വിട പറഞ്ഞത്‌ കരുത്തുറ്റ യുവനേതാവ്‌

കട്ടപ്പന: എസ്‌.എഫ്‌.ഐ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജോബി ജോണിയുടെ വേര്‍പാടിലൂടെ നഷ്‌ടമായത്‌ കരുത്തുറ്റ യുവനേതാവിനെ. ജില്ലയില്‍ എസ്‌.എഫ്‌.ഐ നടത്തിയ സമരങ്ങളുടെ കുന്തമുന ജോബിയായിരുന്നു.
ഇതിന്റെ ഭാഗമായി 91 ദിവസം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ജോബിയുടെ പേരില്‍ 54 പോലീസ്‌ കേസുകളാണുണ്ടായിരുന്നത്‌. മാസങ്ങളോളം നീണ്ട ജയില്‍ വാസം, നിരവധി മര്‍ദനങ്ങളെ നേരിട്ട പോരാട്ട വീര്യം ഇവയൊക്കെ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ പ്രിയങ്കരനായ നേതാവായി മാറുന്നതിന്‌ കാരണമായി. 2012-ല്‍ എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നടന്ന സമരങ്ങളുടെ മുന്‍ നിരയിലെ നേതാവായിരുന്നു അന്ന്‌ എസ്‌.എഫ്‌.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജോബി. അന്ന്‌ തൊടുപുഴയില്‍ നടന്ന സമരത്തിനിടെ പോലീസ്‌ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ്‌ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. നെടുങ്കണ്ടം കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിലെ കാലുറയ്‌ക്കാത്ത കട്ടിലില്‍ താമസമാക്കിയ ജോബി മരണം വരെ അവിടെത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്‌. 2012-ല്‍ എസ്‌.എഫ്‌.ഐ ജില്ലാ സെക്രട്ടറി സ്‌ഥാനത്തു നിന്നും മാറിയ ശേഷം ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ സെക്രട്ടറി, സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം എന്ന നിലയില്‍ പൊതുപ്രവര്‍ത്തനരംഗത്ത്‌ തുടരുകയായിരുന്നു.
എത്ര വൈകിയാലും പാര്‍ട്ടി ഓഫീസില്‍ വന്നു മാത്രം അന്തിയുറങ്ങിയിരുന്ന ജോബി വീട്ടിലെ അത്യാവശ്യ ജോലികളുമായി പോയ രാത്രിയാണ്‌ ദുരന്തം തേടിയെത്തിയതെന്നതും സഹപ്രവര്‍ത്തകര്‍ക്ക്‌ തീരാവേദനായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top