Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വിവാഹം പുതിയ തുടക്കം

  1. Wedding Life
Wedding Life

സാമൂഹ്യവീക്ഷണത്തില്‍ ആണും പെണ്ണും ഒരുമിച്ച്‌ ജീവിക്കുന്നതിന്‌ സമൂഹം നല്‍കുന്ന അംഗീകാരമാണ്‌ വിവാഹം. ഇതൊരു ഉടമ്പടിയാണെന്ന്‌ എല്ലാ സമൂഹവും വിശ്വസിക്കുന്നു. എന്നാല്‍ പലപ്പോഴും ഈ ഉടമ്പടിയുടെ അന്തസത്ത മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ പലരും പരാജയപ്പെടുന്നു.

സ്‌ത്രീയും പുരുഷനും പരസ്‌പരസമ്മതത്തോടെ ജീവിതാവസാനം വരെ ഒരുമിച്ച്‌ ജീവിച്ചുകൊള്ളാമെന്നുള്ള വാഗ്‌ദാനത്തിന്മേല്‍ ഒന്നായിതീരുന്നു. ജീവിതാവസാനം വരെ പാലിക്കേണ്ട വാഗ്‌ദാനത്തിന്റെ അടിത്തറ സ്‌നേഹമാണ്‌.

സ്‌നേഹം ദൈവികവും പ്രകൃതിദത്തവുമാണ്‌. പ്രകൃതിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ സ്‌നേഹത്തിന്‌ പ്രകൃതിയുടേതായ പല സവിശേഷതകളും കാണാന്‍ സാധിക്കും.

വേനലില്‍ വരണ്ടുണങ്ങി വിണ്ടുകീറിയ പാടത്തേക്ക്‌ മഴ നീര്‍ച്ചാലുകള്‍ ഒഴുക്കുന്നു. അതോടെ ആ നിലം കൃഷിക്ക്‌ യോഗ്യവും ഉപയോഗപ്രദവും ആയിതീരുന്നു. ഇതു പോലെയാണ്‌ സ്‌നേഹം കിട്ടാത്ത മനുഷ്യജീവിതത്തിലേക്ക്‌ സ്‌നേഹം കടന്നു വരുമ്പോഴുണ്ടാകുന്ന മാറ്റവും.

സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം പുതിയ വ്വക്‌തിത്വം രൂപം പ്രാപിക്കുന്നു. ആരും തന്നെ സ്‌നേഹിക്കാനില്ല എന്ന തോന്നലിന്‌ വിരാമമാകുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരു പങ്കാളിയെ ലഭിക്കുന്നു.

ഈ ലോക ജീവിതത്തില്‍ തനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്ന്‌ വിശ്വവസിക്കുന്നു. ഇവിടെ പുതിയൊരു കുടുംബജീവിതം തളിരിടുന്നു.

സ്‌നേഹ ഉടമ്പടി

സാമൂഹ്യവീക്ഷണത്തില്‍ ആണും പെണ്ണും ഒരുമിച്ച്‌ ജീവിക്കുന്നതിന്‌ സമൂഹം നല്‍കുന്ന അംഗീകാരമാണ്‌ വിവാഹം. ഇതൊരു ഉടമ്പടിയാണെന്ന്‌ എല്ലാ സമൂഹവും വിശ്വസിക്കുന്നു. എന്നാല്‍ പലപ്പോഴും ഈ ഉടമ്പടിയുടെ അന്തസത്ത മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ പലരും പരാജയപ്പെടുന്നു.

വിവാഹത്തെ ഒരു കരാര്‍ മാത്രമായി കരുതുന്നവരുമുണ്ട്‌. വസ്‌തുക്കളുടെയോ വ്യവസ്‌ഥകളുടെയോ കൈമാറ്റമാണ്‌ കരാര്‍. എന്നാല്‍ വിവാഹം വെറുമൊരു കരാറല്ല. വിവാഹത്തില്‍ നടക്കുന്നത്‌ വസ്‌തുക്കളുടെയോ വ്യവസ്‌ഥകളുടെയോ കൈമാറ്റമല്ല. രണ്ട്‌ വ്യക്‌തികളുടെ പരസ്‌പരമുള്ള സമ്പൂര്‍ണസമര്‍പ്പണമാണ്‌.

