Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

കാന്‍സറിനെതിരെ അലപോലെ

  1. Cancer Problems
  2. Manisha Koirala
  3. Star Health
Manisha Koirala

തിളങ്ങുന്ന കണ്ണുകളും ആത്‌വിശ്വാസം തുടിക്കുന്ന മുഖവുമായി കാന്‍സര്‍ രോഗികളുടെ കൂട്ടായ്‌മയില്‍ മനീഷാ കൊയ്രാള ഇതു പറയുമ്പോള്‍ നൂറു നൂറു ഹൃദയങ്ങളില്‍ അത്‌ പ്രത്യാശയുടെ കനലായിത്തീരുന്നു. വെള്ളിത്തിരയില്‍ അവരെ ഭ്രമിപ്പിച്ച പ്രിയ താരമല്ല അപ്പോള്‍ അവര്‍ക്ക്‌ മനീഷാ കൊയ്രാള.

കാന്‍സര്‍ രോഗത്തെ അതിജീവിക്കുകയായിരുന്നില്ല ഞാന്‍. കാന്‍സറിനെതിരെയുള്ള കുരിശുയുദ്ധമായിരുന്നു അത്‌. അതില്‍ ഞാന്‍ വിജയിച്ചു.

'' തിളങ്ങുന്ന കണ്ണുകളും ആത്‌വിശ്വാസം തുടിക്കുന്ന മുഖവുമായി കാന്‍സര്‍ രോഗികളുടെ കൂട്ടായ്‌മയില്‍ മനീഷാ കൊയ്രാള ഇതു പറയുമ്പോള്‍ നൂറു നൂറു ഹൃദയങ്ങളില്‍ അത്‌ പ്രത്യാശയുടെ കനലായിത്തീരുന്നു. വെള്ളിത്തിരയില്‍ അവരെ ഭ്രമിപ്പിച്ച പ്രിയ താരമല്ല അപ്പോള്‍ അവര്‍ക്ക്‌ മനീഷാ കൊയ്രാള.

കാന്‍സറിനെ ചങ്കൂറ്റത്തോടെ നേരിട്ട്‌ കീഴ്‌പ്പെടുത്തിയ ഒരു ഉശിരന്‍ പെണ്‍കുട്ടിയാണ്‌. ചടങ്ങുകള്‍ കഴിഞ്ഞ്‌ മനീഷ വേദി വിടുമ്പോള്‍ തൊട്ടുനോക്കാനും ഒപ്പം നിന്ന്‌ ഫോട്ടോ എടുക്കാനും അവര്‍ തിരക്കു കൂട്ടുന്നത്‌ ഒരു സിനിമാതാരത്തോടുള്ള ആരാധനകൊണ്ടു മാത്രമല്ല. കാന്‍സറിന്റെ വേദനയില്‍ പിടയുന്നവര്‍ക്ക്‌ കരുത്തുറ്റ മാതൃക ആയതുകൊണ്ടും കൂടിയാണ്‌.

കാന്‍സര്‍ കടന്നുവരുന്നു

മൂന്നു വര്‍ഷം മുമ്പായിരുന്നു അത്‌. പനിയായിരുന്നു തുടക്കം. വിട്ടുമാറുന്നില്ല. നല്ല ക്ഷീണവും. കൂടെ ദഹനക്കുറവുമുണ്ട്‌. ഡോക്‌ടറെ കണ്ടു. മരുന്നു കഴിച്ചു. എന്നിട്ടുംമാറ്റമൊന്നുമില്ല. വിദഗ്‌ധ പരിശോധന വേണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു.

വീട്ടുകാരും നിര്‍ബന്ധിച്ചു. ഞാന്‍ മടിച്ചു. ഒരു ജലദേഷ പനി വന്നതിന്‌ എന്തിനാണ്‌ വിദഗ്‌ധ ചികിത്സ. തന്നെയുമല്ല, ഒന്നുരണ്ടു നല്ല ചിത്രങ്ങള്‍ ചെയ്യാനുമുണ്ട്‌. പക്ഷേ, അതിനെല്ലാം അപ്പോഴത്തെ ആരോഗ്യസ്‌ഥിതി തടസമായി. അങ്ങനെയാണ്‌ പരിശോധന നടത്താമെന്ന്‌ തീരുമാനിച്ചത്‌. കാന്‍സറിന്റെ പേരു പറയാതെ ഡോക്‌ടര്‍ കൂടുതല്‍ ചെക്കപ്പുകള്‍ നടത്തി. എന്തിനാണ്‌ ഇത്രയേറെ പരിശോധനകളെന്ന്‌ ഞാന്‍ അത്ഭുതപ്പെട്ടു.

