Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പഞ്ചായത്ത്‌ ജീവനക്കാരനെ ഓഫീസ്‌ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടിമാലി: പഞ്ചായത്ത്‌ ജീവനക്കാരനെ ഓഫീസ്‌ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായ മൂവാറ്റുപുഴ പന്തപ്പള്ളി കരോട്ടു തടത്തില്‍ രാമചന്ദ്രന്‍ നായര്‍ (45) ആണ്‌ മരിച്ചത്‌. പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട്‌ ചേര്‍ന്ന ബാത്ത്‌റൂമിനുള്ളില്‍ വീണു കിടക്കുന്ന നിലയിലാണ്‌ കണ്ടെത്തിയത്‌.

ഓഫീസ്‌ തുറക്കാനെത്തിയവര്‍ ഉടന്‍തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി പരിശോധന നടത്തി. മൂവാറ്റു പുഴ സ്വദേശിയാണെങ്കിലും തൊടുപുഴയില്‍ തനിച്ച്‌ താമസിക്കുന്ന രാമചന്ദ്രന്‍ നായര്‍ ഇന്നലെ ജോലി കഴിഞ്ഞ്‌ താമസ സ്‌ഥലത്തേക്ക്‌ മടങ്ങിയിരുന്നില്ല. അതേസമയം മരണകാരണം വ്യക്‌തമായിട്ടില്ല. അടിമാലി സിഐ സജി മര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമെത്തി സ്‌ഥലത്ത്‌ പരിശോധന നടത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top