Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പ്രമേഹം വരുതിയിലാക്കാന്‍ പ്രകൃതിജീവനം

mangalam malayalam online newspaper

ശാരീരികാധ്വാനം കുറഞ്ഞ അലസമായ ജീവിതരീതിയും മദ്യപാനം, പുകവലി എന്നീ ദുശീലങ്ങളും പ്രമേഹത്തെ മാടിവിളിക്കുന്ന ഘടകങ്ങളാണ്‌ .
പ്രകൃതിതത്വങ്ങളോട്‌ ഇണങ്ങാത്ത ജീവിതരീതിയാണ്‌ മിക്കവരും അനുവര്‍ത്തിക്കുന്നത്‌. ആധുനിക ജീവിതശൈലിയാണ്‌ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം.

ഇതുമൂലം ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളുടെ തോത്‌ ക്രമാതീതമായി വര്‍ധിക്കുകയും വിഷസങ്കലം എന്ന അവസ്‌ഥയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു. ഇപ്രകാരം വിഷസങ്കലനത്തിന്റെ തോത്‌ ഉയരുമ്പോള്‍ ദുഷിച്ച രക്‌തം എല്ലാ അവയവങ്ങളിലും എത്തും.

ഏതവയവമാണോ കരുത്ത്‌ കുറഞ്ഞിരിക്കുന്നത്‌ അവയെ ഈ അവസ്‌ഥ ബാധിക്കുന്നു. പാന്‍ക്രിയാസിന്റെ (ആഗ്നേയഗ്രന്ഥി) പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ പ്രമേഹം പ്രത്യക്ഷപ്പെടുന്നു.

അമിത ഭക്ഷണം, പലതവണകളായുള്ള ഭക്ഷണരീതി, തെറ്റായ ചേരുകള്‍, വ്യായാമമില്ലായ്‌മ, ദുഃശീലങ്ങള്‍, മാനസികസമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം ശരീരത്തില്‍ വിഷാംശങ്ങള്‍ ഉത്‌പാദിപ്പിക്കുകയും ആഗ്നേയഗ്രന്ഥിയെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു.

യുവതലമുറയുടെ ഇഷ്‌ടഭക്ഷണമായ ഫാസ്‌റ്റ് ഫുഡ്‌, മില്‍ക്ക്‌ ഷേയ്‌ക്ക്, ബേക്കറി സാധനങ്ങള്‍, മധുര പാനീയങ്ങള്‍ എന്നിവ ദഹിച്ച ഉടന്‍ രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ ക്രമാതീതമായി വര്‍ധിപ്പിക്കുന്നു.

അലസമായ ജീവിതരീതി

ശാരീരികാധ്വാനം കുറഞ്ഞ അലസമായ ജീവിതരീതിയും മദ്യപാനം, പുകവലി എന്നീ ദുശീലങ്ങളും പ്രമേഹത്തെ മാടിവിളിക്കുന്ന ഘടകങ്ങളാണ്‌. അമിതവണ്ണം ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ബീറ്റാകോശങ്ങള്‍ക്ക്‌ സമ്മര്‍ദ്ദമുണ്ടാക്കുകയും ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.

മനസുമായും ബന്ധപ്പെട്ട ഒരസുഖമാണ്‌ പ്രമേഹം. അമിതമായ മാനസികസമ്മര്‍ദങ്ങള്‍, ഉത്‌കണ്‌ഠ എന്നിവയും പ്രമേഹത്തിന്‌ കാരണമാകും.

ഉപവാസത്തിന്റെ ശക്‌തി

ആഗ്നേയഗ്രന്ഥിയെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പ്രകൃതിചികിത്സ നിര്‍ദേശിക്കുന്നത്‌ ഉപവാസമാണ്‌. മാനസികവും ശരീരശാസ്‌ത്രപരവുമായ വിശ്രമം ഉപവാസവേളയില്‍ ആന്തരിക അവയവങ്ങള്‍ക്ക്‌ പൂര്‍ണ വിശ്രമം ലഭിക്കുകയും പാന്‍ക്രിയാസിലെ ബീറ്റാസെല്ലുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമത കൈവരിക്കുന്നു.

ഉപവാസവേളയില്‍ ബീറ്റാകോശങ്ങള്‍ക്ക്‌ കൂടുതല്‍ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കാന്‍ സാധിക്കുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ തിട്ടപ്പെടുത്തിയശേഷം മരുന്നുകള്‍ പൂര്‍ണമായും പിന്‍വലിച്ചാണ്‌ ഉപവാസം ആരംഭിക്കുന്നത്‌.

ആദ്യത്തെ ഒന്നോ രണ്ടോ ദിവസം രോഗിയുടെ രക്‌തത്തിലെ ഗ്ലൂക്കോസിന്റെ നില മനസിലാക്കി പച്ചവെള്ളത്തില്‍ ഉപവാസം നല്‍കാം. രക്‌തത്തിലെ ഗ്ലൂക്കോസിന്റെ നില ദിവസവും തിട്ടപ്പെടുത്തുകയും ഗ്ലൂക്കോസ്‌ നില കുറയുന്നതിനനുസരിച്ച്‌ തേന്‍വെള്ളമോ കരിക്കിന്‍വെള്ളമോ നല്‍കുകയും ചെയ്യാം.

വിദഗ്‌ദ്ധനായ ഒരു പ്രകൃതിചികിത്സാ ഡോക്‌ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രമേഹരോഗികള്‍ ഉപവസിക്കാന്‍ പാടുള്ളൂ. രോഗിയുടെ ആരോഗ്യനില, മാനസികാവസ്‌ഥ, രോഗത്തിന്റെ പഴക്കം എന്നിവയനുസരിച്ചാണ്‌ ഉപവാസത്തിന്റെ കാലദൈഘ്യം നിജപ്പെടുത്തുന്നത്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top