Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വരൂ നമുക്കൊരു യാത്രപോകം

mangalam malayalam online newspaper

യാത്രകള്‍ വെറും ഉല്ലാസത്തിനു വേണ്ടി മാത്രമല്ല. അത്‌ മനസിനെ ശാന്തമാക്കുന്നു, ശുദ്ധീകരിക്കുന്നു. ബന്ധങ്ങളെ കൂടുതല്‍ ഇഴയടുപ്പമുള്ളതാക്കാന്‍ വരൂ നമുക്കൊരു യാത്രപോകാം...

അവധിക്കാലമായി. പരീക്ഷാച്ചൂടില്‍ നിന്നും കുട്ടികള്‍ വീടിന്റെ സ്വസ്‌ഥതയിലേക്ക്‌ മടങ്ങിയെത്തി. പഠനഭാരമില്ല, ഹോം വര്‍ക്കിന്റെ മാനസിക പിരിമുറക്കമില്ല. രാവിലെ കുട്ടികളെ സ്‌കൂളില്‍ അയക്കേണ്ട തിരക്കിട്ട ജോലികളില്‍ നിന്നും ഒഴിഞ്ഞ്‌ വീട്ടമ്മമാരും. ഇനി ഒരു യാത്രയാവാം. കുടുംബാംഗങ്ങളുമൊത്ത്‌.

ജോലിയുടെ സമ്മര്‍ദങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മുതിര്‍ന്നവര്‍ക്കും വീട്ടുജോലിയില്‍ തളര്‍ന്ന വീട്ടമ്മമാര്‍ക്കും അതൊരാശ്വാസമാകും. പ്രകൃതിയുടെ പച്ചപ്പിലേക്ക്‌, കാടിന്റെ വന്യതയിലേക്ക്‌, കടലിന്റെ നീലക്കാഴ്‌ചയിലേക്ക്‌ ഒരു യാത്ര.

തിരക്കുകള്‍ക്ക്‌ ഒരു ബ്രേക്ക്‌

എന്തിനും ബ്രേക്ക്‌ ആവശ്യമാണ്‌. സിനിമയ്‌ക്കും നാടകത്തിനും ടി.വി.പ്രോഗ്രാമിനും പോലുമുണ്ട്‌ ബ്രേക്ക്‌. ഇടവേളകള്‍ ജീവിതത്തിനും ആവശ്യമാണ്‌. അത്തരം ഇടവേളകളിലാണ്‌ യാത്രകള്‍ വേണ്ടത്‌. ഓഫീസിലും വീട്ടിലും കുമിഞ്ഞു കൂടിയ പ്രശ്‌നങ്ങള്‍ക്ക്‌ നടുവിലാണ്‌ എല്ലാവരുടെയും ജീവിതം.

അപ്പോഴെല്ലാം മനസ്‌ പിരിമുറുക്കത്തിലായിരിക്കും. അവിടേക്ക്‌ പുതിയ കാഴ്‌ചകളും അനുഭവങ്ങളും കടന്നുവരുമ്പോഴാണ്‌ മനസില്‍ അടിഞ്ഞു കൂടിയ പ്രശ്‌നങ്ങള്‍ അലിഞ്ഞ്‌ ഇല്ലാതാകുന്നത്‌. യാത്രകള്‍ പകര്‍ന്നു നല്‍കുന്നത്‌ ആ പുതുമകളാണ്‌.

പുതിയ കാഴ്‌ചകളും അനുഭവങ്ങളുമാണ്‌ ഓരോ യാത്രയും പകര്‍ന്നു നല്‍കുന്നത്‌. അതുകൊണ്ട്‌ നിത്യജീവിതത്തില്‍ യാത്രകള്‍ക്ക്‌ അത്രമാത്രം പ്രാധാന്യമുണ്ട്‌. രാവിലെ മുതല്‍ രാത്രി ഏറെ വൈകിവരെയുള്ള തിരക്കിട്ട ഷെഡ്യൂളുകള്‍ മാറ്റിവയ്‌ക്കപ്പെടുന്നത്‌ യാത്രകളിലാണ്‌. ഇഷ്‌ട ദേശത്തേക്കൊരു യാത്ര.

അതും കുടുംബാംഗങ്ങള്‍ക്കൊപ്പം. കുടുംബ ബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ ഇഴയടുപ്പം ലഭിക്കാനും ഈ യാത്രകള്‍ ചില്ലറയൊന്നുമല്ല സഹായിക്കുന്നത്‌. സംഘര്‍ഷപൂരിതമായ ജീവിതത്തിനപ്പുറം സ്വസ്‌ഥമായൊരു ജീവിതം ഉണ്ടെന്ന്‌ നാം തിരിച്ചറിയുന്നത്‌ യാത്രകളില്‍ മാത്രമാണ്‌.

മനസ്‌ ശാന്തമായി ഒഴുകട്ടെ

യാത്രയും മനസും പരസ്‌പരപൂരകങ്ങളാണ്‌. യാത്രയിലൂടെ മനസിനെ ശാന്തമാക്കാന്‍ സാധിക്കും. അതിലൂടെ ശരീരത്തെയും. യാത്രകള്‍ ഹൃദയാഘാത സാധ്യതയും വിഷാദവും കുറയ്‌ക്കുമെന്ന്‌ അടുത്തിടെ പുറത്തുവന്ന പഠനറിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.

'ദ ഗ്ലോബല്‍ കമ്മീഷന്‍ ഓണ്‍ ഏജിംഗ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ അമേരിക്ക സെന്റര്‍ ഫോര്‍ റിട്ടയര്‍മെന്റ്‌ സ്‌റ്റഡീസ്‌ ഇന്‍ പാര്‍ട്ടണര്‍ഷിപ്പ്‌ വിത്ത്‌ ദ യു.എസ്‌' എന്ന പഠനത്തിലാണ്‌ യാത്രയുടെ ആരോഗ്യ വശങ്ങള്‍ വ്യക്‌തമാക്കുന്നത്‌.

ആത്മഹത്യാ ചിന്തകളില്‍ നിന്നുപോലും പിന്തിരിപ്പിക്കാന്‍ യാത്രകള്‍ക്ക്‌ കഴിയും. 'ഒരു പ്രണയം പരാജയപ്പെടുമ്പോള്‍ നിങ്ങളൊരു യാത്രപോവുക...' എന്ന്‌ പറഞ്ഞത്‌ തെന്നിന്ത്യയിലെ പ്രമുഖ സിനിമാ സംവിധായകനായ ഗൗതം മേനോനാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top