Last Updated 1 year 6 weeks ago
Ads by Google
21
Friday
July 2017

ഇന്ത്യ - യു.എസ്‌ - ജപ്പാന്‍ സംയുക്‌ത നാവിക അഭ്യാസം പശ്‌ചിമ പസഫിക്കില്‍

mangalam malayalam online newspaper

ടോക്കിയോ: സംയുക്‌ത നാവിക അഭ്യാസം പശ്‌ചിമ പസഫിക്ക്‌ സമുദ്രത്തില്‍ നടക്കും. ഇന്ത്യയുടെയും യുഎസിന്റെയും ജപ്പാന്റെയും യുദ്ധക്കപ്പലുകളാണ്‌ സംയുക്‌ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുക. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസങ്ങളാണ്‌ നടക്കുക.

ദക്ഷിണ ചൈനാ കടലില്‍ അവകാശം പ്രഖ്യാപിച്ച ചൈന പശ്‌ചിമ പസഫിക്കിലേക്കും സ്വാധീനം വ്യാപിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ്‌ ഇവിടെ നാവിക അഭ്യാസം നടത്താനുള്ള തീരുമാനം. 'മലബാര്‍ നാവിക അഭ്യാസം' എന്ന പേരില്‍ ഇന്ത്യയും യുഎസും സംയുക്‌തമായി നടത്തിവരുന്ന നാവിക അഭ്യാസത്തില്‍ 2007 ന്‌ ശേഷം ഇതാദ്യമായാണ്‌ ജപ്പാന്‍ പങ്കെടുക്കുന്നതെന്ന്‌ ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top