Last Updated 46 weeks 2 days ago
Ads by Google
30
Sunday
April 2017

പരീക്ഷയില്‍ തോറ്റു; ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥിനി കോളേജ്‌ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

mangalam malayalam online newspaper

ചെങ്ങന്നൂര്‍ : പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി കോളജ്‌ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി ആതിരാ കൃഷ്‌ണന്‍ (20) ആണ്‌ കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്‌. ആലപ്പുഴ വെണ്മണി സ്വദേശിയാണ്‌ വിദ്യാര്‍ത്ഥിനി.

സെക്കന്റ്‌ലാഗ്വേജ്‌ ക്ലാസില്‍ ആതിര എത്താതിരുന്നതിനെ തുടര്‍ന്ന്‌ കൂട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൂന്നാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ ചെരുപ്പുകള്‍ കണ്ടെടുത്തത്‌. സ്‌ഥലത്തു നിന്നും രക്‌തത്തുള്ളികളും കണ്ടെത്തി. കൈഞരമ്പ്‌ മുറച്ച ശേഷമാണ്‌ ആതിര കെട്ടിടത്തില്‍ നിന്നും ചാടിയത്‌. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.

ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌. സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ കോളജ്‌ അധികൃതര്‍ തയ്യാറായിട്ടില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top