Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ലിംഗറി ഷോപ്പുകളില്‍ പുരുഷന്മാര്‍ വേണ്ട; നാട്ടുകാരികള്‍ മതിയെന്ന്‌ സൗദി

mangalam malayalam online newspaper

റിയാദ്‌: ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ അനേകം വിദേശികള്‍ക്ക്‌ തിരിച്ചടി നല്‍കിക്കൊണ്ട്‌ സെയില്‍സ്‌ മേഖലയിലും നാട്ടുകാര്‍ക്ക്‌ സൗദി പ്രാമുഖ്യം നല്‍കുന്നു. സ്വകാര്യ മേഖലയില്‍ സ്‌ത്രീകളുടെ അടിവസ്‌ത്ര കടകളിലെ സെയില്‍സ്‌ ജോലികളില്‍ നാട്ടുകാരികളെ മാത്രം ജോലിക്ക്‌ വെയ്‌ക്കാനുള്ള നിയമം കര്‍ശനമാക്കാനുള്ള നീക്കത്തിലാണ്‌ സൗദി തൊഴില്‍ മന്ത്രാലയം. ഈ നിയമം പാലിക്കാത്ത 7000 കടകള്‍ക്കെതിരേ മന്ത്രാലയം അടുത്തിടെ നടപടിയെടുത്തു.

റമദാന്‍ കാലത്ത്‌ ലിംഗറിഷോപ്പുകളില്‍ പുരുഷന്മാരെ സെയില്‍സിന്‌ നിയോഗിച്ചതിന്റെ പേരില്‍ സൗദിയില്‍ 7000 കടകള്‍ക്കെതിരേ നടപടിയുണ്ടായി. അധികൃതര്‍ നടത്തിയ റെയ്‌ഡിലാണ്‌ ഇത്രയും കടകള്‍ കുടുങ്ങിയത്‌. ഇതേ തുടര്‍ന്ന്‌ ഇവര്‍ക്ക്‌ 10,000 സൗദി റിയാല്‍ പിഴയും ഒരു ദിവസം കടയടവും ശിക്ഷിച്ചു. സ്‌ത്രീകളുടെ അടിവസ്‌ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പുരുഷന്മാരെ സെയില്‍സിന്‌ വെയ്‌ക്കരുതെന്നും പകരം നാട്ടുകാരികളെ തന്നെ നിയോഗിക്കണമെന്നും 2012 ല്‍ കൊണ്ടുവന്ന നിയമമാണ്‌ സൗദി കര്‍ക്കശമാക്കുന്നത്‌. ഇതോടെ ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക്‌ വന്‍ തിരിച്ചടി നേരിടും.

സൗദി സ്‌ത്രീകളെ തൊഴില്‍മേഖലയിലേക്ക്‌ കൊണ്ടുവരുന്നതിനും അവര്‍ക്കിടയിലുള്ള തൊഴില്‍രാഹിത്യം പരിഹരിക്കുന്നതിന്റെയും ഭാഗമായി കൂടിയാണ്‌ നടപടികള്‍. അടുത്തിടെ സൗദി സ്‌ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ വ്യാപകമാണെന്ന്‌ കണ്ടെത്തിയിരുന്നു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ വിദേശികളെ എടുക്കുന്നതാണ്‌ കാരണമായി കണ്ടെത്തിയിട്ടുള്ളത്‌. 2013 ന്റെ തുടക്കത്തില്‍ സൗദി സ്‌ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ 10.5 ശതമാനവും നിലവില്‍ അത്‌ 26.6 ശതമാനവും ആണ്‌.

കടകള്‍ ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ ദീര്‍ഘകാലത്തേക്ക്‌ അടച്ചിടുമെന്ന്‌ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മന്ത്രാലയ ഇന്‍സ്‌പെക്‌ടര്‍മാര്‍ 7,127 കടകള്‍ക്കെതിരേയാണ്‌ നടപടിയെടുത്തത്‌. ലിംഗറികളും സ്‌ത്രീകളുടെ വസ്‌തുക്കളും വില്‍ക്കുന്ന കടകളില്‍ ഇടയ്‌ക്കിടെ റെയ്‌ഡ് ഉണ്ടാകുമെന്നും കടകളെ അറിയിച്ചിട്ടുണ്ട്‌. നിയമം 2012ല്‍ നടപ്പാക്കിയതിന്‌ പിന്നാലെ ലിംഗറി ഷോപ്പുകള്‍ കടയില്‍ സെയില്‍സ്‌മേന്‍മാര്‍ക്ക്‌ പകരം നാട്ടുകാരികളെ നിയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top