ഡോക്‌ടര്‍ തന്നെയാണ്‌ ആ സംശയം എന്നോട്‌ പറഞ്ഞത്‌. ചിലപ്പോള്‍ കാന്‍സറായിരിക്കുമെന്ന്‌. ഞാന്‍ കേട്ടത്‌ തെറ്റായതാകുമോ എന്നു തോന്നി. വീണ്ടും ചോദിച്ചു. ഡോക്‌ടര്‍ വിശദമായി പറഞ്ഞു. ലക്ഷണങ്ങള്‍ അനുസരിച്ച്‌ കാന്‍സറാവാനാണ്‌ സാധ്യത. അതും അണ്ഡാശയത്തില്‍.

കാന്‍സര്‍ എന്നു കേട്ടു കേള്‍വി മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എനിക്ക്‌... ടെസ്‌റ്റിന്റെ അവസാന റിപ്പോര്‍ട്ടും വന്നു. രോഗം സ്‌ഥിരീകരിച്ചു. കാന്‍സര്‍ തന്നെ. ഒവേറിയന്‍ കാന്‍സര്‍.

ആരും വിശ്വസിക്കാതെ

എനിക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാന്‍സറാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ കുറേയേറെ ഞാന്‍ കരഞ്ഞു. അപ്പോഴേക്കും എല്ലാവരും അറിഞ്ഞിരുന്നു. കുടുംബാംഗങ്ങള്‍ എങ്ങനെ ഇതു സഹിക്കും എന്നായി എന്റെ ആശങ്ക. പക്ഷേ, ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു അവര്‍. അവര്‍ എനിക്ക്‌ ധൈര്യം തന്നു.

അവരുടെ ആരുടെയും മുഖത്ത്‌ ഭയമോ സങ്കടമോ ഉണ്ടായിരുന്നില്ല. ആരുടെയും കണ്ണുകള്‍ നനഞ്ഞിരുന്നില്ല. ചിരിച്ച മുഖവുമായി എന്റെ അടുത്തെത്തിയവര്‍ കാന്‍സറിനെ ചെറു രോഗമായാണ്‌ എനിക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്‌. മരിച്ചു പോകുമോ എന്ന ചിന്ത അതോടെ ഇല്ലാതായി. ആദ്യമുണ്ടായിരുന്നു ഒരു പനിപോലെ അത്ര നിസാര രോഗമായി എനിക്ക്‌ കാന്‍സര്‍.

എല്ലാവരും എനിക്ക്‌ ധൈര്യം തന്നു. അതുകൊണ്ട്‌ ആണെന്നു തോന്നുന്നു വളരെ വേഗം ഞാന്‍ രോഗത്തെ തിരിച്ചറിഞ്ഞു. അംഗീകരിച്ചു. ചുറ്റുമുള്ള കാന്‍സര്‍ രോഗികളെക്കുറിച്ച്‌ അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്‌. എത്രയോ കാന്‍സര്‍ രോഗികളാണ്‌ നമുക്കു ചുറ്റും. അവരൊക്കെ തളര്‍ന്നുപോയാല്‍ എന്താവും സ്‌ഥിതി. ഒടുവില്‍ കാന്‍സറിനുമുന്നില്‍ ചങ്കൂറ്റത്തോടെ നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു.

എന്റെ മുഖം തെളിഞ്ഞത്‌ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ആശ്വാസമായി. സിനിമയ്‌ക്ക് അകത്തും പുറത്തുമുള്ള സുഹൃത്തുകള്‍ക്ക്‌ എനിക്കു വേണ്ടി പ്രാര്‍ഥിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top