വാളാര്‍ഡി-ഓടമേട്‌ റോഡ്‌ നിര്‍മാണം നിലച്ചു

വണ്ടിപ്പെരിയാര്‍: കരാറുകാരന്‍ മുങ്ങിയതോടെ വാളാര്‍ഡി-ഓടമേട്‌ റോഡ്‌ നിര്‍മാണം പ്രതിസന്ധിയില്‍. കാല്‍നടയാത്ര പോലും ദുഷ്‌കരമായതോടെ നൂറു കണക്കിനാളുകള്‍ ദുരിതത്തിലായി. ഫാക്‌ടറി ജംഗ്‌ഷന്‍ മുതല്‍ മൂന്നു കിലോമീറ്റര്‍ ദൂരം ടാറിങ്‌ തകര്‍ന്ന്‌ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. കഴിഞ്ഞ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ടാറിങ്‌ നടത്തുന്നതിന്‌ 15 ലക്ഷം രുപ വകയിരുത്തിയിരുന്നു. എന്നാല്‍ 415 മീറ്റര്‍ മാത്രം സോളിങ്‌ നടത്തിയ ശേഷം കരാറുകാരന്‍ മുങ്ങി. സോളിങ്‌ നടത്തി രണ്ടു മാസം പിന്നിട്ടപ്പോഴാണ്‌ തുടര്‍നിര്‍മാണം പ്രതിസന്ധിയിലായത്‌. മേപ്പിരട്ട്‌, വാഗമറ്റം, വാളാര്‍ഡി പുതുവല്‍, 9 ഷെഡ്‌ എന്നി പ്രദേശങ്ങളിലേക്കുള്ള നൂറു കണക്കിനാളുകളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. ടാക്‌സി വാഹനങ്ങള്‍ പോലും ഇവിടേക്ക്‌ എത്തുന്നില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top