Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

കെനിയയെ മൂന്ന് മണിക്കൂര്‍ ഇരുട്ടിലാക്കിയത് കുരങ്ങന്‍

mangalam malayalam online newspaper

നെയ്‌റോബി: ഒരു വാനരന്റെ കുസൃതിമൂലം ഇന്നലെ കെനിയ മുഴുവന്‍ ഇരുട്ടിലായി. രാജ്യത്ത് വൈദ്യുതി മുടങ്ങന്‍ കാരണം കുരങ്ങനാണെന്ന് പറഞ്ഞത് കെനിയയിലെ പവര്‍ ജനറേഷന്‍ കമ്പനിയാണ്. മധ്യകെനിയയിലെ ഗിതാരു പവര്‍ സ്‌റ്റേഷനിലായിരുന്നു വാനരന്‍ കയറിയത്.

പവര്‍ സ്‌റ്റേഷനിലെ കെട്ടിടത്തിനു മുകളില്‍ കയറിയ കുരങ്ങ് താഴെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീഴുകയായിരുന്നു. കുരങ്ങ് വീണതിനെ തുടര്‍ന്ന് പവര്‍ സ്‌റ്റേഷനിലെ മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായി. ഇതെ തുടര്‍ന്ന് 180 മെഗാവാട്ട് വൈദ്യുതിയാണ് പ്ലാന്റില്‍ നഷ്ടമായത്.

പ്ലാന്റിലെ വൈദ്യുതി നഷ്ടം നീണ്ട മൂന്ന് മണിക്കൂര്‍ രാജ്യം മുഴുവന്‍ ഇരുട്ടിലാകുന്നതിന് കാരണമായിത്തീര്‍ന്നു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ മൂന്ന് മണിക്കൂര്‍ വേണ്ടി വന്നു. എന്നാല്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീണ കുരങ്ങന്‍ രക്ഷപെട്ടോ എന്ന് പവര്‍ ജനറേഷന്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top