Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ഇന്ത്യയും പാകിസ്താനും ട്വന്റി20 ലോകകപ്പില്‍ ഏറ്റുമുട്ടും; മത്സരം ധര്‍മശാലയില്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി: ആരാധകര്‍ക്ക് ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരത്തിന്റെ ആവേശം ഉറപ്പാക്കിക്കൊണ്ട് 2016 ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കും. ഇതാദ്യമായിട്ടാണ് ഇന്ത്യ ട്വന്റി20 ലോകകപ്പിന് വേദിയാകുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ധര്‍മ്മശാലയില്‍ നടക്കും. ന്യൂസിലന്റിനെതിരെ മാര്‍ച്ച് 15 നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെ എട്ട് വേദികളിലായാണ് ലോകകപ്പ് നടക്കുക. ഫൈനല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ബാംൂര്‍, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നിവടങ്ങളാണ് മറ്റ് വേദികള്‍. മാര്‍ച്ച് 30, 31 തീയതികളില്‍ ഡല്‍ഹിയിലും മുംബൈയിലുമായാണ് സെമി ഫൈനല്‍ നടക്കുക.

പുരുഷ വിഭാഗത്തിന്റെ നോക്കൗട്ട് മത്സരങ്ങള്‍ക്ക് ശേഷം വനിതാ ടീമുകളുടെ സെമിയും ഫൈനലും നടക്കും. പുരുഷ വിഭാഗത്തില്‍ എട്ട് ടീമുകളാണ് ഇത്തവണ കുട്ടിക്രിക്കറ്റിന്റെ ലോകകിരീടത്തിനായി ഏറ്റുമുട്ടുക. വനിതാ വിഭാഗത്തില്‍ രണ്ട് ഗ്രൂപ്പിലായി പത്ത് ടീമുകള്‍ മത്സരിക്കും. പാകിസ്താന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top