Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

നിയന്ത്രണം പാളുന്നു; എയ്‌ഡ്സ്‌ ബാധിതരില്‍ 40 ശതമാനവും സ്‌ത്രീകള്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി: എയ്‌ഡ്സ്‌ നിയന്ത്രണത്തിനായി ആരോഗ്യവിഭാഗം പഠിച്ച പണി പതിനെട്ടും നോക്കുമ്പോഴും ഇന്ത്യയില്‍ എയ്‌ഡ്സ്‌ ബാധിതരായ സ്‌ത്രീകളുടെ എണ്ണം മുകളിലേക്ക്‌ തന്നെ. രാജ്യത്തെ എയ്‌ഡ്സ്‌ ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ സ്‌ത്രീകള്‍. ഗര്‍ഭിണികളില്‍ നിന്നും നേരിട്ട്‌ കുട്ടികളിലേക്ക്‌ പകരുന്നതിന്‌ പുറമേ ബോധവല്‍ക്കരണം ഫലപ്രദമാകുന്നില്ല എന്നതും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത ലൈംഗികത്തൊഴിലാളികളുമാണ്‌ രോഗം സ്‌ത്രീകള്‍ക്കിടയില്‍ വ്യാപകമാകുന്നതിന്‌ കാരണമായ പറയുന്നത്‌.

അതേസമയം എയ്‌ഡ്സ്‌ ബാധിതരുടെ എണ്ണം രാജ്യത്ത്‌ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്‌ 66 ശതമാനത്തോളം കുറഞ്ഞതായിട്ടാണ്‌ ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്‌. 2015 വരെ കഴിഞ്ഞ അഞ്ചുവര്‍ഷം 86,000 പുതിയ രോഗബാധിതരേ ഉണ്ടായിട്ടുള്ളൂ. 2015 ല്‍ മൊത്തം എയ്‌ഡ്സ്‌ ബാധിതര്‍ 21.17 ലക്ഷമാണ്‌. അതേസമയം 2007 ല്‍ ഈ കണക്ക്‌ 22.26 ലക്ഷത്തിന്റേതാണ്‌. എന്നിരുന്നാലും മൊത്തം എയ്‌ഡ്സ്‌ ബാധിതരില്‍ അഞ്ചില്‍ രണ്ടും സ്‌ത്രീകളും 15 വയസ്സില്‍ താഴെയുള്ള കുട്ടികളുമാണ്‌.

സ്‌ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ച്‌ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ എച്ച്‌ഐവി പരിശോധന പ്രചാരത്തിലില്ല എന്നതാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. നാണക്കേടും സാമൂഹികമായി കിട്ടിയേക്കാവുന്ന അപമാനഭയവും മൂലം പലരും ഇത്തരം പരിശോധനകള്‍ക്ക്‌ മുതിരാറുമില്ലെന്നും ഇവര്‍ പറയുന്നു. ഗ്രാമങ്ങളില്‍ നിന്നും പരിശോധനകള്‍ക്ക്‌ കൂടുതല്‍ സൗകര്യമുള്ള നഗരങ്ങളിലേക്ക്‌ ചേക്കേറിയാല്‍ പോലും സ്‌ത്രീകള്‍ ഇത്തരം പരിശോധനകള്‍ക്ക്‌ വിധേയമാകാറില്ലെന്നാണ്‌ പരാതി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top