Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മ്മന്‍ മൂന്നാം ഭാഷയായി തുടരണം: സുപ്രീം കോടതി

ന്യുഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്ന് ജര്‍മ്മന്‍ ഭാഷയെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഈ അധ്യായന വര്‍ഷത്തില്‍ ജര്‍മ്മന്‍ തന്നെ മൂന്നാം ഭാഷയായി തുടരമെന്നും പകരം സംസ്‌കൃതം കൊണ്ടുവരാനുള്ള നീക്കം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അധ്യായനവര്‍ഷം പകുതി പിന്നിട്ട വേളയില്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യം മുന്നില്‍കണ്ടാണ് കോടതിയുടെ നിര്‍ദേശം. എന്നാല്‍ മതിയായ അംഗീകാരമില്ലാതെയാണ് ജര്‍മ്മന്‍ പഠിപ്പിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. നിങ്ങളുടെ തെറ്റിന് വിദ്യാര്‍ത്ഥികള്‍ സഹിക്കുന്ന എന്തിനാണെന്നായിരുന്നു കോടതിയുടെ മറുചോദ്യം.

ജര്‍മ്മന്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒരുപറ്റം രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top