Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഇന്ന് ലോക പ്രിമിച്ച്വര്‍ ദിനം

mangalam malayalam online newspaper

ഇന്ന് ലോക പ്രിമിച്ച്വര്‍ ദിനമാണ്. മാസം തികയാതെ പ്രസവിക്കുന്ന നവജാതശിശുക്കളെ (പ്രിമിച്ച്വര്‍ ബേബി) ശുശ്രൂക്ഷിക്കാന്‍ പങ്കാളിയാവുന്ന ആരോഗ്യ പ്രവര്‍ത്തകരേയും മാതാപിതാക്കളേയും കൂടുതല്‍ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് ലോകമെമ്പാടും നവംബര്‍ 17ന് ലോക പ്രിമിച്ച്വര്‍ ദിനമായി ആചരിക്കുന്നത്.

മുമ്പൊക്ക ഒരുകുലോയില്‍ താഴെ തൂക്കമുള്ള കുഞ്ഞുങ്ങള്‍ പ്രസവത്തോടെ മരിച്ചു പോകുവകയാണ് ചെയ്തിരുന്നത്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചമൂലം ലോകത്തെല്ലായിടത്തും മാസം തികയാതെ പ്രസവിക്കുന്ന നവജാതശിശുക്കളുടെ ചികിത്സയും അതിനുള്ള സൗകര്യങ്ങളും വര്‍ധിച്ചുവരികയാണ്. നമ്മുടെ നാട്ടിലും ഏകദേശം 500 ഗ്രാം മുതല്‍ ഒരു കിലോഗ്രാം തൂക്കമുള്ള മാസം തികയാത്ത കുഞ്ഞുങ്ങളില്‍ വലിയൊരു പങ്കിനേയും ഈ ചികിത്സാ സൗകര്യങ്ങളുടെ സഹായത്തോടെ ജീവന്‍ രക്ഷിച്ച് അവരുടെ അമ്മമാരുടെ കൂടെ വീടുകളിലേക്കു എത്തിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ചികിത്സാചിലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലുമേറെയാണ്. ഏകദേശം രണ്ട് ആഴ്ചകള്‍ മുതല്‍ 4 ആഴ്ചകള്‍ വരെ ഈ കുഞ്ഞുങ്ങള്‍ എന്‍.ഐ.സി.യു.വില്‍ കഴിയേണ്ടി വരും. ചിലപ്പോള്‍ വെന്റിലേറ്ററിന്റെ സഹായവും വേണ്ടിവരും. ഈ സാഹചര്യത്തിലാണ് എസ്.എ.ടി. ആശുപത്രിയുടെ പ്രസക്തി.

ഇത്തരം കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ കഴിയുന്ന തെക്കന്‍ കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയാണ് എസ്.എ.ടി. ആശുപത്രി. അമ്മയ്ക്ക് കുഞ്ഞ് പോലെ നവജാത ശിശു വിഭാഗം അമ്മയും കുഞ്ഞും പോലെ ഏറെ ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ് ഇവിടത്തെ ശിശുരോഗ വിഭാഗം. ജനനം മുതല്‍ 28 ദിവസം വരെയുള്ള കുഞ്ഞുങ്ങളേയാണ് നവജാത ശിശു വിഭാഗത്തില്‍ ചികിത്സിക്കുന്നത്.

മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കള്‍ക്ക് കേരളത്തില്‍ ഇന്ന് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് ഇവിടെ നിന്നും നല്‍കുന്നത്. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് ചൂട് നല്‍കാനായി റേഡിയന്റ് വാമറുകള്‍, ഇങ്കുബേറ്ററുകള്‍, കൃത്രിമ ശ്വാസം നല്‍കാനായി വെന്റിലേറ്ററുകള്‍ എന്നിവ ഇവിടെ സജ്ജമാണ്. തീരെ മാസം തികയാത്ത നവജാത ശിശുക്കളുടെ ശ്വാസകോശം വികസിക്കില്ല. അത്തരം കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകതരം സര്‍ഫറന്റ് ചികിത്സയും ഇവിടെ ലഭ്യമാണ്.

നവജാത ശിശുക്കള്‍ക്കായി ഐ.ബി.എന്‍, ഒ.ബി.എന്‍, എന്നിങ്ങനെ 2 തീവ്ര പരിചരണ യൂണിറ്റുകളാണുള്ളത്. എസ്.എ.ടിയില്‍ പ്രസവിക്കുന്ന നവജാത ശിശുക്കള്‍ക്കുള്ളതാണ് ഇന്‍ ബോണ്‍ നഴ്‌സറി എന്ന ഐ.ബി.എന്‍. പുറത്തുള്ള ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ കൊണ്ടു വരുന്ന നവജാത ശിശുക്കള്‍ക്കുള്ളതാണ് ഔട്ട് ബോണ്‍ നഴ്‌സറി എന്ന ഒ.ബി.എന്‍.ഐ.ബി.എന്നില്‍ 30 കുഞ്ഞുങ്ങളേയും ഒ.ബി.എന്നില്‍ 25കുഞ്ഞുങ്ങളേയും ഒരേസമയം കിടത്തി ചികിത്സിക്കുന്നുണ്ട്. എട്ട് കിടക്കകളുള്ള പ്രത്യേക ന്യൂ ബോണ്‍ കെയര്‍ യൂണിറ്റുമുണ്ട്. ഇതുകൂടാതെ അമ്മയും കുഞ്ഞും ഒരുമിച്ച് കിടക്കേണ്ട 15 കിടക്കകളുള്ള നിരീക്ഷണ നഴ്‌സറിയും ഉണ്ട്.

26 ആഴ്ച വളര്‍ച്ചയെത്തിയ നവജാത ശിശുക്കളേയും 700 ഗ്രാം മുതല്‍ ഭാരമുള്ള നവജാത ശിശുക്കളേയും ഈ തീവ്രപരിചരണ വിഭാഗത്തിലൂടെ രക്ഷപ്പെടുത്തിയെടുക്കാനുള്ള സംവിധാനമുണ്ട്. ജനിച്ച ഉടനെ കരയാന്‍ താമസിക്കുക, ശ്വാസ തടസം, കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം, ജന്മ വൈകല്യം, ഹൃദയ തടസം തുടങ്ങിയ എല്ലാ അസുഖമുള്ള കുഞ്ഞുങ്ങള്‍ക്കും ഇവിടെ നിന്നും പരിചരണം ലഭ്യമാണ്. ഇത് കൂടാതെ എല്ലാ കുഞ്ഞുങ്ങള്‍ക്കും കേള്‍വി പരിശോധനയും കാഴ്ച പരിശോധനയും നാല് ജനിതക രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇവിടെ സൗജന്യമായി നടത്തുന്നുണ്ട്.

-മീഡിയ കോ-ഓര്‍ഡിനേറ്റര്‍
മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top