Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മോഡിയും സോണിയയും യെച്ചൂരിയും; ദേശീയനേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്‌

mangalam malayalam online newspaper

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ എത്തിയതോടെ തങ്ങളുടെ പാര്‍ട്ടികളെ പിന്തുണയ്‌ക്കാന്‍ ദേശീയനേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്‌. പ്രചരണ പരിപാടികള്‍ക്കായി പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷനും പുറമേ കോണ്‍ഗ്രസ്‌ നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍, സിപിഎം നേതാക്കള്‍ സീതാറാം യെച്ചൂരി പ്രകാശ്‌കാരാട്ട്‌ എന്നിവര്‍ക്ക്‌ പുറമേ മണിക്‌ സര്‍ക്കാരും കേരളത്തില്‍ എത്തുന്നുണ്ട്‌.

അടുത്ത മാസം കേരളത്തില്‍ ആറു ജില്ലകളില്‍ പ്രചരണത്തിനായി നരേന്ദ്രമോഡി എത്തുന്നുണ്ട്‌. 12 ജില്ലകളില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്‌ ഷാ പ്രചരണത്തിന്‌ എത്തും. തൃശൂരും തിരുവനന്തപുരത്തുമാണ്‌ സോണിയാഗാന്ധി എത്തുന്നത്‌.

അടുത്ത മാസം 12 ന്‌ എത്തുന്ന രാഹുല്‍ഗാന്ധി ഒട്ടേറെ മണ്ഡലങ്ങളില്‍ പര്യടനം നടത്തുമ്പോള്‍ എല്ലാ ജില്ലകളിലും എ കെ ആന്റണി യുഡിഎഫ്‌ പ്രചരണത്തിനിറങ്ങുന്നുണ്ട്‌. ഗുലാംനബി ആസാദ്‌ ഉള്‍പ്പെടെ ഏകദേശം 40 ലധികം നേതാക്കളെയാണ്‌ കോണ്‍ഗ്രസ്‌ പ്രചരണത്തിനായി സംസ്‌ഥാനത്ത്‌ ഇറക്കുന്നത്‌. സീതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടും ബൃന്ദാകാരാട്ടും ത്രിപുരാമുഖ്യമന്ത്രി മണിക്‌ സര്‍ക്കാരും കനയ്യാകുമാര്‍ വരെ ഇടതു സ്‌ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി എത്തുന്നുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top