Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഡല്‍ഹിയില്‍ പോലീസുകാരന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജയ് വിഹാറില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഒറ്റൊരു പോലീസുകാരന് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. പോലീസ് സ്‌റ്റേഷനു സമീപം എല്‍ ബ്ലോക്ക് ഭാഗത്ത് ദുരൂഹ സാചര്യത്തില്‍ കണ്ടെത്തിയ സംഘത്തെ ഇവര്‍ ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായത്. ജഗീര്‍ എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്. നരേന്ദ്രര്‍ എന്ന കോണ്‍സ്റ്റബിളിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമികള്‍ കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. വിജയ് വിഹാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊനാട്ട് പ്ലേസില്‍ പോലീസ് സംഘത്തിനു നേരെ വെടിവയ്പു നടന്നിരുന്നു. ഡല്‍ഹിയില്‍ ഈ വര്‍ഷം നാലു പോലീസുകാരാണ് കൊല്ലപ്പെട്ടത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top