Last Updated 1 year 6 weeks ago
Ads by Google
21
Friday
July 2017

മഞ്ഞപ്പിത്തം കാരണവും പ്രതിരോധവും

mangalam malayalam online newspaper

മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിനെ ബാധിക്കുന്ന പലവിധ രോഗങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്‌ ഈ നിറം മാറ്റം

കരളിന്റെ പ്രശ്‌നങ്ങളെ പുറത്തറിയിക്കാനുള്ള ശരീരത്തിന്റെ മാര്‍ഗമാണ്‌ മഞ്ഞപ്പിത്തം. അതിനാല്‍ നിസാരമായി തള്ളിക്കളയേണ്ട ഒരു അവസ്‌ഥയല്ലിത്‌. രക്‌തപരിശോധനയില്‍ ബിലിറൂബിന്റെ അളവ്‌ കൂടുതലാണെന്ന്‌ അറിയുമ്പോള്‍ ഉള്ളില്‍ നിറയുന്ന ആധി.

ഇനി ഭക്ഷണത്തിലും ജീവിതശൈലിയിലും എന്തെല്ലാം ശ്രദ്ധിക്കണമെന്ന ആശങ്ക. അങ്ങനെ മഞ്ഞപ്പിത്തത്തെക്കുറിച്ചും അതിന്റെ ചികിത്സകളെക്കുറിച്ചും ആളുകള്‍ക്ക്‌ പല തെറ്റായ ധാരണകളുമുണ്ട്‌.

അത്ര ഗുരുതരമല്ലാത്ത മഞ്ഞപ്പിത്തം മുതല്‍ അപകടകരമായ അവസ്‌ഥയില്‍ കൊണ്ടെത്തിക്കുന്ന മഞ്ഞപ്പിത്തംവരെയുണ്ട്‌. അതിനാല്‍ കൃത്യമായ പരിശോധനകളുടെ അടിസ്‌ഥാനത്തില്‍ മാത്രമേ മഞ്ഞപ്പിത്ത ചികിത്സകള്‍ ആരംഭിക്കാവൂ.

കരള്‍രോഗങ്ങളുടെ ലക്ഷണം

മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിനെ ബാധിക്കുന്ന പലവിധ രോഗങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്‌ ഈ നിറം മാറ്റം. ബിലിറൂബിന്‍ എന്ന നിറമുള്ള പദാര്‍ഥം രക്‌തത്തില്‍ കൂടുതലായി കാണപ്പെടുന്നതാണ്‌ മഞ്ഞപ്പിത്തത്തോട്‌ അനുബന്ധിച്ച്‌ ശരീരത്തില്‍ നിറം മാറ്റം ഉണ്ടാകുന്നതിനു കാരണം.

തൊലിക്കും മൂത്രത്തിനും മഞ്ഞനിറം, കണ്ണിന്‌ മഞ്ഞനിറം എന്നീ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ നമുക്ക്‌ രോഗത്തെക്കുറിച്ച്‌ മനസിലാക്കാന്‍ കഴിയും.

പല കാരണങ്ങള്‍കൊണ്ടും രക്‌തത്തില്‍ ബിലിറൂബിന്റെ അളവ്‌ കൂടാം. കരളിനെ ബാധിക്കുന്ന അണുബാധകളാണ്‌ മഞ്ഞപ്പിത്തത്തിന്‌ പ്രധാന കാരണം. കൂടാതെ മദ്യപാനം, കരളിനെ ബാധിക്കുന്ന മരുന്നുകള്‍ ഉദാഹരണമായി പാരസെറ്റമോള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുക, ടി.ബിക്കും മാനസികപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുകള്‍, ചില ലഹരിവസ്‌തുക്കളുടെ ഉപയോഗം, കൂണില്‍ അടങ്ങിയിരിക്കുന്ന ചിലതരം വിഷ വസ്‌തുക്കള്‍ എന്നിവയെല്ലാം മഞ്ഞപ്പിത്തം പ്രകടമാകാനുള്ള കാരണങ്ങളാണ്‌.

പാരമ്പര്യവും ഒരു ഘടകമാണ്‌. അതിനാല്‍ മഞ്ഞപ്പിത്തം ഉണ്ടായാല്‍ കരളിന്റെ എന്തു പ്രശ്‌നം കൊണ്ടാണ്‌ ഇതു ഉണ്ടായതെന്ന്‌ ആദ്യം മനസിലാക്കണം.

