പകര്‍ച്ചവ്യാധി പ്രതിരോധം: അവലോകനയോഗം നടത്തി

കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ അവലോകനയോഗം നടത്തി.
വാര്‍ഡ്‌തല ഹെല്‍ത്ത്‌ ആന്‍ഡ്‌ സാനിറ്റേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തി.
സ്‌കൂളുകള്‍, സ്‌ഥാപനങ്ങള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ഉറവിട നശീകരണം, മാലിന്യ നിര്‍മാര്‍ജനം, ഡ്രൈ ഡേ ആചരണം എന്നിവ നടത്തും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ബോധവത്‌കരണ പരിപാടി സംഘടിപ്പിക്കും. താലൂക്ക്‌ ആശുപത്രി, ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴി പ്രതിരോധ ഔഷധ വിതരണവും അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും നടത്തും.
നഗരസഭ അധ്യക്ഷന്‍ ജോണി കുളംപള്ളി യോഗം ഉദ്‌ഘാടനം ചെയ്‌തു. ഉപാധ്യക്ഷ ബിന്ദു സെബാസ്‌റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയി വെട്ടിക്കുഴി, തോമസ്‌ മൈക്കിള്‍, എമിലി ചാക്കോ, കൗണ്‍സിലര്‍മാരായ മനോജ്‌ മുരളി, സി.കെ. മോഹനന്‍, ലീലാമ്മ ഗോപിനാഥ്‌, റെജി കൊട്ടയ്‌ക്കാട്ട്‌, ബെന്നി കുര്യന്‍, പി.ആര്‍ രമേശ്‌, ജിജി സാബു, ബീനാ വിനോദ്‌, എല്‍സമ്മ മാത്യു, രാജമ്മ രാജന്‍, റെജീന തോമസ്‌, തങ്കമണി രവി, സെലിന്‍ ജോയി, മേഴ്‌സി സ്‌കറിയ, ആരോഗ്യ വകുപ്പില്‍നിന്നു ഡോ. ആന്‍സി തോമസ്‌, ഡോ. എം.എസ്‌. ബീനാ, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പി.എം ഫ്രാന്‍സീസ്‌, റീനാമോള്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top