പൊള്ളലേറ്റു ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു

mangalam malayalam online newspaper

ഉപ്പുതറ: പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മേരികുളം പടന്നമാക്കല്‍ സുനിലിന്റെ മകള്‍ ആര്യമോള്‍(അമ്മു-16) ആണ്‌ മരിച്ചത്‌. മണ്ണെണ്ണ സ്‌റ്റൗവില്‍ തീപിടിപ്പിക്കുന്നതിനിടെ ധരിച്ചിരുന്ന ചുരിദാറില്‍ തീ പടര്‍ന്നുപിടിച്ചാണ്‌ അപകടമുണ്ടായത്‌. കഴിഞ്ഞ 16 നായിരുന്നു സംഭവം. 60 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ നിന്നും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ തിരികെ എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. പോലീസ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ് മാര്‍ട്ടം നടത്തി. മാതാവ്‌ സിന്ധു. സഹോദരങ്ങള്‍: അമൃത, അതുല്ല്യ. സ്വരാജ്‌ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ്‌ ആര്യ മോള്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top