ബിലുറൂബിന്റെ ഏറ്റക്കുറച്ചില്‍

ബിലിറൂബിന്റെ അളവ്‌ പല കാരണങ്ങള്‍ക്കൊണ്ടും രക്‌തത്തില്‍ അധികരിക്കാം. ചുവന്ന രക്‌തകോശങ്ങളില്‍നിന്നാണ്‌ ഇത്‌ ഉണ്ടാകുന്നത്‌. 120 ദിവസമാണ്‌ ചുവന്ന രക്‌താണുക്കളുടെ ആയുസ്‌. ഇവ പ്രായമായി നശിക്കുമ്പോള്‍ ഈ ബിലിറൂബിന്‍ കരളില്‍ സംസ്‌കരിക്കപ്പെടുകയും പിത്തനീരിലൂടെ പിത്താശയത്തിലും വന്‍കുടലിലൂടെ മലത്തിലേക്കും വ്യാപിക്കുന്നു. ബാക്കി കുറച്ചു ഭാഗം യൂറോബിലിനോജന്‍ എന്ന പദാര്‍ഥമായി മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു.

ബിലിറൂബിന്റെ ഈ ചയാപചയ പ്രക്രിയയില്‍ ഏതെങ്കിലും ഘട്ടത്തില്‍ അപാകത ഉണ്ടാകുമ്പോള്‍ ശരീരത്തുനിന്നു പുറത്തുപോകാതെ വരുന്നു. ഇത്‌ മഞ്ഞപ്പിത്തത്തിനു കാരണമാകാം. സാധാരണയായി രക്‌തത്തില്‍ 0.3 മുതല്‍ 0.8 മില്ലിഗ്രാം ബിലിറൂബിനാണ്‌ ഉണ്ടാവുക. ഇത്‌ 1 മില്ലിഗ്രാമില്‍ കൂടുമ്പോഴേ മഞ്ഞപ്പിത്തമെന്നു പറയാറുണ്ട്‌. എന്നാല്‍ 3 മില്ലിഗ്രാമില്‍ കൂടുമ്പോള്‍ മാത്രമേ മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ പ്രകടമാകുന്നുള്ളൂ.

മഞ്ഞപ്പിത്തം പല കാരണങ്ങള്‍ക്കൊണ്ട്‌ ഉണ്ടാകുമെന്ന്‌ പറഞ്ഞുവല്ലോ. എലിപ്പനി, മലേറിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങള്‍ക്കൊപ്പവും മഞ്ഞപ്പിത്തം ഉണ്ടാകാം. കരളില്‍ ഉണ്ടാകുന്ന പിത്തനീര്‌ ചെറുകുടലിലേക്കു വരുന്ന വഴിയില്‍ തടസം നേരിട്ടാല്‍ പിത്തനീര്‌ കെട്ടിനില്‍ക്കുന്നതിന്‌ കാരണമാകാം. ഇത്‌ കരളില്‍നിന്ന്‌ രക്‌തത്തിലേക്ക്‌ കലരുന്നു. ഈ അവസ്‌ഥയാണ്‌ ഒബ്‌സ്ട്രക്‌ടീവ്‌ ജോണ്ടിസ്‌.

സാധാരണ മഞ്ഞപ്പിത്തം

സാധാരണ കാണപ്പെടുന്നത്‌ വൈറല്‍ അണുബാധമൂലമുള്ള മഞ്ഞപ്പിത്തമാണ്‌. ഹെപ്പാറ്റോസെല്ലുലാര്‍ ജോണ്ടിസ്‌ എന്നാണ്‌ ഇത്‌ പറയപ്പെടുന്നത്‌. അണുബാധമൂലമുള്ള കരള്‍ വീക്കത്തിന്‌ പ്രധാനമായും ആറ്‌ വൈറസുകളാണ്‌ കാരണമാകുന്നത്‌.

എ,ബി,സി,ഡി,ഇ,ജി തുടങ്ങിയവ. മറ്റനേകം വൈറസുകളും മഞ്ഞപ്പിത്തത്തിന്‌ കാരണമാകാം. അണുബാധയുള്ള വ്യക്‌തിയുടെ രക്‌തം സ്വീകരിക്കുക, രോഗി ഉപയോഗിച്ച അണുവിമുക്‌തമാക്കാത്ത സിറിഞ്ച്‌ ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവ വഴി ബി, സി, ഡി ഇവ പകരാം. മലിനജലത്തിലൂടെയും ആഹാരപദാര്‍ഥത്തിലൂടെയും പകരുന്നവയാണ്‌ എ യും ഇ യും.

വൈറസ്‌ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തത്തിന്‌ തലകറക്കം, ക്ഷീണം, ഓക്കാനം, ചെറിയപനി എന്നീ ലക്ഷണങ്ങളാണ്‌ സാധാരണ കാണപ്പെടുക. എ,ഇ ഇവയുടെ വൈറസുകള്‍ ശരീരത്തുകയറി മഞ്ഞനിറം കണ്ടു തുടങ്ങുന്നതോടെ പനി മാറുന്നു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top