Last Updated 41 weeks 6 days ago
Ads by Google
29
Wednesday
March 2017

പഴകിയ രോഗങ്ങളെ മെരുക്കാന്‍ ഹോമിയോപ്പതി

അപസ്‌മാരം, ആസ്‌ത്മ തുടങ്ങി ഗുരുതരമായ രോഗങ്ങളെപ്പോലും തുടച്ചു നീക്കാന്‍ ഹോമിയോപ്പതിയിലൂടെ കഴിയും. പ്രത്യേകിച്ച്‌ പഴകിയ രോഗങ്ങുടെ വേരറുക്കാന്‍ ഹോമിയോപ്പതിയില്‍ അനിവാര്യമായ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്‌. പഴകിയ രോഗങ്ങളായ മൈഗ്രേന്‍, ആര്‍ത്രയ്‌റ്റിസ്‌ സൈനുസൈറ്റിസ്‌, സോറിയാസിസ്‌ വയറുവേദന, തലകറക്കം തുടങ്ങി പൊതുവായ പഴകിയ രോഗങ്ങളെയെല്ലാം കൃത്യമായ ചികിത്സയിലൂടെ അകറ്റാം.

ചികിത്സയും സാധ്യതകളും
പഴകിയ രോഗങ്ങള്‍ രണ്ടു വിഭാഗങ്ങളിലായാണുള്ളത്‌. പല ചികിത്സകള്‍ നടത്തിയിട്ടും വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളാണ്‌ പഴകിയ രോഗങ്ങളില്‍ ആദ്യവിഭാഗത്തില്‍പ്പെടുന്നത്‌. 95 ശതമാനം ആളുകളിലും രോഗം പഴകുന്നത്‌ ഇത്തരത്തിലാണ്‌. രോഗമുണ്ടായാലും വര്‍ഷങ്ങളോളം ചികിത്സിക്കാതിരുന്ന്‌ രോഗം പഴകുന്നവരാണ്‌ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്‌. ഇങ്ങനെ രോഗം മൂര്‍ച്‌ഛിക്കുന്നു. ഇങ്ങനെയുള്ളവര്‍ സ്വയം ചികിത്സകരായിരിക്കും. രോഗത്തിന്റെ തീവ്രതയനുസരിച്ച്‌ അത്‌ ഏറിയും കുറഞ്ഞുമിരിക്കും. ഹോമിയോപ്പതി വൈദ്യശാസ്‌ത്രത്തില്‍ ചികിത്സ നിര്‍ണയിക്കുന്നത്‌ രോഗിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കണക്കിലെടുത്താണ്‌. രോഗിയുടെ പ്രായം, പാരമ്പര്യമായ ഘടകങ്ങള്‍, പുകവലി, മദ്യപാനം, രക്‌തസമ്മര്‍ദ്ദം, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. രോഗിയുടെ അവസ്‌ഥ കൃത്യമായി വിശകലനം ചെയ്‌തുള്ള ചികിത്സാരീതിയാണ്‌ ഹോമിയോപ്പതി വിഭാവനം ചെയ്യുന്നത്‌.
ഹോമിയോപ്പതിയില്‍ ഓരോ രോഗിയുടെയും രോഗലക്ഷണത്തിന്‌ അനുയോജ്യമായാണ്‌ മരുന്ന്‌ നല്‍കുന്നത്‌. ഹോമിയോ ചികിത്സപ്രകാരം മനുഷ്യന്റെ പ്രതിരോധശക്‌തി വര്‍ദ്ധിപ്പിക്കുന്നതിനാണ്‌ മരുന്നുകള്‍ നല്‍കുന്നത്‌. വ്യക്‌തിയുടെ ജീവശക്‌തി (Vital Force) യിലുണ്ടാകുന്ന വ്യതിയാനമാണ്‌ രോഗം. വ്യതിയാനമുണ്ടായ ജീവശക്‌തിയെ ശരിയായ അവസ്‌ഥയില്‍ എത്തിക്കുകയാണ്‌ ഹോമിയോ മരുന്നുകള്‍ ചെയ്യുന്നത്‌. ഒരേ രോഗം തന്നെ പല രോഗികളില്‍ വ്യത്യസ്‌തമായ ലക്ഷണങ്ങളാണ്‌ കാണിക്കുന്നത്‌. ഇത്‌ തന്നെ പല ഗ്രേഡുകളിലുമാണ്‌.
ഓരോ വ്യക്‌തിയുടെയും മാനസിക ശാരീരിക അവസ്‌ഥകള്‍ക്കനുസരിച്ച്‌ മരുന്നുകളും പൊട്ടന്‍സികളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു മരുന്ന്‌ ഏറ്റവും ചെറിയ ഡോസില്‍ കൊടുക്കുകയെന്നതാണ്‌ (Singe an dSmallest odse) ഹോമിയോപ്പതിയുടെ തത്വം. രോഗത്തിന്റെ പഴക്കമനുസരിച്ചാണ്‌ ചികിത്സ നിര്‍ണയിക്കുന്നത്‌. തുടര്‍ച്ചയായി മരുന്നു കഴിച്ച്‌ കൃത്യമായ ചികിത്സ തേടുന്നവര്‍ക്ക്‌ ഭാവിയില്‍ രോഗം ഉണ്ടാകുവാന്‍ സാധ്യത വളരെക്കുറവാണ്‌്.

