Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

ഡല്‍ഹി ദൗല കുവ കൂട്ടമാനഭംഗം: അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി

mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി ദൗല കുവയില്‍ യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് കോടതിയുടെ വിലയിരുത്തല്‍. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2010ലാണ് കോള്‍ സെന്റര്‍ ജീവനക്കാരിയായ മുപ്പതുകാരി ബലാത്സംഗം ചെയ്യപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിനൊപ്പം വീട്ടിലേക്ക് നടന്നുപോയ യുവതിയെ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.

ബലാത്സംഗത്തിനു ശേഷം യുവതിയെ റോഡില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയതിനു പിന്നാലെ സുഹൃത്ത് പോലീസിനെ വിളിച്ചറിച്ചുവെങ്കിലും പോലീസ് എത്താന്‍ വൈകിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് കോള്‍ സെന്ററുകള്‍ രാത്രി ഷിഫ്ടിലുള്ള വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക സുരക്ഷ മാര്‍ഗരേഖകള്‍ സ്വീകരിച്ചിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top