Last Updated 1 year 9 weeks ago
Ads by Google
18
Friday
August 2017

ഉണ്ണിയാടനും റോഷിയും പിന്നില്‍; നാല് മന്ത്രിമാര്‍ പിന്നില്‍

mangalam malayalam online newspaper

കോട്ടയം: ഇരിങ്ങാലക്കുടയില്‍ മത്സരിക്കുന്ന യു.ഡി.എഫിലെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും ഇടുക്കിയില്‍ റോഡി അഗസ്റ്റിനും പിന്നിലാണ്. ഇടുക്കിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സിസ് ജോര്‍ജാണ് മുന്നില്‍.

കല്പറ്റയില്‍ എം.വി ശ്രേയാംസ്‌കുമാര്‍ പിന്നിലാണ്. നാല് മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ പിന്നിട്ട് നില്‍ക്കുന്നത് കെ.എംമാണി, പി.ജെ ജോസഫ്, ചവറയില്‍ ഷിബു ബേബി ജോണ്‍, മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മി എന്നിവരാണ് പിന്നിട്ട് നില്‍ക്കുന്നത്.

എന്നാല്‍ അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, കെ.ബാബു എന്നിവര്‍ മുന്നിലാണ്. കണ്ണൂര്‍ ജില്ലയില്‍ കെ.സി ജോസഫ് മാത്രമാണ് യു.ഡി.എഫില്‍ നിന്ന് ലീഡ് ചെയ്യുന്നത്. വിമതനോട് പെബാരുതിയാണ് കെ.സി തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുന്നത്. ധര്‍മ്മടത്ത് സി.പി.എം നേതാവ് പിണറായി വിജയന്‍ 450 ഓളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കല്യാശേരിയില്‍ ടി.വി രാജേഷ് 1400 വോട്ടിന് ലീഡ് ചെയ്യുന്നു. മലമ്പുഴയില്‍ വി.എസ് അച്യൂതാനന്ദന്‍ ലീഡ് ചെയ്യുന്നു.

ആദ്യം സൂചന ലഭിച്ച 89 സീറ്റുകളില്‍ 56 ഇടത്ത് എല്‍.ഡി.എഫും 32 ഇടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും ലീഡ് ചെയ്യുന്നു.

അങ്കമാലിയില്‍ എന്‍.എസ്.യു നേതാവ് റോജി എം. ജോണും പാലക്കാട് ഷാഫി പറമ്പിലും സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണനും ലീഡ് ചെയ്യുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top