Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി; അഞ്ച് ഷട്ടറുകള്‍ തുറന്നു

mangalam malayalam online newspaper

ഇടുക്കി: ഇടുക്കി ജനതയെ ആശങ്കയിലാഴ്ത്തി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. വൈകിട്ട് എട്ടു മണിയോടെയാണ് ജലനിരപ്പ് ആശങ്കാജനകമാം വിധം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് അണക്കെട്ടിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. വെള്ളം ഇടുക്കി ഡാമിലേക്ക് തിരിച്ചുവിടുന്ന രീതിയിലാണ് ഷട്ടറുകളുടെ പ്രവര്‍ത്തനം. സെക്കന്‍ഡില്‍ 3000 ഘന അടി ജലമാണ് ഷട്ടറുകള്‍ തുറന്നതോടെ ഇടുക്കി ഡാമിലേക്ക് ഒഴുകുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വള്ളക്കടവ്, അയ്യപ്പന്‍കോവില്‍, ഉപ്പുതറ എന്നിവടങ്ങളിലെ ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. ജനങ്ങളെ ഇന്ന് തന്നെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് അറിയിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കരുതല്‍ നടപടി സ്വീകരിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്പില്‍ എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.86 അടിയായി ഉയര്‍ന്നതോടെയാണ് ജനങ്ങളെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയത്. അടിയന്തര സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കൂടി.

എത്ര ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് തീരുമാനിക്കാന്‍ തമിഴ്‌നാടിനോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. 1913 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top