മണിയെ പുഴ്‌ത്തി വി.എസ്‌; കാല്‍തൊട്ട്‌ വണങ്ങി റോയി

mangalam malayalam online newspaper

തൊടുപുഴ: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ മുതല്‍ അഭിപ്രായ വ്യത്യാസം നില നിന്നിരുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എം.എം.മണിയെ പുകഴ്‌ത്തി വി.എസ്‌.അച്യുതാനന്ദന്‍. ചെറുപ്പം മുതല്‍ സാധാരണകാര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന ആളാണ്‌ മണിയെന്നായിരുന്നു.
വി.എസിന്റെ പ്രശംസ. മണി വിജയിക്കും, വിജയിക്കും, വിജയിക്കും എന്ന്‌ മൂന്നുതവണ ആവര്‍ത്തിക്കുകയും ചെയ്‌തു. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ മുതല്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. ഇതു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ അലിഞ്ഞു തീര്‍ന്നുവെന്ന സൂചനയാണ്‌ വി.എസ്‌.നല്‍കിയത്‌. ഇന്നലെ രാവിലെ തൊടുപുഴയിലാണ്‌ പ്രചാരണം ആരംഭിച്ചത്‌.
മുനിസിപ്പല്‍ മൈതാനത്തായിരുന്നു വി.എസ്‌. പങ്കെടുത്ത ആദ്യയോഗം. നഗരസഭാ മൈതാനത്ത്‌ പന്തല്‍ ഒരുക്കിയിരുന്നങ്കിലും ചൂടിന്‌ ശമനമുണ്ടായില്ല. വി.എസ്‌. എത്തിയതോടെ ആവേശം ആര്‍ത്തിരമ്പി. സ്‌ഥാനാര്‍ഥി റോയിവാരികാട്ട്‌ വി.എസിന്റെ കാലുതൊട്ട്‌ വണങ്ങി. വേദിയില്‍ സ്‌ഥാനാര്‍ഥിയും എല്‍.ഡി.എഫ്‌ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി വി.വി മത്തായിയും ഷാള്‍ അണിയിച്ച്‌ വരവേറ്റു. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.സലിംകുമാര്‍ അധ്യക്ഷതവഹിച്ചു. എസ്‌.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ്‌ അഡ്വ. സി.കെ വിദ്യാസാഗര്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ്‌ ടി.പി ജോസഫ്‌, സ്‌ഥാനാര്‍ഥി അഡ്വ. റോയി വാരികാട്ട്‌ എന്നവിര്‍ പ്രസംഗിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ. കെ ജയചന്ദ്രന്‍ , സംസ്‌ഥാന കമ്മിറ്റിയംഗം കെ.പി മേരി എന്നിവരടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top