേരുഭാഗം മുതല്‍ ഇലവരെ ഔഷധമൂല്യമുള്ളതാണ്‌. കുറുന്തോട്ടി വേരോടെ പിഴുതെടുത്ത്‌ കഴുകി ചതച്ച്‌ ശുദ്ധജലത്തിലിടുക. പിന്നീട്‌ അത്‌ പിഴിഞ്ഞ്‌ തുണിയില്‍ അരിച്ചെടുത്ത്‌ താളിയായി ഉപയോഗിക്കാം.

കൊടിഞ്ഞാലിതാളി

കുരുമുളക്‌ വള്ളിയുടെ ഇലയുള്‍പ്പെടെ എടുത്ത്‌ തീയിലിട്ട്‌ വാട്ടിയെടുക്കുക. തുടര്‍ന്ന്‌ കല്ലില്‍ വെച്ച്‌ ചതച്ച്‌ ചൂടുവെള്ളത്തില്‍ മുക്കി വീണ്ടും കല്ലില്‍ ഉരച്ചെടുത്താല്‍ ഗുണമേന്മയേറിയ താളി ലഭിക്കും.

ഇവ കൂടാതെ ചെറുപയര്‍പൊടി, ചെമ്പരത്തി, കറ്റാര്‍ വാഴ തുടങ്ങിയവ ഉപയോഗിച്ചും തയാറാക്കാവുന്നതാണ്‌.

മുടിയുടെ ആരോഗ്യത്തിന്‌

1. ഹെയര്‍ ഡ്രയര്‍ ഒഴിവാക്കി മുടി സ്വാഭാവികമായി ഉണക്കുക
2. മറ്റ്‌ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയില്‍ ചെയ്യുന്നത്‌ ഒഴിവാക്കുക
3. തലയില്‍ അധികം വെയിലേല്‍ക്കുന്നതും നല്ലതല്ല.
4. തലമുടിയില്‍ കുളി സോപ്പ്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം.

കടപ്പാട്‌:

ഡോ. യു.സി അബ്‌ദുള്ള
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍
ജില്ലാ ആയുര്‍വേദ ഹോസ്‌പിറ്റല്‍, കോട്ടയം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top