Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

കാഴ്‌ചത്തകരാറിന്‌ കാരണങ്ങള്‍ പലത്‌

  1. eyes caring
eyes caring

ക്ലാസ്‌ റൂമിലെ ബോര്‍ഡ്‌ ശരിക്കും വായിക്കാന്‍ സാധിക്കുന്നില്ല. തുടര്‍ച്ചയായ തലവേദന, എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരുത്തുക ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക്‌ റിഫ്രാക്‌ടീവ്‌ ഇറര്‍ ഉള്ളതായി കണ്ടുവരുന്നു .

'കാണുന്നവരുടെ കാഴ്‌ചപ്പാടിലാണ്‌ സൗന്ദര്യം' എന്ന പഴമൊഴി കേട്ടിട്ടില്ലേ? അതിനാല്‍ ദൈവത്തിന്റെ കരവിരുതിനാല്‍ സുന്ദരമായ ഈ ലോകസൃഷ്‌ടികളുടെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും നല്ല കാഴ്‌ചയുള്ള കണ്ണുകള്‍ ഉണ്ടായിരിക്കണം.

പക്ഷേ, എന്താണ്‌ ഈ നല്ല കാഴ്‌ചശക്‌തി? ഏതൊക്കെ കാരണങ്ങളാണ്‌ കാഴ്‌ച കുറയ്‌ക്കുന്നത്‌? കണ്ണാടിക്കടയില്‍ പോയി വെറുതെ ഒന്ന്‌ കണ്ണ്‌ പരിശോധിച്ചാല്‍ കണ്ണിന്റെ തകരാര്‍ തിരിച്ചറയാന്‍ സാധിക്കുമോ?

കാരണങ്ങള്‍ തിരിച്ചറിയുക

കാഴ്‌ചയ്‌ക്ക് പല മാനദണ്ഡങ്ങളുണ്ട്‌. അതിലൊന്ന്‌ ദൂരക്കാഴ്‌ചയാണ്‌. മറ്റൊന്ന്‌ അച്ചടിച്ചു വരുന്ന ഏറ്റവും ചെറിയ അക്ഷരങ്ങള്‍ വരെ വായിക്കാന്‍ കഴിയുന്നവിധമുള്ള കാഴ്‌ചശക്‌തി. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും കാഴ്‌ച തകരാര്‍ സംഭവിക്കാം.

ദൃഷ്‌ടിവൈകല്യം :

ഈ അവസ്‌ഥ ഹൃസ്വ ദൃഷ്‌ടി എന്നു ദീര്‍ഘദൃഷ്‌ടി എന്നും അറിയപ്പെടുന്നു. സ്‌കൂള്‍ കുട്ടികളില്‍ കാണുന്ന ഒരു പരാതിയാണ്‌. ക്ലാസ്‌ റൂമിലെ ബോര്‍ഡ്‌ ശരിക്കും വായിക്കാന്‍ സാധിക്കുന്നില്ല.

തുടര്‍ച്ചയായ തലവേദന, എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരുത്തുക ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക്‌ റിഫ്രാക്‌ടീവ്‌ ഇറര്‍ ഉള്ളതായി കണ്ടുവരുന്നു. ചില കുട്ടികളില്‍ പഠനനിലവാരം താഴുന്നതും കാഴ്‌ചത്തകരാര്‍ മൂലമാകാം.

ഈ അവസ്‌ഥ കുട്ടികളെ മാനസികമായി വളരെയധികം ബാധിക്കാന്‍ സാധ്യതയുണ്ട്‌. മറ്റൊരു റിഫ്രാക്‌ടീവ്‌ ഇറര്‍ ആണ്‌ കൃഷ്‌ണമണിയുടെ തകരാര്‍ മൂലം സംഭവിക്കുന്ന അസ്‌റ്റിഗ്മാറ്റിസം. ഈ അവസ്‌ഥയുള്ളവര്‍ക്ക്‌ കെരാറ്റോകോണസ്‌ എന്ന അവസ്‌ഥ ഉണ്ടായേക്കാം.

തിമിരം:

നമ്മുടെ കണ്ണുകളുടെ ദൂരക്കാഴ്‌ചയെയും സമീപ കാഴ്‌ചയെയും ഒരു വലിയ അളവുവരെ നിയന്ത്രിക്കുന്നത്‌ കണ്ണിനുള്ളിലെ ലെന്‍സാണ്‌. ഈ ലെന്‍സ്‌ ഒരാളില്‍ അയാളുടെ ചെറുപ്പകാലത്ത്‌ ഒരു ജല്‍ പോലെയും പ്രായം കൂടുന്നതിന്‌ അനുസരിച്ച്‌ ക്രമേണ ഈ ജല്ലിന്‌ കട്ടികൂടി വരികയും ചെയ്യുന്നു.

കണ്ണിനുള്ളിലെ ലെന്‍സിന്റെ ഈ കട്ടികൂടിയ അവസ്‌ഥയെ കാറ്ററാക്‌ട് എന്നു പറയുന്നു. ചില നവജാത ശിശുക്കളിലും കുട്ടികളിലും തിമിരം കാണാറുണ്ട്‌.

പ്രമേഹം:

പ്രമേഹരോഗം കണ്ണുകളെയും പല രീതിയില്‍ ബാധിക്കാം. അടിയ്‌ക്കടി കണ്ണിന്റെ പവര്‍ മാറുന്ന അവസ്‌ഥ, തിമിരം ഉണ്ടാകുക, ഏറ്റവും അപകടകാരിയായ ഡയബറ്റിക്‌ റെറ്റിനോപ്പതി എന്നിവയെല്ലാം അവയില്‍ ചിലതാണ്‌.

ബി.പി, രക്‌തത്തില്‍ കൊളസ്‌ട്രോള്‍ ലെവല്‍ കൂടിയ അവസ്‌ഥ, മറ്റ്‌ ശാരീരിക രോഗങ്ങളും അവയ്‌ക്കു വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും എല്ലാം കണ്ണിലെ റെറ്റിനയെയും അതുപോലെ തന്നെ ഓപ്‌ടിക്‌ ഞരമ്പിനെയും ബാധിക്കുന്നതും കാഴ്‌ചയ്‌ക്ക് തകരാര്‍ ഉണ്ടാകാന്‍ ചില കാരണങ്ങളാണ്‌.

ഇങ്ങനെയുള്ള ഏതെങ്കിലു, ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നവരും, 40 വയസിനു മുകളില്‍ പ്രായമുള്ളവരും കണ്ണിലെ പ്രഷര്‍ കൂടുതലായുള്ള അവസ്‌ഥ പാരമ്പര്യമായി ഉള്ളവരും എത്രയും വേഗം നേത്രരോഗവിദഗ്‌ധനെ കാണിച്ച്‌ പരിശോധന നടത്തേണ്ടതാണ്‌.

ഡോ. സഞ്‌ജയ്‌ ജേക്കബ്‌ എം.

കണ്‍സള്‍ട്ടന്റ്‌ ഓഫ്‌താല്‍മോളജിസ്‌റ്റ്
എസ്‌. എച്ച്‌. മെഡില്‍ക്കല്‍ സെന്റര്‍, കോട്ടയം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top