കെ.എസ്‌.ആര്‍.ടി.സി. ബസില്‍ അധികനിരക്ക്‌

mangalam malayalam online newspaper

നെടുങ്കണ്ടം: കുമളി- നെടുങ്കണ്ടം റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി ബസില്‍ അധിക നിരക്ക്‌ ഈടാക്കുന്നതായി പരാതി. ഒരാഴ്‌ചയായി ഫെയര്‍ സ്‌റ്റേജ്‌ നിരക്ക്‌ അനധികൃതമായി വര്‍ധിപ്പിച്ചിരിക്കുകയാണ്‌. 14 രൂപ മിനിമം നിരക്കുള്ളപ്പോള്‍ 17 രൂപയാണ്‌ യാത്രക്കാരില്‍ നിന്നു വാങ്ങുന്നത്‌. കൂടാതെ കുമളിയില്‍ നിന്നു നെടുങ്കണ്ടത്ത്‌ എത്തുന്നതിന്‌ ഒരു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്‌. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്‌ നിരക്ക്‌ കൂട്ടിയിരിക്കുന്നത്‌.

നിലവിലുള്ള ഫെയര്‍ സ്‌റ്റേജിനു രണ്ട്‌ മുതല്‍ അഞ്ച്‌ രൂപ വരെ കൂടുതല്‍ വാങ്ങുന്നു. ഡിപ്പോ അധികൃതരുടെ നിര്‍ദേശപ്രകാരമാണ്‌ അധിക തുക ഈടാക്കുന്നതെന്നാണ്‌ ജീവനക്കാരുടെ വാദം. എന്നാല്‍ ആരുടെ ഉത്തരവുപ്രകാരമാണെന്ന്‌ ഇവര്‍ പറയുന്നില്ല. ഇതിനിടെ നിര്‍ത്തലാക്കിയ സ്വകാര്യ ഫാസ്‌റ്റ്‌ പാസഞ്ചറുകള്‍ക്കു പകരം സര്‍വീസ്‌ നടത്തുന്ന കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ സമയക്രമം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌.

പല സ്‌റ്റോപ്പുകളിലും ഏറെ വൈകിയാണ്‌ ബസ്‌ എത്തുന്നത്‌. വര്‍ധിപ്പിച്ച നിരക്ക്‌ പിന്‍വലിക്കണമെന്നും ബസുകള്‍ കൃത്യസമയത്ത്‌ സര്‍വീസ്‌ നടത്തണമെന്നും ബസ്‌ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ താലൂക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top