ജീവിതത്തിന്റെ മര്‍മ്മപ്രധാനമായ ചവിട്ടുപടിയാണ്‌ വിവാഹം. ഓരോ ചുവടും സൂക്ഷ്‌മതയോടെ ആവണം. ചുവടൊന്നു തെറ്റിയാല്‍ പതിക്കുന്നത്‌ അഗാധമായ ഗര്‍ത്തത്തിലേയ്‌ക്ക് ആയിരിക്കും.

പിടിച്ചു കയറാന്‍ പിടിവള്ളികള്‍ ധാരാളമുണ്ടാകാമെങ്കിലും, അവയെല്ലാം പാതി വഴിയില്‍ പൊട്ടി പോയേക്കാവുന്നവയാണ്‌. വിവാഹത്തെ അതിന്റെ എല്ലാ മാന്യതയോടും ഗൗരവത്തോടും വേണം സമീപിക്കാന്‍. അല്ലാത്ത പക്ഷം സങ്കീര്‍ണങ്ങളായ പല പ്രശ്‌നങ്ങളും വിവാഹബന്ധങ്ങളില്‍ ഉടലെടുക്കും.

തിരഞ്ഞെടുപ്പ്‌ പ്രധാനം

ഇണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുകയാണ്‌ വിവാഹ ബന്ധത്തില്‍ പ്രധാനം. ഈ കണ്ടെത്തലാണ്‌ വിവാഹ ജീവിതത്തിന്റെ തുടക്കവും. പക്വതയോടെ ചിന്തിച്ച്‌ വേണം ഇവിടെ തീരുമാനമെടുക്കാന്‍. ഈ പക്വത ഉറപ്പുവരുത്താനാണ്‌ ആണിനും പെണ്ണിനും വിവാഹ പ്രായം നിയമം വഴി നിശ്‌ചയിച്ചിട്ടുള്ളത്‌.

ക്രിസ്‌തീയ ആചാര പ്രകാരമുള്ള മനസമ്മതം ഈ പക്വതയ്‌ക്കും വ്യക്‌തി സ്വാതന്ത്ര്യത്തിനും നല്‍കുന്ന മതപരമായ പിന്തുണയാണ്‌. സ്വന്തം ഇഷ്‌ടപ്രകാരം മാത്രമേ രണ്ടുപേര്‍ വിവാഹ ബന്ധത്തിലേര്‍പ്പെടാന്‍ പാടുള്ളൂ.

വിവാഹവുമായി ബന്ധപ്പെട്ട്‌ സ്‌ത്രീയും പുരുഷനും എടുക്കുന്ന തീരുമാനത്തിന്റെ ഫലമാണ്‌ ജീവിതകാലം മുഴുവന്‍ അവരെ മുന്നോട്ട്‌ നയിക്കുന്നത്‌.

നല്ല പാരമ്പര്യവും സമ്പത്തും സൗന്ദര്യവും ഉണ്ടായാലും യോജിക്കാത്ത പങ്കാളിയെ ആണ്‌ ലഭിക്കുന്നതെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും സമാധാനവും സന്തുഷ്‌ടിയും ഉണ്ടായിരിക്കില്ല.

ഒരുതരത്തിലും പങ്കാളിയുമായി സഹകരിച്ച്‌ പോകാന്‍ കഴിയാതെ വരുമ്പോള്‍ ജീവിതത്തിന്റെ സര്‍വ സൗന്ദര്യവും നഷ്‌ടപ്പെടും. ജീവിതം വിരസമായി തീരും. ചിലപ്പോള്‍ അത്‌ വിവാഹ മോചനത്തിലേക്കുപോലും നയിക്കപ്പെടാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top