െവെദ്യുതി ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സാമൂഹികവിരുദ്ധരുടെ താവളം

mangalam malayalam online newspaper

മൂലമറ്റം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനായി കുളമാവില്‍ നിര്‍മിച്ചിരുന്ന വൈദ്യുതി ബോര്‍ഡ്‌ വക കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കില്‍.
ഭൂരിഭാഗവും സാമൂഹികവിരുദ്ധര്‍ പൊളിച്ചു കൊണ്ടുപോയി. 1982ല്‍ കുറച്ച്‌ കെട്ടിടങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ്‌, പൊതുമരാമത്ത്‌ വകുപ്പ്‌, നേവി, നവോദയ സ്‌കൂള്‍, ആസ്‌കോ ബാങ്ക്‌ എന്നിവയ്‌ക്ക്‌ കൈമാറിയിരുന്നു. ബാക്കിയുള്ളവ കുളമാവ്‌ ഡാമിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുന്ന വടക്കേപ്പുഴ പദ്ധതിക്ക്‌ വേണ്ടി നീക്കിവച്ചു.
എന്നാല്‍ വടക്കേപ്പുഴ പദ്ധതിയുടെ ഓഫീസ്‌ മൂലമറ്റത്തേക്ക്‌ മാറ്റിയതോടെ കെട്ടിടങ്ങള്‍ സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും താവളമായി മാറി.
അടുത്ത കാലത്ത്‌ കുറച്ച്‌ കെട്ടിടങ്ങള്‍ ലേലം ചെയ്‌തു കൊടുക്കുകയും അവ പൊളിച്ചു കൊണ്ടുപോവുകയും ചെയ്‌തിരുന്നു. ഇനിയും നിരവധി കെട്ടിടങ്ങള്‍ വെറുതേ കിടക്കുകയാണ്‌. ഉള്ള കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും ഷീറ്റുകളുമെല്ലാം പലരുടെയും വീടുകളില്‍ എത്തിക്കഴിഞ്ഞു. ഇവിടെനിന്ന്‌ സ്‌ഥലം മാറി പോയ ജീവനക്കാര്‍ തന്നെ കുറച്ച്‌ അഴിച്ചു കൊണ്ടു പോയിട്ടുണ്ടന്നും പറയുന്നു. എന്നാല്‍ തൊട്ടടുത്ത്‌ പോലീസ്‌ സേ്‌റ്റഷന്‍ ഉണ്ടായിട്ടും ഒരു പരാതി പോലും കൊടുക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല. ഇടുക്കി പദ്ധതിയുടെ ആവശ്യത്തിന്‌ വേണ്ടി വനം വകുപ്പില്‍ നിന്നും താല്‍കാലമായി കൈമാറ്റം ചെയ്‌ത സ്‌ഥലത്താണ്‌ വൈദ്യുതി ബോര്‍ഡ്‌ കെട്ടിടങ്ങള്‍ സ്‌ഥിതി ചെയ്യുന്നത്‌.
ലീസ്‌ അടിസ്‌ഥാനത്തിലാണ്‌ വനം വകുപ്പ്‌ വൈദ്യുതി ബോര്‍ഡിന്‌ സ്‌ഥലം കൊടുത്തത്‌.
വെറുതെ കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച്‌ മാറ്റി സ്‌ഥലംവനം വകുപ്പിന്‌ തിരിച്ചു കൊടുത്താല്‍ അവിടെ പ്ലാന്റേഷന്‍ നടത്താം.
ഇവിടുത്തെ സ്‌ഥലങ്ങളും കെട്ടിടങ്ങളും ലീസ്‌ അടിസ്‌ഥാനത്തിലാണ്‌ കൊടുത്തിരിക്കുണെങ്കിലും പതിറ്റാണ്ടുകളായി വൈദ്യുതി ബോര്‍ഡ്‌ വനം വകുപ്പില്‍ വാടക അടയ്‌ക്കുന്നില്ലെന്നാണറിവ്‌. അഴിച്ചു കൊണ്ടുപോയ വൈദ്യുതി ബോര്‍ഡ്‌ വക കെട്ടിടങ്ങളുടെ നഷ്‌ടം ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ ഈടാക്കണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. പല കെട്ടിടങ്ങളും കാടുകയറി കിടക്കുന്നു.
വടക്കേപ്പുഴയുടെ ഓഫീസ്‌ മൂലമറ്റത്തേയ്‌ക്ക്‌ മാറ്റിയെങ്കിലും ഓഫീസിന്റെ ബോര്‍ഡ്‌ വച്ച കെട്ടിടം കുളമാവില്‍ തന്നെയുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top