Last Updated 42 weeks 9 hours ago
Ads by Google
30
Thursday
March 2017

മെഡിക്കല്‍ കോളേജ് ആശുപത്രി ഇനി നമ്മുടെ വിരല്‍തുമ്പില്‍

mangalam malayalam online newspaper

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഇനി ലാബുകളിലേക്കും ഫാര്‍മസികളിലേക്കുമുള്ള വഴിയന്വേഷിച്ച് അലയേണ്ട. വഴികാട്ടിയായി ടി.എം.സി. പാത്ത്‌ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ തയ്യാറായി കഴിഞ്ഞു. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി ചികിത്സാ രംഗത്തേക്കിറങ്ങാന്‍ പോകുന്ന 2009 എം.ബി.ബി.എസ്. ബാച്ച് വിദ്യാര്‍ത്ഥികളാണ് ഈ ആപ് വികസിപ്പിച്ചെടുത്തത്.

മെഡിക്കല്‍ കോളേജിനെ കുറിച്ചുള്ള പ്രസക്ത വിവരങ്ങളടങ്ങിയ ഒരു ആന്‍ഡ്രോയിഡ് ആപ് ആണ് പാത്ത്‌ഫൈന്‍ഡര്‍. ഇതിലുള്ള റൂട്ട് മാപ്പിലൂടെ മെഡിക്കല്‍ കോളേജിലെ വാര്‍ഡുകള്‍, ലാബുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലേക്കുള്ള വഴി കണ്ടു പിടിക്കാം. കൂടാതെ വിവിധ ലാബുകളുടെ പ്രവര്‍ത്തന സമയം, പരിശോധനാ നിരക്കുകള്‍, സൗജന്യമായി ലഭിക്കുന്ന മരുന്നുകള്‍ വിവിധ ഫാമസികളിലെ മരുന്നുകളുടെ ലഭ്യത, അവയുടെ നിരക്കുകള്‍ എന്നിവയും ഇതിലൂടെ അറിയാവുന്നതാണ്.

ഇവിടെ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളുടെ ഒ.പി. ദിവസങ്ങള്‍, മേധാവികളുടേയും മറ്റ് ഡോക്ടര്‍മാരുടേയും പേരുവിരങ്ങള്‍ എന്നിവയും ഇതില്‍ ലഭ്യമാണ്. വിവിധ വിഭാഗങ്ങളുടേയും ലാബുകളുടേയും ഫാര്‍മസികളുടേയും ഫോണ്‍ നമ്പരുകളും ഇതിലുണ്ട്. കൂടാതെ പാത്ത്‌ഫൈന്‍ഡറില്‍ നിന്നുതന്നെ ഇവിടേയ്ക്ക് ഫോണ്‍ ചെയ്യാവുന്നതുമാണ്.

ആര്‍.എസ്.ബി.വൈ., കാരുണ്യ, തുടങ്ങിയ ഇന്‍ഷുറന്‍സ് ചികിത്സാ സഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും പാത്ത്‌ഫൈന്‍ഡര്‍ വഴി ലഭിക്കും. ഇന്റര്‍ നെറ്റ് സൗകര്യം ഇല്ലാത്തപ്പോള്‍ പോലും ഇത് ഓഫ്‌ലൈനില്‍ ഉപയോഗിക്കാനാവും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ കയറി ടിഎംസി പാത്ത്‌ഫൈന്‍ഡര്‍ (tmc pathfinder) എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം.
Link; https://play.google.com/store/apps/details?id=com.dextroway.mch

മീഡിയ കോ-ഓര്‍ഡിനേറ്റര്‍
മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top