Last Updated 41 weeks 3 days ago
Ads by Google
27
Monday
March 2017

ഈജിപ്‌തിലെ ഗ്രേറ്റ്‌ പിരമിഡ്‌ തകര്‍ക്കുന്നു; ഐഎസിന്റെ പുതിയ വീഡിയോ

mangalam malayalam online newspaper

ലോകാത്ഭുതങ്ങളില്‍ ഒന്നും ഈജിപ്‌തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിന്റെ ശേഷിപ്പുമായ ഗ്രേറ്റ്‌ പിരമിഡ്‌ ബോംബിട്ട്‌ തകര്‍ക്കുമെന്ന്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളുടെ ഭീഷണി. പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌.

അസീറിയന്‍ നാഗരീകതയുടെ അവശേഷിപ്പായ ഇറാഖിലെ 2,500 വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന പുരാതനക്ഷേത്രം നബുവും തകര്‍ക്കുമെന്ന്‌ ഭീഷണി മുഴക്കിയിട്ടുണ്ട്‌. ഇവ രണ്ടും അവിശ്വാസികള്‍ നിര്‍മ്മിച്ചതാണെന്നാണ്‌ ഐഎസ്‌ തീവ്രവാദികള്‍ നടത്തുന്ന വാദം. ഈജിപ്‌തിന്റെ തലസ്‌ഥാനമായ കെയ്‌റോയ്‌ക്ക് തൊട്ടടുത്ത ഗിസയിലാണ്‌ ഗ്രേറ്റ്‌ പിരമിഡ്‌ സ്‌ഥിതി ചെയ്യുന്നത്‌. പത്തു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇത്‌ കൂറ്റന്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിന്റെ ദൃശ്യവും നല്‍കിയിട്ടുണ്ട്‌.

അസീറിയന്‍ നാഗരീകതയുടെ ശേഷിപ്പായ നിമ്രദ്‌ നഗരത്തിലാണ്‌ നബു ക്ഷേത്രമുള്ളത്‌. ബാബിലോണിയന്‍ ദൈവത്തിന്‌ വേണ്ടിയാണ്‌ നിര്‍മ്മിച്ചത്‌. ക്ഷേത്രത്തിന്റെ ചുവര്‌ സ്‌ഫോടനത്തില്‍ തകരുന്നതിന്റെ വിവിധ ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങളുണ്ട്‌. മൊസൂളിന്‌ സമീപം നിനേവയിലെ അദാദ്‌ മഷ്‌കി ഗേറ്റുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ക്കുന്നതിന്റെ ദൃശ്യമുണ്ട്‌.

2015 മെയ്‌ യില്‍ പിടിച്ചെടുത്തതിന്‌ പിന്നാലെ സിറിയന്‍ നഗരമായ പാല്‍മിറയിലെ സ്‌മാരകങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ്‌ നേരത്തേ പുറത്തുവിട്ടിരുന്നു. ഇത്‌ തകര്‍ക്കുന്നതിനെതിരേ ആഗോളപ്രതിഷേധം ഉയരുകയും ചെയ്‌തിരുന്നു. മൂന്നാഴ്‌ച നടന്ന പോരാട്ടത്തിനൊടുവില്‍ തിരിച്ചു പിടിക്കുന്നതിന്‌ മുമ്പായി യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ ഒന്നായി ഇവിടെ കനത്ത നാശം സൃഷ്‌ടിക്കാനും അവര്‍ക്ക്‌ കഴിഞ്ഞിരുന്നു. ബാലിലെ ക്ഷേത്രം ഉള്‍പ്പെടെ സൈറ്റിന്റെ പ്രധാന ഘടന തന്നെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്ത വിധം തകര്‍ത്തിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top