ബൈബിള്‍ കണ്‍വന്‍ഷനില്‍ വന്‍ തിരക്ക്‌

കട്ടപ്പന: പോട്ട ഡിവൈന്‍ ടീം വെള്ളയാംകുടി സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ തിരക്കേറി. കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്നലെ അയ്യായിരത്തിലധികം വിശ്വാസികളാണ്‌ എത്തിയത്‌.

വചനപ്രഘോഷകനായ ഫാ. ആന്റണി പയ്യപ്പിള്ളിയുടെ നേതൃത്വത്തിലാണ്‌ ശുശ്രൂഷ നടക്കുന്നത്‌. ഇന്നലെ ഫാ. മനു പടിഞ്ഞാറേതില്‍ ദിവ്യബലിയര്‍പ്പിച്ച്‌ പരിപാടികള്‍ക്ക്‌ തുടക്കമിട്ടു. ഫാ. ജോജോ മാരിപ്പാട്ട്‌ വചന സന്ദേശം നല്‍കി. വചനപ്രഘോഷണത്തിനു പുറമെ രോഗശാന്തി ശുശ്രൂഷയും കുമ്പസാരവും നടന്നു. ആന്തരീകവും ശാരീരികവുമായ സൗഖ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും നടത്തി. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ഥം സമീപപ്രദേശങ്ങളിലേയ്‌ക്ക്‌ പ്രത്യേക ബസ്‌ സര്‍വീസ്‌ തുടങ്ങിയിട്ടുണ്ട്‌.

ലൂമിനസ്‌ റേഡിയോയിലൂടെ പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്‌. കണ്‍വന്‍ഷന്റെ സമാപന ദിവസമായ 11 ന്‌ വൈകിട്ട്‌ നാലിന്‌ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും. എല്ലാ ദിവസവും വൈകിട്ട്‌ നാലു മുതല്‍ രാത്രി ഒന്‍പതു വരെയാണ്‌ കണ്‍വന്‍ഷന്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top