Last Updated 1 year 2 weeks ago
Ads by Google
25
Sunday
June 2017

ഇന്ത്യയിലെ സ്‌ത്രീ സംരംഭകരില്‍ കൂടുതലും തമിഴ്‌നാട്ടില്‍ നിന്ന്‌

mangalam malayalam online newspaper

ചെന്നൈ: ഇന്ത്യയിലെ സ്‌ത്രീ സംരംഭകരില്‍ കൂടുതലും തമിഴ്‌നാട്ടില്‍ നിന്ന്‌. അടുത്തിടെ പുറത്തിറങ്ങിയ എക്കണോമിക്‌ സെന്‍സസിലാണ്‌ ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌. 10.9 ലക്ഷം സ്‌ത്രീ സംരംഭകരുണ്ട്‌ തമിഴ്‌നാട്ടില്‍. ഇതില്‍ കൂടുതല്‍ സത്രീകളും സ്വന്തം പണം ഉപയോഗിച്ച്‌ ബിസിനസ്സ്‌ ചെയ്യുന്നവരാണ്‌ മറ്റുള്ളവര്‍ എന്‍.ജി.ഒകളില്‍ നിന്നോ മറ്റ്‌ ഉറവിടങ്ങളില്‍ നിന്നോ ഉള്ള പണം ഉപയോഗിച്ച്‌ ബിസിനസ്സ്‌ ചെയ്യുന്നവരുമാണ്‌.

കേരളത്തിന്‌ ശേഷം ഏറ്റവും അധികം ആളുകള്‍ ഗള്‍ഫ്‌ നാടുകളിലേക്ക്‌ പോകുന്നത്‌ തമിഴ്‌നാട്ടില്‍ നിന്നാണെന്ന്‌ സാമ്പത്തിക വിദഗ്‌ധന്‍ രാമന്‍ മഹാദേവന്‍ പറയുന്നു. 2011 ലെ സെന്‍സസ്‌ അനുസരിച്ച്‌ സ്‌ത്രീകളാണ്‌ കൂടുതലായും വീട്ടുകാര്യങ്ങള്‍ നടത്തുന്നത്‌. ഭര്‍ത്താവ്‌ ജോലിക്കായി മറ്റിടങ്ങളിലേക്ക്‌ പോയതിനാലാണ്‌ ഭാര്യ കുടുംബം ഉത്തരവാദിത്വങ്ങളിലെത്തുന്നത്‌. സ്‌ത്രീകള്‍ സ്വന്തമായി ചെറിയ ബിസിനസ്സുകള്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീഡി തെറുപ്പും, കറിമസാല നിര്‍മ്മാണ ഫാക്‌ടറിയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ചില സംരംഭകര്‍ സ്വയം സഹായ സംഘടനകളിലും അംഗങ്ങളാണ്‌. സ്‌ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്വയം സഹായ സംഘടനകള്‍ കൈത്തറി ഉത്‌പന്ന നിര്‍മ്മാണും ഡിറ്റര്‍ജന്റ്‌ നിര്‍മ്മാണവുമെല്ലാം നടത്തുന്നു. ഇന്ത്യയിലെ 10.9 വനിത സംരംഭകരില്‍ 7.9 ലക്ഷവും സ്വയം ബിസിനസ്സ്‌ ചെയ്യുന്നവരാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top