Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

മെക്‌സിക്കോയില്‍ എണ്ണ ശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; മൂന്ന് മരണം

mangalam malayalam online newspaper

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ പെമെക്‌സില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയുടെ ശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 136 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 13 പേരുടെ നില ഗുരുതരമാണ്. മേഖലയില്‍ നിന്നും നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. സ്‌കൂളുകള്‍ പൂട്ടി. പ്രദേശമാകെ കറുത്തപുക മൂടിയിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പെമെക്‌സിലെ ശുദ്ധീകരണശാലകളില്‍ മുന്‍പും സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്.

തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശുദ്ധീകരണ ശാലയില്‍ നിന്നുയരുന്ന വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ പുക വൈകാതെ മാറ്റാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

2012ല്‍ തമൗലിപാസ് സ്‌റ്റേറ്റിലെ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ പെമെക്‌സിലെ വാതക പ്ലാന്റ് ദുരന്തത്തില്‍ 37 പേര്‍ മരിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലും സമാനമായ ദുരന്തം സംഭവിച്ചിരുന്നു. വെരക്രൂസിലെ പ്ലാന്റിലുണ്ടായ അപകടത്തില്‍ ഒരാളാണ് മരിച്ചത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top