പട്ടികജാതി സംഘടനകളുടെഹര്‍ത്താല്‍ ഇന്ന്‌

കട്ടപ്പന: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ദളിത്‌ പെണ്‍കുട്ടി ജിഷയുടെ ഘാതകരെ അറസ്‌റ്റ്‌ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പട്ടികജാതി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെ ഹര്‍ത്താല്‍ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
ജില്ലയില്‍ അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ, കേരള പുലയര്‍ മഹാസഭ, കേരള വേലന്‍ മഹാസഭ തുടങ്ങിയ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താലിനെക്കുറിച്ച്‌ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കാനും തീരുമാനിച്ചു. കെ.പി.എം.എസ്‌. ജില്ലാ സെക്രട്ടറി കെ.കെ. രാജന്‍, കെ.വി.എം.എസ്‌ സംസ്‌ഥാന കമ്മിറ്റിയംഗം ഭാസ്‌ക്കരന്‍, കെ.എസ്‌.എസ്‌ ജില്ലാ കമ്മിറ്റിയംഗം ഡി. രാജേഷ്‌, കെ.ആര്‍. രാജന്‍, എ.കെ.സി.എച്ച്‌.എം.എസ്‌ ജില്ലാ സെക്രട്ടറി കെ.കെ. സുശീലന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top