Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

മനുഷ്യാവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാം; യു.എസില്‍ ഗവേഷണം പുരോഗമിക്കുന്നു

mangalam malayalam online newspaper

ന്യൂയോര്‍ക്ക്: മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാമെന്ന് കണ്ടെത്തല്‍. യു.എസ് ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പരീക്ഷണണം നടത്തുന്നത്. മനുഷ്യന്റെ ആഗ്‌നേയ ഗ്രന്ഥി പന്നിയുടെ ശരീരത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

പരീക്ഷണം വിജയിക്കുന്നതോടെ ഈ അവയവം നീക്കം ചെയ്ത് മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിക്കാം. കാലിഫോര്‍ണി സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത്. കടുത്ത എതിര്‍പ്പുകളെ നേരിട്ടാണ് യു.എസില്‍ ഈ പരീക്ഷണം നടക്കുന്നത്. അവയവമാറ്റ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന പരീക്ഷണമാണ് നടക്കുന്നതെന്ന് പ്രോജക്റ്റിന് നേതൃത്വം നല്‍കുന്ന പ്ര. പബ്ലോ റോസ് പറഞ്ഞു.

ആഗ്‌നേയ ഗ്രന്ഥി വളര്‍ത്തിയെടുക്കുന്നത് പോലെ ഹൃദയവും കരളുകളും വൃക്കയും ശ്വാസകോശവും അടക്കമുള്ള അവയവങ്ങളും ഇത്തരത്തില്‍ പന്നിയുടെ ശരീരത്തില്‍ വളര്‍ത്തിയെടുക്കാമെന്നും ഗവേഷണ തലവന്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top