കോണ്‍സ്‌റ്റിറ്റ്യൂഷനല്‍ ചികിത്സ
ഇതില്‍ ഓരോ രോഗിയേയും ഓരോ പ്രത്യേക വ്യക്‌തിയായി കണ്ട്‌ അവരുടെ പ്രത്യേകതകള്‍ നോക്കി ശരീരികമായ പ്രശ്‌നങ്ങള്‍ , അന്തീക്ഷത്തോടുള്ള പ്രതികരണം (ചൂട്‌, തണുപ്പ്‌), വിശപ്പ്‌, ദാഹം, വിയര്‍പ്പ്‌, ഉറക്കം, മലമൂത്ര വിസര്‍ജനങ്ങള്‍ തുടങ്ങിയവയും ദേഷ്യം, സങ്കടം, പേടി, അലസത, മടി, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്തു സമാന ലക്ഷണങ്ങള്‍ വരുന്ന ഒരു ഔഷധം നല്‍കുന്നു. ഇതില്‍ ഒരേപോലെ അസുഖ ലക്ഷണങ്ങള്‍ ഉള്ള ആളുകളാണെങ്കില്‍ അവരുടെ വ്യക്‌തിഗത പ്രശ്‌നങ്ങള്‍ നോക്കിയാല്‍ മരുന്നില്‍ മാറ്റമുണ്ടാകും. സള്‍ഫര്‍, നാട്രംമുര്‍, ഇഗ്‌നേഷിയ നക്‌സ്വമിക്ക, ഓറംമെറ്റ്‌, കാല്‍ക്കേരിയ കാര്‍ബ്‌ എന്നിവ വളരെ നല്ല ഔഷധങ്ങളാണ്‌.

മയാസ്‌മാറ്റിക്‌ ചികിത്സ
ഹോമിയോപ്പതിയുടെ മാത്രം പ്രത്യേകതയാണിത്‌. മൂന്നു മയാസങ്ങളാണ്‌ എല്ലാത്തരം പഴകിയ രോഗങ്ങള്‍ക്കും കാരണം. ദീര്‍ഘകാല രോഗങ്ങളുടെ അടിസ്‌ഥാന കാരണമായി ഹോമിയോ ചികിത്സയില്‍ പരിഗണിക്കുന്ന ഘടകമാണ്‌ മയാസം (പ്പദ്ധന്റന്ഥണ്ഡ). തലമുറ തലമുറയായി കൈമാറി വരുന്ന ആഴത്തില്‍ വേരൂന്നിയ വിഷലിപ്‌തമായ രോഗാവസ്‌ഥയാണു മയാസങ്ങള്‍. സോറ സൈക്കസിസ്‌, സിഫിലിസ്‌ എന്നിവയാണു മൂന്നു മായസങ്ങള്‍. കൂടാതെ ഇതു മൂന്നും കൂടിയ ട്യൂബര്‍ക്കുലാര്‍ മയാസവും.
ചിലപ്പോള്‍ വ്യക്‌തിഗത ചികിത്സയിലൂടെ രോഗശമനം വന്നവര്‍ക്കും എന്തെങ്കിലും അസുഖ ലക്ഷണങ്ങള്‍ തലപൊക്കുമ്പോള്‍ പരിപൂര്‍ണ മുക്‌തിക്കായി മയാസ്‌മാറ്റിക്‌ ചികിത്സ എടുക്കേണ്ടി വരാറുണ്ട്‌. തുജ, സള്‍ഫര്‍, സിഫിലിനം, മെഡോറിനം, ട്യൂബര്‍കുലിനം എന്നിവ വളരെയേറെ പേരില്‍ രോഗശമനം നല്‍കിയ പ്രധാനപ്പെട്ട മരുന്നുകളാണ്‌. ചികിത്സയുടെ കൂടെ നിര്‍ദ്ദേശിക്കുന്ന ഭക്ഷണത്തിലും വ്യായാമത്തിലും ജീവിതചര്യയിലും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം സമീകൃതാഹാരമാക്കാം അന്നജവും കൊഴുപ്പും അധികമാവാതെ പ്രോട്ടീനും നാരുകളും കൂടിയ ഭക്ഷണം തെരഞ്ഞെടുക്കാം. അധികം പഴുക്കാത്ത പഴങ്ങളും കഴിക്കാം. ഭക്ഷണത്തിന്‌ ഇടയ്‌ക്കുള്ള സമയത്തു വേവിക്കാത്ത പച്ചക്കറികള്‍ ശീലമാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കുക.

ഹോമിയോപ്പതിയിലെ മുന്നേറ്റം
ആധുനിക ചികിത്സാരംഗത്തിന്റെ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മുന്നേറ്റം ഹോമിയോപ്പതിയിലും കാണാം. ഗുരുതരമായ രോഗങ്ങള്‍ക്കുവരെ പ്രതിരോധം സൃഷ്‌ടിക്കാന്‍ ഹോമിയോപ്പതി അന്തമായ സാധ്യതകളാണ്‌ തുറന്നിടുന്നത്‌. പഴകിയ രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ ഹോമിയോപ്പതി സഹായിക്കുന്നു. അതോടൊപ്പം ജീവിത ശൈലി രോഗങ്ങളില്‍ നിന്നു മുക്‌തി നേടാനും ചിട്ടയായ ചികിത്സയും ജീവിതചര്യയുമാണ്‌ ഹോമിയോപ്പതി നിര്‍ദ്ദേശിക്കുന്നത്‌.

ചിത്രാ സി. നായര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top